‘ എന്നെ വളരാന്‍ പ്രേരിപ്പിച്ചത് എനിക്കൊപ്പം സഞ്ചരിച്ച ആ എതിരാളി! ദളപതി വിജയ് യുടെ വൈറല്‍ പ്രസംഗം
1 min read

‘ എന്നെ വളരാന്‍ പ്രേരിപ്പിച്ചത് എനിക്കൊപ്പം സഞ്ചരിച്ച ആ എതിരാളി! ദളപതി വിജയ് യുടെ വൈറല്‍ പ്രസംഗം

തമിഴ് നടന്‍ വിജയിയും, അജിത്തും തമ്മില്‍ സിനിമാ മേഖലയില്‍ ഉള്ള മത്സരം എല്ലാവര്‍ക്കും അറിവായുന്ന ഒരു കാര്യമാണ്. ഇരുവരുടെയും ആരാധകര്‍ പരസ്പരം പോരടിച്ച നിരവധി അവസരങ്ങളും ഉണ്ടായിട്ടുണ്ട്. വിജയിയെ ആരാധകര്‍ ദളപതി എന്നും അജിത്തനെ ആരാധകര്‍ തല എന്നുമൊക്കെയാണ് വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴിതാ, പൊങ്കല്‍ റിലീസിന് ഒരുങ്ങുകയാണ് വിജയിയുടെ വാരിസും അജിത്തിന്റെ തുനിവും. ഒരേസമയത്താണ് രണ്ട് ചിത്രങ്ങളും തീയറ്ററുകളിലെത്തുന്നത്. ആരാധകര്‍ ഇതിന്റെ ആവേശത്തിലാണ്, ഇപ്പോഴിതാ വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

എന്നെ ഇങ്ങനെ ആക്കിയത് ആ എതിരാളി; അജിത്തിനെ ഉദ്ദേശിച്ച് വിജയ്: വൈറല്‍ പ്രസംഗം | Entertainment News | Manorama News

 

വിജയ് പറഞ്ഞതിങ്ങനെ:

ഞാനൊരു കുട്ടി കഥ പറയാം. 1990ല്‍ എനിക്ക് ഒരു എതിരാളി വന്നു. തുടക്കത്തില്‍ ഞാനും അദ്ദേഹവും തമാശയ്ക്ക് മത്സരിച്ചു. എന്നാല്‍ ഞങ്ങള്‍ വളരുന്നതിന് അനുസരിച്ച് മത്സരവും വളര്‍ന്നു. അദ്ദേഹത്തിന്റെ വിജയം എന്നെ ഭയപ്പെടുത്തി. ആ ഭയമാണ് എന്നെ പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചത്. ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതിന് കാരണം ആ എതിരാളിയാണ്. അദ്ദേഹത്തേക്കാള്‍ മികച്ചതാകണം എന്ന ചിന്തയോടെയാണ് ഓരോ സിനിമയും ചെയ്യുന്നത്. വിജയ് പറഞ്ഞു.

It's Vijay vs Ajith again: 12 times two of Tamil's biggest stars clashed at box office | The News Minute

 

ഓഡിയോ ലോഞ്ചില്‍ വിജയ് അഭിനയിച്ച 65 ചിത്രങ്ങളുടെയും പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൂട്ടത്തില്‍ വിജയിയും അജിത്തും ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ അല്‍പം വലുതാക്കി എല്ലാവരും കാണത്തക്ക രീതിയില്‍ വെച്ചിരുന്നു. ഇരുകൂട്ടരുടെയും ആരാധകരുടെ മനസ് കുളിര്‍പ്പിച്ച ചിത്രമായിരുന്നു അത്.

NanbarAjith: Vijay fans prove friendship is permanent as they shower flood social media with birthday wishes for Ajith | Tamil Movie News - Times of India

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ‘വാരിസ്’. ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായികനായകന്മാര്‍. ഇവര്‍ക്ക് പുറമെ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് വിജയ് ആരാധകര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ചിനെ കുറിച്ചുള്ള അപ്ഡേറ്റുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു.

Which notable filmmaker will collaborate next with Thalapathy Vijay and Thala Ajith?