ബ്ലോക്ബസ്റ്റർ ആവാൻ ‘വാശി’! എങ്ങും ഹൗസ്ഫുൾ ഷോകൾ
1 min read

ബ്ലോക്ബസ്റ്റർ ആവാൻ ‘വാശി’! എങ്ങും ഹൗസ്ഫുൾ ഷോകൾ

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വാശി. തിയേറ്ററില്‍ എത്തിയ ദിവസം മുതല്‍ നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തില്‍ വക്കീലന്‍ന്മാരായാണ് ഇരുവരും എത്തിയിരിക്കുന്നത്. എബിനായി ടൊവിനോയും, മാധവിയായി കീര്‍ത്തി സുരേഷും തകര്‍ത്തഭിനയിച്ച ചിത്രം തന്നെയാണ് വാശി. കോടതി രംഗങ്ങളില്‍ ഇരുവരും തകര്‍ത്തഭിനയിച്ചു. ചുരുക്കി പറഞ്ഞാല്‍ കുടുംബ പശ്ചാത്തലം കൊണ്ടും ജോലിപരമായും വ്യത്യസ്തരാണ് അഭിഭാഷകരായ ടൊവിനോയും, കീര്‍ത്തിയും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. പിന്നീട് ഇരുവരുടേയും വിവാഹം കഴിയുന്നു. പീന്നീട് ഇവര്‍ക്ക് ഒരേ കേസിനുപിന്നാലെ പോകേണ്ടി വരുന്നതുമാണ് സിനിമയുടെ പ്രമേയ്ം.

ഇത് കുടുംബ സമേതം തിയേറ്ററില്‍ പോയി കാണേണ്ട സിനിമ തന്നെയാണ്. ടൊവിനോ ഒരു അഭിമുഖത്തില്‍ പറഞ്ഞൊരു സ്റ്റേറ്റ്‌മെന്റ് ആണ് ഈ ചിത്രം കാണുമ്പോള്‍ ഓര്‍ക്കുന്നത്. താന്‍ അഭിനയിക്കുന്ന സിനിമകളില്‍ക്കൂടെ ഒരു നെഗറ്റീവ് രാഷ്ട്രീയം പുറത്ത് വരീല്ലാ എന്നായിരുന്നു അത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് വാശി എന്ന ചിത്രം. സെക്ഷ്വല്‍ ബന്ധങ്ങളിലെ കണ്‍സെന്റ് എന്ന തൊട്ടാല്‍ പൊള്ളുന്ന വിഷയത്തെ എടുത്ത് എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്നാല്‍ ചെറിയ കാര്യമല്ല. അത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റും, വിജയവും. ആരുടെ കൂടെ നില്‍ക്കണം.. ആര് ജയിക്കണം. ഏത് ആശയം വിജയിക്കണം. എന്താവും വിധി എന്നു തുടങ്ങി ആരാധകരെ എന്‍ഗേജ് ചെയ്യിക്കാന്‍ തക്ക എല്ലാം കൂട്ടിയിണിക്കിയ ഒരു കംപ്ലീറ്റ് സ്‌ക്രിപ്റ്റ് ആണ് വാശി എന്ന ചിത്രം. ഇതെല്ലാം ചേരുമ്പോള്‍ പ്രേക്ഷകരില്‍ എത്തുന്ന പൊളിറ്റിക്കല്‍ സ്റ്റാന്റ് ഉണ്ട്. അതാണ് നേരത്തെ ടൊവിനൊ പറഞ്ഞ സിനിമകളില്‍ കൊണ്ടു വരേണ്ട രാഷ്ട്രീയം. എന്ത് കൊണ്ടും ചിത്രം മികച്ചത് തന്നെയാണ്.

പുതുമുഖ സംവിധായകനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും വിഷ്ണുവിന്റെ തന്നെയാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ അതിലെ ഗാനങ്ങളൊക്കെ വന്‍ ഹിറ്റായിരുന്നു. അത് പോലെ അഭിനേതാക്കളുടെ പ്രകടനം സിനിമയിലെ വലിയൊരു പ്ലസ് പോയിന്റ് ആണ് അത് പറയാതിരിക്കാന്‍ വയ്യ. ബൈജു സന്തോഷിന്റെ മുള്ളൂര്‍ വക്കീലും, അനു മോഹന്‍, അനഘ നാരായണന്‍, നന്ദു, തുടങ്ങി ചിത്രത്തിലെ ഒരോരുത്തരും അവര്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികവുറ്റതാക്കി. അതേസമയം, തിയേറ്ററില്‍ ഹൗസ് ഫുള്‍ മികച്ച പ്രതികരണത്തോടെ ആയി ഓടികൊണ്ടിരിക്കുകയാണ് വാശി