‘വിജയ് ഒരു മോശം നടനാണോ..?? വിജയ് വിരോധികളും വിജയ്നെ ഇഷ്ടപ്പെടുന്നവരും വായിക്കാൻ ശ്രമിക്കുക’ നിഖിൽ വാസു എഴുതുന്നു
1 min read

‘വിജയ് ഒരു മോശം നടനാണോ..?? വിജയ് വിരോധികളും വിജയ്നെ ഇഷ്ടപ്പെടുന്നവരും വായിക്കാൻ ശ്രമിക്കുക’ നിഖിൽ വാസു എഴുതുന്നു

കേരളത്തിൽ യുവാക്കൾക്കിടയിൽ സിനിമാപ്രേമികൾക്ക് ഇടയിലും വളരെ വലിയ സ്വാധീനം ചെലുത്തുന്ന തമിഴ് നടനാണ് വിജയ്. ഇപ്പോഴിതാ അദ്ദേഹം നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്ററും പുറത്തിറക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിജയ് ആരാധകനായ നിഖിൽ വാസു ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഗ്രൂപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “വളരെ നീണ്ട പോസ്റ്റാണ്. വിജയ് വിരോധികളും വിജയ് നെ ഇഷ്ടപ്പെടുന്നവരും വായിക്കാൻ ശ്രമിക്കുക കോളിവുഡിൽ ഈ തലമുറയിലെ ഏറ്റവും വലിയ താരം, ഏറ്റവും മികച്ച എന്റെർറ്റൈനെർ. വിജയ് എന്ന നടനെ ഈ രണ്ട് ടാഗ്‌ലൈനിൽ തളച്ചിടുന്നത് കൊണ്ട് തന്നെ അങ്ങേരിൽ നിന്നും നടനെന്ന നിലയിൽ വലിയ’ അഭിനയ പ്രതിഭാസങ്ങളൊന്നും’ പ്രതീക്ഷിക്കാറില്ല .തന്നെ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ വേണ്ടി സിനിമ ചെയ്യുന്ന സൂപ്പർതാരമാണ് ദളപതി വിജയ്. വിജയ് ഇങ്ങനെയൊക്കെ ചെയ്യൂ വിജയ്ന്റെ സിനിമകളിൽ ഇതൊക്കെയാണ് ഉണ്ടാകാറ് എന്നൊരു പതിവ് ടെംപ്ലേറ്റ് ഓരോ സിനിമ കാഴ്ചക്കാരനുള്ളിലും ഉണ്ട് . അത് കൊണ്ട് തന്നെ വെറും ‘എന്റർടൈൻമെന്റ് ‘ ന് വേണ്ടി മാത്രമാണ് വിജയ് സിനിമകൾക്ക് ടിക്കറ്റ് എടുക്കാറ്. ഒരുത്സവ പ്രതീതിയിൽ സിനിമ കാണുക എന്നൊറ്റ ലക്ഷ്യത്തോടെയാണ് വിജയ് സിനിമകൾക്ക് ടിക്കറ്റ് എടുക്കുന്നവരിൽ ഒട്ടുമിക്കപേരും … ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണെന്നിനിരിക്കെ

വിജയ് നേരിടുന്ന പ്രധാന വിമര്ശനങ്ങളൊക്കെയൊന്ന് പരിശോധിക്കാം.

വിജയ് ഒരു മോശം നടനാണോ?

ഒരിക്കലും അല്ല.. പല നല്ല കഥാപാത്രങ്ങളും വിജയ് വളരെ നല്ല രീതിയിൽ തന്നെ പെർഫോം ചെയ്തിട്ടുണ്ട്..

ബിഗിലിലെ രായപ്പനും, മെർസലിലെ വെട്രിമാരനും, കത്തിയിലെ ഇരട്ട കഥാപാത്രങ്ങളും, വിജയ്ന്റെ careerൽ അങ്ങേരിൽ നിന്നുമുണ്ടായ സർപ്രൈസിംഗായ പെർഫോമൻസുകളാണ്.

തെരിയിലെ വിജയ്കുമാറും,കത്തിയിലെ കതിരേസനും, തുപ്പാക്കിയിലെ ജഗദീഷും, പോക്കിരിയിലെ തമിഴും, ഗില്ലിയിലെ ശരവണവേലും, തിരുമലൈയും, തിരുപ്പാച്ചിയിലെ ഗിരിയും, മാസ്റ്ററിലെ ജെഡി യും വിജയ് എന്ന മാസ് ഹീറോയുടെ ഡൈമെൻഷൻ കാണിച്ചു തന്നു. തമിഴിൽ പഞ്ച് ഡയലോഗുകൾ ഡെലിവർ ചെയ്യുന്നതിൽ വിജയ്ക്കുള്ള ഒരു ഗ്രേസ് മറ്റൊരു താരത്തിലും കണ്ടിട്ടില്ല.. മറ്റുള്ളവർ ഡയലോഗ് ഡെലിവറിയിൽ കൊള്ളില്ല എന്നോ മികച്ചവർ അല്ല എന്നോ അഭിപ്രായമില്ല . പക്ഷെ വിജയ്ക്കെന്തോ ഒരു യൂണിക്‌നെസ് ഉണ്ട്.. അത് കൊണ്ട് തന്നെ പഞ്ച് ഡയലോഗുകൾ പറഞ്ഞു അതിന് കൾട്ട് സിംബൽ കൊണ്ട് വരാനുള്ള വിജയ്ന്റെ കഴിവ് അപാരം തന്നെ.. ഡയലോഗ് ഡെലിവറിയിൽ വിജയ് അജിത്തിനേക്കാളും മികച്ചതാണെന്ന് തോന്നിയിട്ടുണ്ട്. ഡയലോഗ് ഡെലിവറിയിലെ മികവാണ് വിജയ് എന്ന നടന്റെ ഏറ്റവും വലിയ കരുത്ത്. കത്തിയിലെ പ്രസ് മീറ്റ് സീൻ ഒന്നും മറ്റൊരു നടനെ വെച്ച് ചിന്തിക്കാനേ തോന്നില്ല. അതാണ് വിജയ് ‘പഞ്ച് വസനങ്ങൾ ‘ പറയുമ്പോൾ ഉണ്ടാകുന്ന ഇമ്പാക്ട്.

പൂവേ ഉനക്കാക, ലവ് ടുഡേ, തുള്ളാത മനമും തുള്ളും, ഖുഷി, ഷാജഹാൻ, സച്ചിൻ, കാതലുക്കു മരിയാദൈ, പ്രിയമുഡൻ, പ്രിയമാനവളെ, വസീഗര എന്നിവയിൽ വിജയ് പ്രണയ നായകനായി നല്ല പെർഫോമൻസ് തന്നെയാണ് കാഴ്ച വെച്ചത് . കോമഡിയും നന്നായി ചെയ്യാൻ വിജയ് നെ കൊണ്ട് കഴിയും ..വിജയ് ചെയ്ത റോം -കോം സിനിമകൾ അതിനുദാഹരണങ്ങളാണ് . ആക്ഷൻ രംഗങ്ങളിലും ഡാൻസിലും വിജയ്ന്റെ ഫ്ലെക്സിബിലിറ്റി അതിഗംഭീരമാണ്…

ഇത്രയൊക്കെ സവിശേഷതകൾ മതി ഒരു മികച്ച എന്റെർറ്റൈനെർ ആവാൻ. നല്ല നടനുമാണ് വിജയ്. എന്നാൽ മികവുറ്റ നടനാകാൻ ഇതൊന്നും പോരാ. അതിന് വിജയ്‌ക്കൊരുപാട് ലിമിറ്റേഷൻസുണ്ട്… വിജയ്ക്കുള്ള സ്റ്റാർഡം തന്നെയാണ് പ്രധാന ലിമിറ്റേഷൻ. എന്നാൽ ഇന്ന് ഞാനുൾപ്പെടെയുള്ള വിജയ് ഫാൻസ്‌ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വിജയ് അദ്ദേഹത്തിന്റെ അഭിനയ മികവ് പൂർണമായി തെളിയിക്കാൻ പാകത്തിനൊരു സിനിമ ചെയ്യണമെന്ന്. വിജയ്ന്റെ career ൽ ഇത് വരെ അങ്ങേര് തന്റെ പൂർണ കഴിവ് ഉപയോഗിച്ച് അഭിനയിച്ചിട്ടില്ല എന്നാണ് കരുതുന്നത്. ഇതൊന്നുമല്ല വിജയ്.. വിജയ്ക്ക് ഇത് വരെ ചെയ്തതിലും മുകളിൽ ചെയ്യാൻ സാധിക്കും(അഭിനയ കുലപതി ലെവൽ എത്തുമെന്നല്ല, ഇത് വരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ‘സാധിക്കും’ എന്നാണ് )…ഉലക നായകൻ കമൽ ഹാസനും ഇക്കാര്യം തുറന്ന് പറഞ്ഞതാണ്.. പക്ഷെ അതിന് വിജയ് എന്നൊരു സൂപ്പർതാരം കൂടെ മനസ്സ് വെക്കണം. പഴകി തേഞ്ഞ അടവുകൾ പുതിയ കുപ്പിയിൽ നല്ല അട്ട്രാക്റ്റീവ് പ്രോമോഷനുകളോടെ വിജയ്ന്റെ സ്റ്റാർഡം ഉപയോഗിച്ച് വിറ്റഴിക്കുക എന്നതാണ് വർഷങ്ങളായി ചെയ്ത് കൊണ്ടിരിക്കുന്നത് . എന്റർടൈൻമെന്റ് ഓഫർ ചെയ്യുന്ന കാര്യത്തിൽ അതിൽ പലതും ആസ്വാദ്യകരമാണ്. എന്നാൽ ഞാനാഗ്രഹിക്കുന്നത് വിജയ്ന്റെ സ്റ്റാർഡം പ്രയോജനപ്പെടുത്തി കൊണ്ട് തന്നെ നല്ല കണ്ടെന്റും വിജയ്ക്ക് തന്റെ കഴിവ് മാക്സിമം ഷോകേസ് ചെയ്യാൻ പാകത്തിന് ഉയർന്ന വാണിജ്യ സാധ്യതയോട് കൂടെ തന്നെ പുതുമയാർന്ന കൊമേർഷ്യൽ സിനിമകൾ അങ്ങേര് ചെയ്യണമെന്നാണ്. അപ്പോൾ തന്റെ ആരാധകരും തൃപ്തരാകും തന്റെ വിമർശകർക്കുള്ള മറുപടിയുമാകും . അത് പോലെയുള്ള സിനിമകൾ വിജയ് യെ തേടി വരട്ടെ.. അങ്ങനെയെങ്കി ഇപ്പോഴുള്ള സ്റ്റാർഡം ഒന്നുമാകില്ല വിജയ് കരസ്ഥമാക്കാൻ പോകുന്നത്. ഇതിലും വലുതായിരിക്കും….

ഇപ്പോൾ വിജയ് ചെയ്ത് കൊണ്ടിരിക്കുന്ന സിനിമകൾ തന്നെ ഒരു സാധാരണക്കാരന് ആസ്വദിക്കാൻ ധാരാളം. പക്ഷെ അതോടൊപ്പം തന്നെ നല്ല കണ്ടെന്റും അഭിനയ പ്രാധാന്യവും കൂടെ ഉണ്ടെങ്കിൽ അത്‌ വേറെ ഒരു തലത്തിൽ വിജയ്നെ കൊണ്ടെത്തിക്കും എന്നത് തീർച്ച…..90’സിൽ റോം കോം സിനിമകൾ ചെയ്ത് കൊണ്ടിരുന്ന സമയത്ത് ആരും ചിന്തിച്ചു കാണില്ല ഒരു ‘പക്കത്ത് വീട്ട് പയ്യൻ ‘ ഇമേജ് വെച്ച് വിജയ് 2003 ൽ തിരുമലൈ യിലൂടെ ഒരു മികവുറ്റ ആക്ഷൻ ഹീറോ ആയി പരിണമിക്കും എന്ന്.. അത് കൊണ്ട് തന്നെ ഒരു നടന്റെ കഴിവുകൾ നമുക്ക് പ്രവചിക്കാൻ പറ്റില്ല. പതിവ് ടെംപ്ലേറ്റിൽ നിന്നും മാറിയാൽ വിജയ് സിനിമകൾ ഇപ്പൊ ഉണ്ടാക്കുന്ന ബിസിനസ് ഉണ്ടാക്കുമോ എന്നായിരിക്കും പലരുടെയും ഡൌട്ട്.. തീർച്ചയായും ഉണ്ടാക്കാം.. നല്ല കണ്ടെന്റിനോടൊപ്പം നല്ല എന്റെർറ്റൈന്മെന്റും സിനിമക്ക് ഓഫർ ചെയ്യാമെങ്കിൽ വിജയ് സിനിമകൾക്ക് ഉയർന്ന ബിസിനസ് നേടാം…. തുപ്പാക്കി അതിനൊരു ചെറിയ ഉദാഹരണമാണ്. തുപ്പാക്കി ഒരു രക്ഷകൻ സിനിമയാണെങ്കിലും പൂർണമായും പതിവ് ശൈലിയിലുള്ള വിജയ് സിനിമയായിരുന്നില്ല..അതിലും മികച്ച സിനിമകൾ വിജയ് നെ തേടി വരും എന്ന് തന്നെ മനസ്സ് പറയുന്നു.

ഇന്നിപ്പോൾ വിജയ്ക്ക് വയസ്സ് 46 തികയുന്നു.. 45 ആം വയസ്സിൽ ബാഷ ഇറങ്ങിയതോട് കൂടെ രജനിയുടെ സ്റ്റാർഡോം മറ്റൊരു ലെവെലിലോട്ടാണ് പോയത്. തെലുഗ് മാർക്കറ്റിൽ ഒരു വലിയ താരമായി രജനി ഉയർന്നു , കേരളം ഒന്ന് കൂടെ ശക്തിപ്പെടുത്തി… എന്തിരൻ നോർത്ത് ഇന്ത്യയിലും വലിയ നമ്പറുകൾ ഉണ്ടാക്കുന്നത് രജനിയുടെ 60ആം വയസ്സിലാണ്.വിജയ്ക്കിനിയും സമയമുണ്ട്… ആൾറെഡി കഴിഞ്ഞ 4 സിനിമകളോട് കൂടെ തന്നെ വിജയ് തന്റെ തെലുഗ് മാർക്കറ്റ് നന്നായി വർധിപ്പിച്ചു..നോൺ രജനി /ഷങ്കർ റെക്കോർഡ് ഓപ്പണിങ് ഇടുന്ന ലെവൽ തെലുഗു മാർക്കറ്റിൽ വിജയ് വളർന്നു. അതും പാൻഡെമിക് സമയത്ത്.കത്തി മുതൽ കർണാടക മാർക്കറ്റ് വൻ തോതിൽ വളരാൻ തുടങ്ങി.. കേരളം പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.. 20 വർഷങ്ങൾക്ക് മുന്നേ തന്നെ വിജയ് കേരളത്തിൽ അതിശക്തമായി നിലയുറപ്പിച്ചിരുന്നു.. മികച്ച കണ്ടെന്റുള്ള കൊമേർഷ്യൽ സിനിമകൾ വിജയ് ചെയ്താൽ തീർച്ചയായും വിജയ്ന്റെ സ്റ്റാർഡം പാൻ ഇന്ത്യൻ തലത്തിൽ ഉയർത്താൻ കഴിയും (അതിനനുസരിച്ചുള്ള പ്രൊമോഷൻ കൂടെ വേണം)..

പ്രായം വിജയ്‌ക്കൊരു തടസ്സമല്ല. നടനായും താരമായും വിജയ് വരും കാലങ്ങളിൽ വളരും എന്ന് തന്നെ കരുതുന്നു ..

VIJAY IS A REMAKE STAR. ISN’T IT??

പൊതുവെ വിജയ് വിരോധികൾ പറയുന്ന ഒരു കാര്യമാണ് remake സിനിമകൾ കൊണ്ട് പിടിച്ചു നിക്കുന്ന താരമാണ് വിജയ് എന്ന്… സത്യം പറഞ്ഞാൽ ഇത് തീർത്തും തള്ളി കളയാനാവില്ല. പക്ഷെ വിരോധികളുടെ സ്ഥിരം പറച്ചിൽ കേട്ടാൽ തോന്നും remake ഇല്ലെങ്കിൽ വിജയ് ഇല്ല എന്ന്.REMAKE ചെയ്യുന്നത് ഒരിക്കലും മോശപ്പെട്ട കാര്യമാണെന്ന അഭിപ്രായമില്ല .പക്ഷെ ഒറിജിനൽ വേർഷൻ മനസ്സിൽ ആഴത്തിൽ ഉൾക്കൊണ്ടവർക്ക് ഒരു പക്ഷെ ഭൂരിഭാഗം remake ചെയ്യുന്ന സിനിമകളും വെറുപ്പായിരിക്കും. Remake സിനിമകൾ കൊണ്ട് വളരെയധികം ബ്രേക്ക് ത്രൂ ഉണ്ടാക്കിയ സൂപ്പര്താരങ്ങളാണ് രജനികാന്ത്, ചിരഞ്ജീവി, സൽമാൻ ഖാൻ തുടങ്ങിയ വൻ താരങ്ങൾ.

അജിത്താണെങ്കിലും സൂര്യ ആണെങ്കിലും remake ചെയ്ത് ബ്രേക്ക് ത്രൂ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ തന്റെ ജനറേഷനിലുള്ള ആളുകളെ അപേക്ഷിച്ചു വിജയ് തന്റെ ഫിൽമോഗ്രഫിയിൽ വളരെയേറെ remake സിനിമകളെ ആശ്രയിച്ചിട്ടുണ്ട് എന്നതാണ് സത്യം. Remake ചെയ്യുമ്പോൾ വളരെ സേഫ് ആണ് കാര്യങ്ങൾ എന്നത് കൊണ്ട് തന്നെയാണ് വിജയ് കൂടുതലായും remake സിനിമകളെ ആശ്രയിച്ചിരുന്നത്.

വിജയ് remake ചെയ്ത സിനിമകൾ നോക്കാം.

(ഒറിജിനൽ വേർഷൻ-ഭാഷ-വിജയ് അഭിനയിച്ച കഥാപാത്രം ഒറിജിനൽ വേർഷനിൽ അഭിനയിച്ച നായകൻ -വർഷം എന്നീ ക്രമത്തിൽ ബ്രാക്കറ്റിൽ കൊടുക്കുന്നു )

1.കാതലുക്കു മരിയാദൈ 1997

(അനിയത്തിപ്രാവ്-മലയാളം -കുഞ്ചാക്കോ ബോബൻ -1997 )

2.നിനൈതേൻ വൻദായ് 1998

(പെല്ലി സന്തതി -തെലുഗ് -ശ്രീകാന്ത് -1996)

3.പ്രിയമാനവളെ 2000

(പവിത്ര ബന്ധം -തെലുഗ് -വെങ്കിടേഷ് -1996)

4.ഫ്രണ്ട്സ് 2001

(ഫ്രണ്ട്‌സ് -മലയാളം -ജയറാം -1999)

5.ബദ്രി 2001

(ജോ ജീതാ വോഹി സിക്കന്ദർ -ഹിന്ദി -ആമിർ ഖാൻ -1992)

6.യൂത്ത് 2002

(ചിരു നവ്വുതോ -തെലുഗ് – വേണു തൊട്ടേംപുടി -2000)

7.വസീഗര 2003

(നുവ്വു നാക്കു നച്ചാവു -തെലുഗ് -വെങ്കിടേഷ് -2001)

8.ഗില്ലി 2004

(ഒക്കഡു -തെലുഗ് -മഹേഷ് ബാബു -2003)

9.സച്ചിൻ 2005

(നീതോ -തെലുഗ് -പ്രകാശ് കൊവേലമുഡി -2002)

10.ആദി 2006

(അതനോക്കഡേ -തെലുഗ് -കല്യാൺ റാം -2005)

11.പോക്കിരി 2007

(പോകിരി -തെലുഗ് -മഹേഷ് ബാബു -2006)

12.വില്ല് 2008

(സോൾജ്യർ-ഹിന്ദി -ബോബി ഡിയോൾ -1998)

13.കാവലൻ 2011

(ബോഡിഗാർഡ് -മലയാളം -ദിലീപ് -2010)

14.വേലായുധം 2011

(ആസാദ് -തെലുഗ് -നാഗാർജുന -2000)

15.നൻപൻ 2012

(3 ഇഡിയറ്റ്സ് – ഹിന്ദി -ആമിർ ഖാൻ -2009)

Career ൽ ലീഡ് റോളിൽ അഭിനയിച്ച 63 സിനിമകളിൽ 15 സിനിമകളും remake സിനിമകളാണ്. അതായത് ഫിൽമോഗ്രഫിയിൽ 24% ത്തോളം remake സിനിമകളെ ആശ്രയിച്ച നടനാണ് വിജയ്.

വിജയ് വിരോധികളിൽ പലരും വിജയ് ഇങ്ങോട്ട് remake ചെയ്തത് മാത്രേ എടുക്കു എന്നാൽ അങ്ങോട്ട് പോയത് എടുക്കില്ല എന്നൊരു മട്ടിലുള്ള പിടിവാശിക്കാരാണ്.

ഇനി വിജയ്ന്റെ സിനിമകൾ മറ്റു ഭാഷയിലോട്ട് remake പോയത് നോക്കാം.എത്ര ഭാഷയിലേക്ക് remake പോയി എന്നത് ബ്രാക്കറ്റിൽ കൊടുക്കുന്നു.

അതിന് താഴെ remake ചെയ്ത ഭാഷ -സിനിമയുടെ പേര് -വിജയ്യുടെ റോൾ remake ൽ ചെയ്ത നടൻ -വർഷം എന്നീ ക്രമത്തിൽ കൊടുക്കുന്നു

1.പൂവേ ഉനക്കാഗ 1996 (3)

*തെലുഗ് – ശുഭകൻക്ശുലു- ജഗപതി ബാബു -1997

*കന്നഡ – ഈ ഹൃദയ നിനഗാഗി – കുമാർ ഗോവിന്ദ് -1997

*ഹിന്ദി -ബധായ് ഹോ ബധായ് -അനിൽ കപൂർ – 2002

2.ലവ് ടുഡേ 1997 (3)

*തെലുഗ് -സുസ്വാഗതം -പവാൻ കല്യാൺ -1998

*കന്നഡ -മജനു -ഗിരി ദ്വാരകിശ് -1998

*ഹിന്ദി -ക്യാ യഹി പ്യാർ ഹൈ -അഫ്താബ് ശിവദാസിനി -2002

3.വൺസ് മോർ 1997 (1)

തെലുഗ് -ഡാഡി ഡാഡി -ഹാരിഷ്-1998

4.പ്രിയമുഡൻ 1998 (4)

*തെലുഗ് -പ്രേമിൻച്ചേ മനസു -ശ്രീകാന്ത് -2000

*കന്നഡ – Nata -തരകേശ് പട്ടേൽ – 2002

*ഹിന്ദി – ദീവാന മേ ദിവാന -ഗോവിന്ദ -2002

*സിംഹള -റഷ് – ഉദ്ദിക പ്രേമരത്‌ന -2019

5.തുള്ളാത്ത മനമും തുള്ളും 1999 (5)

*കന്നട – ഓ നന്ന നല്ലേ -വി. രവിചന്ദ്രൻ -2000

*തെലുഗ് -നുവ്വു വസ്താവാനി – നാഗാർജുന -2000

*ബംഗാളി – സതി -ജീത് -2002

*ഒഡിയ -ഐ ലവ്‌ യൂ -അഭിനവ് മൊഹാൻടി -2005

*ഭോജ്പുരി -പ്യാർ ജബ് കെൻഹു സെ ഹോയ് ജല -ജീത് -2008

6.ഖുഷി 2000 (3)

*തെലുഗ് -ഖുഷി -പവൻ കല്യാൺ -2001

*ഹിന്ദി – ഖുഷി -ഫർദീൻ ഖാൻ -2003

*കന്നഡ -എനോ ഒന്തര -ഗണേഷ് -2010

7.ഭഗവതി 2002 (1)

*കന്നഡ – കാശി ഫ്രം വില്ലേജ് -കിച്ച സുദീപ് -2005

8.തിരുമലൈ 2003 (1)

*തെലുഗ് – ഗൗരി -സുമന്ത് – 2004

9.തിരുപ്പാച്ചി 2005 (2)

*തെലുഗ് – അന്നവാരം-പവൻ കല്യാൺ -2006

*കന്നഡ -തംഗിഗാഗി -ദർശൻ -2006

10.ശിവകാശി 2005 (1)

തെലുഗ് – വിജയദശമി -കല്യാൺ റാം -2007

11.തുപ്പാക്കി 2012 (2)

*ഹിന്ദി -ഹോളിഡേയ്‌സ് -അക്ഷയ് കുമാർ -2014

*ബംഗാളി -ഗെയിം – ജീത് – 2014

12.കത്തി 2014 (1)

*തെലുഗ് – ഖൈദി നമ്പർ 150 -ചിരഞ്ജീവി -2017

13.ജില്ല 2014 (1)

*ഒഡിയ -ബജ്‌രംഗി -അമ്ലൻ -2017

14.തലൈവ 2013 (1)

*പഞ്ചാബി – സർദാർ സാബ് – ദൽജീത് കൽസി-2017

15. തെരി 2016 (1)

* സിംഹള -ഗോരി – കേലും കുലരത്നെ -2019

വിജയ് 15 തവണ remake ഇങ്ങോട്ട് ചെയ്തപ്പോൾ വിജയ്ന്റെ തന്നെ 15 സിനിമകൾ അങ്ങോട്ട് remake പോയത് 30 തവണയാണ് അതും പല ഭാഷകളിലായി. ഇതൊന്നും വിജയ് വിരോധികൾ ഓർക്കാറില്ല.

മഹേഷ് ബാബു, കുഞ്ചാക്കോ ബോബൻ, ജയറാം, വെങ്കിടേഷ് എന്നിവരുടെ സിനിമകൾ ഇങ്ങോട്ട് remake ചെയ്ത് ബ്രേക്ക് ത്രൂ ഉണ്ടാക്കിയ ആളാണ് വിജയ്. അത് കൊണ്ട് career ലെ ഏറ്റവും വലിയ ഹിറ്റുകളായ ഗില്ലിയും പോക്കിരിയും മഹേഷ് ബാബുവിന്റെ സംഭാവന എന്നൊക്കെ പറഞ്ഞു കളിയാക്കാറുണ്ട്.. അതെ ശരിയാണ് അനിയത്തിപ്രാവ്, ഫ്രണ്ട്‌സ്, ഒക്കഡു, പോക്കിരി, പവിത്ര ബന്ധം എന്നീ സിനിമകളുടെ remake വിജയ്ക്ക് വലിയ ബ്രേക്ക് ത്രൂ നല്കിയവയാണ്. എന്നാൽ മറ്റുള്ളവർ ചെയ്ത് വെച്ച remake കളിലൂടെ ബ്രേക്ക് ത്രൂ ഉണ്ടാക്കുന്ന വിജയ് യെ പല രീതിയിൽ കളിയാക്കുന്നത് കണ്ടിട്ടുണ്ട്.

എന്നാൽ വിജയ് സിനിമകൾ അങ്ങോട്ട് remake ചെയ്ത് നാഗാർജുന, പവൻ കല്യാൺ, ചിരഞ്ജീവി, അക്ഷയ് കുമാർ എന്നിവർ തങ്ങളുടെ career ൽ ബ്രേക്ക് ത്രൂ ഉണ്ടാക്കിയിട്ടുണ്ട്.

തുടർച്ചയായ ഫ്ലോപ്പുകൾക്കും അണ്ടർ പെർഫോമൻസുകൾക്കും ഇടയിൽ നാഗാർജുനക്ക് തന്റെ career ൽ കിട്ടിയ വലിയൊരു പിടിവള്ളിയായിരുന്നു ‘നുവ്വു വസ്താവാനി ‘(തുള്ളാത്ത മനമും തുള്ളും remake ) .ഈ സിനിമ നാഗാർജുനയുടെ ശക്തമായ തിരിച്ചു വരവിന് കാരണമായി.

തെലുഗിലെ പവർ സ്റ്റാർ പവൻ കല്യാൺ 3 തവണയാണ് തന്റെ ഫിൽമോഗ്രഫിയിൽ വിജയ് സിനിമകളെ ആശ്രയിച്ചത്. അതിൽ ലവ് ടുഡേ യുടെ remake ആയ ‘സുസ്വാഗതം’ പവൻ കല്യാണിന് തന്റെ career ന്റെ തുടക്കത്തിൽ തന്നെ നല്ലൊരു വിജയം നേടി കൊടുത്തു. പിന്നീട് വൻ ഹിറ്റുകളുമായി നീങ്ങുന്ന പവൻ കല്യാണിന് ഖുഷി remake ചെയ്തപ്പോൾ തന്റെ career ലെ അത് വരെയുള്ള ഏറ്റവും വലിയ വിജയവും career ലെ തന്നെ best perfomance എന്ന് പലരും പറയുന്ന തരത്തിൽ cult classic ആയി മാറി. പലയിടത്തും ആൾ ടൈം റെക്കോർഡ് ആയി മാറിയ ഖുഷി ആൾമോസ്റ്റ് ഇൻഡസ്ടറി ഹിറ്റ് ടാഗിന് അടുത്തെത്തിയിരുന്നു.

‘ഓ മൈ ഗോഡ് ‘എന്ന സൂപ്പർഹിറ്റ് ന് ശേഷം വന്ന അക്ഷയ് കുമാർ പടങ്ങളൊന്നും ഹിറ്റ് ടാഗ് കരസ്ഥമാക്കിയിരുന്നില്ല ഹോളിഡേയ്‌സ് ഇറങ്ങും വരെ.ഓ മൈ ഗോഡ് ന് ശേഷം വന്ന ‘ഖിലാഡി 786’ ശരാശരിയിൽ ഒതുങ്ങി, സ്പെഷ്യൽ 26 എബോവ് ആവറേജിൽ ഒതുങ്ങി, വൺസ് അപ്പോൺ ഏ ടൈം ഇൻ മുംബൈയും ബോസും വൻ പരാജയങ്ങളായി നിൽക്കുമ്പോഴായിരുന്നു ഹോളിഡേയ്‌സ് വന്ന് അക്ഷയ് കുമാറിന് തന്റെ career ൽ മറ്റൊരു ഹിറ്റ് കൊടുത്തത്. റൗഡി റാത്തോർ, ഹൗസ്ഫുൾ 2 എന്നീ സിനിമകൾക്ക് ശേഷം അക്ഷയ് കുമാറിന്റെ career ൽ അത് വരെയുള്ളതിൽ മൂന്നാമത്തെ ഏറ്റവും വലിയ grosser ആയി തുപ്പാക്കിയുടെ remake ഹോളിഡേയ്‌സ് മാറി.

10 കൊല്ലത്തോളം സിനിമ ഫീൽഡിൽ നിന്നും വലിയ ബ്രേക്ക് എടുത്ത ശേഷം മടങ്ങി വന്ന മെഗാസ്റ്റാർ ചിരഞ്ജീവി ചെയ്തതും വിജയ് യുടെ കത്തിയുടെ remake. 2007 ൽ ഷങ്കർ ദാദ സിന്ദാബാദിന് ശേഷം 2017 ൽ ഖൈദി നമ്പർ 150യിലാണ് ചിരു ലീഡ് റോളിൽ അഭിനയിക്കുന്നത്. 10 കൊല്ലത്തെ നീണ്ട ബ്രേക്ക്. ഒരുപാട് താരങ്ങൾ നിലയുറപ്പിച്ചു. ചിരഞ്ജീവിയെ പിന്നിലാക്കാൻ പാകത്തിന് 6 താരങ്ങൾ ഒന്നാം നിരയിൽ തന്നെയുണ്ട് . എന്നാൽ ഇത്രേം വലിയ ഗ്യാപ് എടുത്തിട്ടും തന്റെ സ്റ്റാർഡത്തിൽ ഒരു മങ്ങൽ പോലും ഏറ്റിട്ടില്ല എന്ന് തെളിയിക്കുന്ന വിധത്തിൽ ഖൈദി നമ്പർ 150 ബോക്സ് ഓഫീസിൽ പെർഫോം ചെയ്തു.

ഖൈദി നമ്പർ 150,ബാഹുബലി ദി ബിഗിനിംഗ് ഒഴിച്ച് അത് വരെയുള്ള സകല തെലുഗ് സിനിമകളുടെയും റെക്കോർഡ് ഭേദിക്കുകയും ചെയ്തു. ബാഹുബലി ഒന്നാം ഭാഗത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് തെലുഗ് സംസ്ഥാനങ്ങളിൽ ബ്രേക്ക് ചെയ്തായിരുന്നു ചിരഞ്ജീവിയുടെ രണ്ടാം വരവ്.

NTR -ANR യുഗത്തിന് ശേഷം തെലുഗ് സിനിമയിലെ ഏറ്റവും വലിയ താരമായ ചിരഞ്ജീവി ഖൈദി യുടെ വിജയാഘോഷത്തിൽ വിജയ്ക്ക് നന്ദിയും പറയുകയും ചെയ്തിരുന്നു

അപ്പോൾ പറഞ്ഞു വരുന്നത് ഇത്രേ ഉള്ളു. Remake ചെയ്തു തന്റെ career ൽ ബ്രേക്ക് ത്രൂ ഉണ്ടാക്കിയ നടനാണ് വിജയ് അതോടൊപ്പം തന്നെ വിജയ് സിനിമകൾ മറ്റു ഭാഷകളിൽ remake ചെയ്‌തു ബ്രേക്ക് ത്രൂ ഉണ്ടാക്കിയ സൂപ്പർതാരങ്ങളും ഉണ്ട്. പറയുമ്പോ ഒരു വശം മാത്രം പറയുന്നത് ശരിയല്ലല്ലോ. എല്ലാം വിശകലനം ചെയ്തു വേണം പറയാൻ.

VIJAY – A NEPOTIC PRODUCT??

തന്റെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ഒരു സിനിമ കുടുംബത്തിൽ നിന്നുമാണ് വിജയ് വരുന്നത്.തന്റെ അച്ഛൻ തമിഴിലെ സംവിധായകനും നിർമാതാവുമാണ്. അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് മാത്രമാണ് വിജയ് സിനിമയിൽ വന്നത്. ബാലതാരമായി വിജയ് 3 സിനിമകളിൽ ക്യാമിയോ ആയി വന്നതും 2 സിനിമകളിൽ മുഖം കാണിച്ചതും അച്ഛന്റെ സിനിമകളിലൂടെ തന്നെയാണ്. Career ൽ ആദ്യത്തെ നാല് സിനിമകളും S.A. ചന്ദ്രശേഖർ എന്ന വിജയ് യുടെ പിതാവ് സംവിധാനം ചെയ്തവയാണ്. മാത്രമല്ല വിജയ് ഒരു വൻ ഹിറ്റ് അടിക്കുന്നതിന് മുന്നേ തന്നെ ‘ഇളയ ദളപതി ‘ എന്ന പട്ടം ‘രസികൻ ‘ എന്ന സിനിമയിലൂടെ ചാർത്തി കൊടുക്കുകയും ചെയ്തു… . വിജയകാന്ത്, ശിവാജി ഗണേശൻ എന്നിവരെയും ഉൾപ്പെടുത്തി സിനിമ ചെയ്ത് തന്റെ മകന് ജനപ്രീതി ഉണ്ടാക്കി കൊടുക്കാൻ ശ്രമിച്ച ആളുമാണ് S.A. ചന്ദ്രശേഖർ. വളരെ ശരിയാണ് വിജയ് തന്റെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് കൊണ്ട് തന്നെയാണ് സിനിമയിൽ വന്നത്.

എന്നാൽ ഇതൊരു തെറ്റായ കാര്യമാണോ?

പലർക്കും പല അഭിപ്രായവും കാണും. എന്നാൽ പ്രമുഖരുടെ മക്കളെ ലോഞ്ച് ചെയ്യുന്നതിനോട് എനിക്ക് യാതൊരു എതിർപ്പുമില്ല.എന്നാൽ

മറ്റുള്ളവരെ തഴഞ്ഞു അവരെ ഒതുക്കാൻ ശ്രമിച്ചു നേരായ മാർഗത്തിലൂടെ അല്ലാതെ തന്റെ മക്കളെ ലോഞ്ച് ചെയ്‌താൽ അത് തെറ്റായ കാര്യമാണ്.

എന്നാൽ വിജയ് യുടെ അച്ഛൻ തന്റെ മകനെ താരമായി ഉയർത്താൻ ആരുടേയും ചാൻസ് കളഞ്ഞിട്ടില്ല, ഒതുക്കിയിട്ടില്ല… തന്റെ മകനെ ലോഞ്ച് ചെയ്തു.8 സിനിമകൾ വിജയ് നെ ലീഡ് ഹീറോ ആക്കി SAC സംവിധാനം ചെയ്തു .. അതിൽ തന്നെ അച്ഛന്റെ സംവിധാനത്തിൽ ഒരു സിനിമ പോലും വിജയ്ക്ക് കാര്യമായ ബ്രേക്ക് ത്രൂ ഉണ്ടാക്കിയിട്ടില്ല. എന്നാൽ വിക്രമൻ സംവിധാനം ചെയ്ത ‘പൂവേ ഉനക്കാക ‘ യാണ് വിജയ് യുടെ career ൽ ആദ്യത്തെ ബ്രേക്ക് ത്രൂ. വിജയ് ന്റെ അച്ഛൻ സംവിധാനം ചെയ്ത സിനിമകളിൽ ആൾമോസ്റ്റ് എല്ലാ സിനിമയും വിജയ്ക്ക് വിമർശനങ്ങളും പേരുദോഷവും മാത്രമേ ഉണ്ടാക്കി കൊടുത്തിട്ടുള്ളു.. അന്നത്തെ ലീഡിങ് മാസികകളിലൊക്കെയും വിജയ്ക്ക് കിട്ടിയത് ഏതൊരാളെയും മാനസികമായി തളർത്തുന്ന കടുപ്പേറിയ വിമർശനങ്ങളായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ…

സിനിമ പാരമ്പര്യം കാരണം ആരും ഇന്നേ വരെ സൂപ്പർ താരമായി ഉയർന്നിട്ടില്ല. കഠിന പ്രയത്നം കൊണ്ടും ജനങ്ങൾ അംഗീകരിച്ചതും കൊണ്ട് മാത്രമേ ഒരാൾ സൂപ്പർതാരമായി ഉയരൂ.

ഇനി വിജയ് ആണെങ്കിൽ വലിയ സംവിധായകരെയൊന്നും ആദ്യ കാലങ്ങളിൽ അത്രയധികം ആശ്രയിച്ചിട്ടില്ല.

2011 ൽ ഷങ്കറുമായി ഒന്നിക്കുന്നത് വരെ വിജയ് ഒരു ബ്രാൻഡ് സംവിധായകനുമായി കൈ കോർക്കുന്നത് കെ. എസ് രവികുമാറിനോടൊപ്പം മാത്രമാണ്. കെ. എസ് രവികുമാർ സംവിധാനം ചെയ്ത മിൻസാര കണ്ണാ ആകട്ടെ വിജയ്ക്ക് കാര്യമായ ബ്രേക്ക് ത്രൂ ഉണ്ടാക്കി കൊടുത്തതുമില്ല.ബാക്കി ആരും തന്നെ തന്റെ career ലെ ആദ്യ 20 വർഷങ്ങളിൽ ബ്രാൻഡ് സംവിധായകർ ഉണ്ടായിരുന്നില്ല.

മറിച്ചു 17 പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുകയാണ് വിജയ് ചെയ്തത് . ഒരു സിനിമ പിന്നണിയിൽ നിന്നും വന്ന ഒരാൾ എന്ന നിലയിൽ വിജയ്ക്ക് ഇതിലും നല്ല പ്രായശ്ചിത്തമൊന്നും ചെയ്യാൻ കഴിയില്ല. അതായത് 64 സിനിമകൾ അഭിനയിച്ച വിജയ് 17 പുതുമുഖ സംവിധായകരോടൊപ്പം സിനിമ ചെയ്തു. അതായത് 30% ത്തോളം career ൽ പുതുമുഖ സംവിധായകർക്ക് അവസരം കൊടുത്തു. ആരൊക്കെ എന്ന് നോക്കാം

1.ജാനകി സൗന്ദർ ( രാജാവിൻ പാർവയിലെ)

2.സി. രംഗനാഥൻ (കോയമ്പത്തൂർ മാപ്പിളൈ )

3. M.R (വസന്ത വാസൽ )

4. ബാലശേഖരൻ (ലവ് ടുഡേ )

5.കെ. സെൽവ ഭാരതി (നിനൈതേൻ വന്തായ് )

പിന്നീട് ഇവർക്ക് വീണ്ടും പ്രിയമാനവളെ, വസീഗര എന്നീ സിനിമകൾക്ക് അവസരം നൽകി

6. വിൻസെന്റ് സെൽവ- പ്രിയമുഡൻ

ഇവരോടൊപ്പം വീണ്ടും യൂത്തിന് ഡേറ്റ് കൊടുത്തു

7.എ. വെങ്കിടേഷ് (നിലാവേ വാ )

വീണ്ടും ഇവർക്ക് ഭഗവതിയിൽ ഒന്നിച്ചു

8.ഏഴിൽ (തുള്ളാത്ത മനമും തുള്ളും )

9.രവി (ഷാജഹാൻ )

10.അബ്ദുൽ മാജിദ് (തമിഴൻ )

11.കെ. പി ജഗൻ (പുതിയ ഗീതൈ )

12.രമണ (തിരുമലൈ )

വീണ്ടും ആദി യിൽ ഒന്നിച്ചു

13.രത്നപ്പ മദേശ് (മധുരേ )

14.പേരരസ്‌ (തിരുപ്പാച്ചി )

വീണ്ടും ശിവകാശിയിൽ ഒന്നിച്ചു

15.ഭരതൻ (അഴകിയ തമിഴ് മകൻ )

വീണ്ടും ഭൈരവയിൽ ഒന്നിച്ചു

16.പി ബാബു ശിവൻ (വേട്ടേയ്ക്കാരൻ )

17.ആർ. ടി. നേസൻ (ജില്ല)

തന്റെ career ൽ പ്രധാനപ്പെട്ട നാല് ബ്രേക്ക് ത്രൂ വിജയ്ക്ക് നൽകിയതും പുതുമുഖ സംവിധായകരാണ്. ഏതൊക്കെ എന്ന് നോക്കാം

( remake കൂട്ടുന്നില്ല )

ബാലശേഖരൻ – ലവ് ടുഡേ

ഏഴിൽ -തുള്ളാത്ത മനമും തുള്ളും

രമണ -തിരുമലൈ

പേരരസ് – തിരുപ്പാച്ചി

പ്രിയമുഡൻ എന്ന സിനിമ വൻ വിജയമല്ലാഞ്ഞിട്ടും വീണ്ടും സംവിധായകൻ വിൻസെന്റ് സെൽവക്ക് അവസരം കൊടുത്തു(യൂത്ത് ).

നിലാവേ വാ പരാജയമായിരുന്നിട്ടും ഏ. വെങ്കിടേശിന് വീണ്ടും അവസരം കൊടുത്തു (ഭഗവതി )

അഴകിയ തമിഴ് മകൻ പരാജയമായിരുന്നിട്ടും തനിക്ക് പേര് ദോഷം മാത്രം ഉണ്ടാക്കി തന്നിട്ടും വീണ്ടും ഭരതന് അവസരം കൊടുത്തു (ഭൈരവ )

തെലുഗ് സിനിമയിൽ മുന്നേ തന്നെ രണ്ട് സിനിമ ചെയ്തിട്ടും വേണ്ടത്ര പരിഗണന കിട്ടാതിരുന്ന ജോൺ മഹേന്ദ്രന് വിജയ് അവസരം കൊടുത്തു. അതും ഒരു പരാജയ സിനിമയുടെ remake എന്നോർക്കണം … സച്ചിൻ ആണ് ജോൺ മഹേന്ദ്രൻ വിജയ്യുമായി ഒന്നിച്ച സിനിമ.

തുടരെ പരാജയങ്ങൾക്കൊടുവിലും തന്റെ 50ആം സിനിമ ചെയ്യാൻ തുടർച്ചയായി പരാജയ സിനിമകൾ ചെയ്യുന്ന സംവിധായകന് അവസരം കൊടുത്തു.Career പീക്കിൽ നിക്കുമ്പോഴും ഒരൊറ്റ സിനിമ മാത്രം എക്സ്പീരിയൻസുള്ള സംവിധായകർക്ക് ഡേറ്റ് കൊടുക്കാനും വിജയ് മടിക്കുന്നില്ല… ലോകേഷ്, നെൽസൻ എന്നിവർക്ക് ഡേറ്റ് കൊടുത്തത് ഉദാഹരണം.

സിനിമ പാരമ്പര്യം ഉപയോഗിച്ചാണ് വന്നതെങ്കിലും ഇത്രയൊക്കെയല്ലേ വിജയ്ക്ക് പ്രായശ്ചിത്തമായി ചെയ്യാൻ പറ്റൂ….

ഒരുപാട് തകർച്ചകളും വിമർശനങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയിട്ടാണ് വിജയ് ഇന്നീ നിലയിൽ എത്തിയിരിക്കുന്നത്. അന്ധമായ വിരോധികൾ ഒരിക്കലും ഇയാളുടെ എന്നല്ല തങ്ങൾ വെറുക്കുന്ന ആരുടേയും മേന്മകൾ അംഗീകരിച്ചു തരാൻ തയാറാകില്ല. വിരോധികൾ വളരുന്നതിലും കൂടുതൽ ആരാധകരെ കൂട്ടുന്ന എന്തോ ഒരു കരിസ്മ വിജയ്ക്കുണ്ട്. തമിഴിൽ നിലവിൽ ഏറ്റവും വലിയ താരം വിജയ് തന്നെ എന്നതിലും തർക്കമില്ല.

2.0 മാത്രമേ നിലവിൽ വിജയ്ക്ക് മുന്നിലുള്ളൂ. അതാണെങ്കിൽ രജനിക്ക് മാത്രം അവകാശപ്പെട്ടതല്ല അക്ഷയ് കുമാർ, ഷങ്കർ ഉള്ളതും ആ സിനിമയുടെ വേൾഡ്‌വൈഡ് ബിസിനെസ്സിൽ നന്നായി ഗുണം ചെയ്തിട്ടുണ്ട്. പോസ്റ്റ് -കബാലി നോക്കുകയാണെങ്കിൽ രജനിയുടെ ഡൗൺഫാൾ ആണ് കാണാൻ കഴിഞ്ഞത്. പോസ്റ്റ് -തെരി നോക്കുകയാണെങ്കിൽ വിജയ്യുടെ അതിശയിപ്പിക്കുന്ന ഗ്രൗത്തും.

തമിഴ് നാട് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും മാറി മാറിയുള്ള ആക്രമണത്തിലും വിജയ് എന്ന താരത്തിനെയോ വ്യക്തിയെയോ ഒരു തരി പോലും ജനപ്രീതി കുറക്കുന്നില്ല എന്നതിൽ തന്നെ വ്യക്തം ജനമനസ്സുകളിൽ വിജയ്ക്കുള്ള സ്ഥാനം എന്താണെന്ന്.

ജീവൻ പണയം വെച്ചുള്ള സാഹസികത നിറഞ്ഞ സംഘട്ടന രംഗങ്ങൾ ചെയ്യാൻ ഒട്ടും മടിക്കാത്ത ആളാണ് വിജയ്,പ്രത്യേകിച്ചും തുടക്ക കാലത്ത് .ഒരു സിനിമ അന്നൗൻസ് ചെയ്താൽ ആ സിനിമ തീരും വരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സിനിമയോട് കൂറുള്ളവൻ. ഡെഡിക്കേഷൻ എന്നാൽ കേവലം ഫിസിക്കൽ ട്രാൻസ്‌ഫോമേഷൻ മാത്രമല്ല എന്ന് ബോധ്യമുള്ളവർക്ക് വിജയ് യുടെ ഡെഡിക്കേഷനും അംഗീകരിക്കാൻ മടിയുണ്ടാകില്ല. 10 മാസത്തോളം വരുമാനം നിലച്ചു പോയ സിനിമ വ്യവസായത്തിന് വീണ്ടും വഴി തെളിയിച്ചവൻ .

സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർതാരത്തിന്, എം ജി ആറിന്റെയും രജനിയുടെയും പിൻഗാമിയായി തമിഴകം കണ്ടെത്തിയ ദളപതിക്ക് ഇനിയും ഒരുപാട് വർഷം ഈ ജൈത്ര യാത്ര തുടരാനാവട്ടെ. Happy Birthday Thalaivaa In Advance.Masters”

Leave a Reply