വിജയിയും തൃഷയും ഒന്നിക്കുന്നു, ദളപതി 67ൽ കൂടുതൽ താരങ്ങൾ
1 min read

വിജയിയും തൃഷയും ഒന്നിക്കുന്നു, ദളപതി 67ൽ കൂടുതൽ താരങ്ങൾ

സിനിമ ആസ്വദകർ ഇപ്പോൾ വളരെ ഏറെ സന്തോഷത്തിലാണ് കാരണം പ്രേക്ഷകർ ഒന്നടങ്കം ഒരു സ്ക്രീനിൽ കാണണമെന്ന് ആഗ്രഹിച്ച താരങ്ങൾ ഒന്നിച്ചെത്തുകയാണ്. സിനിമ ആസ്വാദകരുടെ  പ്രിയപ്പെട്ട താരങ്ങളായ വിജയ്‍യും തൃഷയും ബിഗ്സ്‌ക്രീനിൽ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയചിത്രമായ ദളപതി 67 ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഈ സന്തോഷകരമായ വിവരം അറിയിച്ചത്. എന്നാൽ ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ മലയാളികളുടെ പ്രിയതാരമായ   നിവിൻ പോളി  അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും ഇതിന്റെ ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അതേസമയം മാത്യു തോമസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അണിയറ പ്രവർത്തകർ താരത്തിന്റെ ചിത്രങ്ങളടക്കം പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിൽ നിവിൻ എത്തുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചത് എന്നാൽ അതേ സമയം സഞ്ജയ് ദത്ത് ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.   നിവിൻപോളി സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇതുവരെ വന്നിട്ടില്ല.  മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 67. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ദളപതി 67ന് ഇതുവരെ ഔദ്യോഗികമായ പേര് നിശ്ചയിച്ചിട്ടില്ല. വിക്രം സിനിമ ഇറങ്ങിയതോടെ ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളം ഉയർന്നിരിക്കുകയാണ്.

ആക്ഷൻ രം​ഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ചിത്രമായിരിക്കും ദളപതി 67 എന്നാണ് റിപ്പോർട്ടുകൾ . ചിത്രത്തിൽ പാട്ടുകൾ  ഇല്ല എന്നും അതെ സമയം മള്‍ട്ടി തീം ട്രാക്ക് ഉണ്ടാകുമെന്നാണ് വിവരം.  സിനിമയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.  ദളപതി 67ന്റെ ഡിജിറ്റൽ അവകാശം ഇതിനോടകം തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ദളപതി 67ന് ശേഷം ലോക്കിഷ് കനകരാജിന്റെ  കൈതി 2 ചിത്രീകരിക്കുമെന്ന് കൈതിയുടെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭു അറിയിച്ചിരുന്നു.