സീറ്റുകൾ തൂത്തുവാരി വിജയുടെ പാർട്ടി; ഞെട്ടലോടെ തമിഴ് രാഷ്ട്രീയം
1 min read

സീറ്റുകൾ തൂത്തുവാരി വിജയുടെ പാർട്ടി; ഞെട്ടലോടെ തമിഴ് രാഷ്ട്രീയം

സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന ധരാളം താരങ്ങളാണുള്ളത്,രാഷ്ട്രീയത്തിലാണെങ്കിൽ തമിഴ്നാട്ടിലെ ജനങ്ങൾ താരങ്ങൾക് അത്രയേറെ പ്രാധാന്യം നൽകുന്നുണ്ട്. ഇവിടെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻമ്പ് തന്നെ നടൻ വിജയിയുടെ പേരിൽ അച്ഛൻ ചന്ദ്രശേഖർ പാർട്ടി ആരംഭിക്കാൻ ശ്രമിച്ചിരുന്നു. ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ വിജയ് മക്കൾ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ വരാൻ താൽപര്യമില്ലെന്ന് വിജയ് പറയുമ്പോഴും തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ചലനമാണുണ്ടായിരിക്കുന്നത്. സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് വിജയ് മക്കൾ ഇയക്കം. ഒൻമ്പത് ജില്ലകളിലായി 59 ഇടങ്ങളിൽ ആണ് ദളപതി വിജയ് മക്കൾ ഇയക്കം അംഗങ്ങൾ വിജയിചിരിക്കുന്നത്. 169 ഇടങ്ങളിൽ മത്സരിച്ച സംഘടനയുടെ 109 സ്ഥാനാർഥികൾ വിജയിച്ചു. ഇതിൽ 13 പേർ എതിരാളികളില്ലാതെയാണ് വിജയിച്ചത് എന്നാണ് ദളപതി വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അറിയിച്ചത്.

 

എന്നാൽ 115 വിജയികളിൽ 49 പേർ സ്ത്രീകളാണെന്നും മറ്റു വിജയികളിൽ കർഷകർ, വ്യാപാരികൾ, സ്കൂൾ അധ്യാപകർ,ലാബ് ടെക്‌നിഷ്യൻമാർ വിദ്യാർത്ഥികൾ,എന്നിവർ ഉൾപ്പെടുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ഇതുവരെ ഔദ്യോഗികമായി ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നത് പോലുള്ള കാര്യങ്ങളിൽ നിന്ന് മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവിശ്യപെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ അഖിലേന്ത്യ ദളപതി മക്കൾ ഇയക്കത്തിന് 10 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത് അംഗങ്ങളുണ്ട് എന്നുള്ളതാണ്. സിനിമാ രംഗത്തുള്ളവർക്ക് രാഷ്ട്രീയത്തിൽ വലിയ സ്ഥാനം നൽകിയ ജനതയാണ് തമിഴ്നാട്ടിൽ ഉള്ളത്. വിജയ് സിനിമകളിൽ സംസാരിക്കുന്ന പല രാഷ്ട്രീയം ഏറ്റെടുത്തിട്ടുണ്ട് ജനങ്ങൾ.

Leave a Reply