“പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്!” : പോളണ്ടിൽ അച്ഛന്റെ ഡയലോഗ് ഉള്ള ബനിയനിട്ട് മകൻ : വിനീത് ശ്രീനിവാസന്റെ പോസ്റ്റ്‌
1 min read

“പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്!” : പോളണ്ടിൽ അച്ഛന്റെ ഡയലോഗ് ഉള്ള ബനിയനിട്ട് മകൻ : വിനീത് ശ്രീനിവാസന്റെ പോസ്റ്റ്‌

മലയാളികൾ തങ്ങളുടെ വ്യക്തി ജീവിതത്തിൽ ധാരാളം വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ആ കൂട്ടത്തിൽ ചില സിനിമ ഡയലോഗുകൾ ഉണ്ട് എന്ന് പറഞ്ഞാൽ അത് യാഥാർഥ്യമാണ്.  കാരണം നമ്മുടെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല ഡയലോഗുകളും സിനിമയിൽ നിന്നു കിട്ടിയവ തന്നെയാണ്. അത്തരത്തിലുള്ള ഒരു ഡയലോഗ് ആണ് 1991 പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ “പോളണ്ടിനെ പറ്റി നീ ഒരക്ഷരം ഇനി മിണ്ടരുത്” എന്ന ഡയലോഗ്. ശ്രീനിവാസൻ തിരക്കഥയൊരുക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ ഹിറ്റ് ഡയലോഗ് ആണ് ഇത്. നമ്മുടെ നിത്യ ജീവിതത്തിൽ ഈ ഡയലോഗ് എപ്പോഴും ഉപയോഗിക്കുന്നുണ്ട്.

ഇപ്പോഴിതാ അച്ഛൻ പറഞ്ഞ ആ ഫേമസ് ഡയലോഗ് അങ്ങ് പോളണ്ടിൽ പോയി പറഞ്ഞിരിക്കുകയാണ് മകനായ വിനീത് ശ്രീനിവാസൻ. തന്റെ പോളണ്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിനു താഴെ ക്യാപ്ഷൻ എന്ന രീതിയിലാണ് താരം ഈ ഡയലോഗ് കൊടുത്തിരിക്കുന്നത്. ചിത്രവും ഡയലോഗും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി കഴിഞ്ഞു. ആർ ജെ മാത്തുക്കുട്ടി വിനീത് ശ്രീനിവാസൻ സമ്മാനിച്ച ശ്രീനിവാസൻ ഫോട്ടോയും ഡയലോഗും പ്രിന്റ് ചെയ്ത ടീഷർട്ട് ഇട്ടു കൊണ്ടാണ് വിനീത് ശ്രീനിവാസൻ ഫോട്ടോയ്ക്കായി പോസ് ചെയ്തിരിക്കുന്നത്. മാത്തുക്കുട്ടിക്ക് നന്ദി അറിയിക്കാനും വിനീത് ശ്രീനിവാസൻ മറന്നിട്ടില്ല.

നേരത്തെ പല ഇന്റർവ്യൂകളിലും തനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ചിത്രമാണ് സന്ദേശമെന്നും അതിലെ ഓരോ ഡയലോഗുകളും തനിക്ക് മനസ്സിൽ തങ്ങി നിൽക്കുന്നവയാണ് എന്നും വിനീത് ശ്രീനിവാസൻ പല ഇന്റർവ്യൂകളിലും തുറന്നു പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിലായി വിനീത് ശ്രീനിവാസൻ അഭിനയിക്കുന്ന  ശ്യാം പുഷ്കർ തിരക്കഥയെഴുതി ഷഹീന്‍ അറഫാത്ത് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന തങ്കം എന്ന ചിത്രം അവസാനഘട്ട പണിപ്പുരയിലാണ് . മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ അപർണ ബാലമുരളി ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്.