3 ദിവസം കൊണ്ട് നേടിയത് 84 ലക്ഷം! ; മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനവിജയം നേടി ‘വാശി’
1 min read

3 ദിവസം കൊണ്ട് നേടിയത് 84 ലക്ഷം! ; മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനവിജയം നേടി ‘വാശി’

ടൊവിനാ തോമസ്, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ വാശി എന്ന ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് ചിത്രം വാരിയത് 84 ലക്ഷമാണ്. ജൂണ്‍ 17ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തില്‍ എബിന്‍ എന്ന കഥാപാത്രമായി ടൊവിനോയും, മാധവി എന്ന കഥാപാത്രമായി കീര്‍ത്തിയുമാണ് എത്തുന്നത്. ടൊവിനോയും, കീര്‍ത്തിയും ചിത്രത്തലില്‍ വക്കീലന്‍മാരായാണ് ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

വാശി എന്ന പേരും ചിത്രത്തിന്റെ പ്രേക്ഷക ശ്രദ്ധകൂട്ടാന്‍ കാരണമായി. സമകാലീന സാഹചര്യങ്ങളില്‍ പ്രാധാന്യമുള്ള വിഷയമാണ് വാശി എന്ന സിനിമയിലൂടെ പറയാന്‍ സംവിധാകന്‍ ശ്രമിക്കുന്നത്. വിഷ്ണുവിന്റെ ആദ്യ സംവിധാനത്തില്‍ തന്നെ ഇത്തരത്തിലുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ ധൈര്യം കാണിച്ച വിഷ്ണു പ്രശംസ അര്‍പ്പിക്കുന്നുണ്ട്. വക്കീല്‍ ജോലിയില്‍ സ്വന്തമായി ഒരു പേര് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന എബിനെയും, മാധവിയോയും പരിചയപ്പെടുത്തിയാണ് വാശി എന്ന ചിത്രത്തിന്റെ തുടക്കം. ജോലിയുമായി മുന്നോട്ട് പോകുമ്പോള്‍ ഇരുവരും നേരിടുന്ന ഓരോ പ്രശ്‌നങ്ങളും വാശി ചര്‍ച്ച ചെയ്യുന്നു. അതുപോലെ, ലൈംഗിക ബന്ധങ്ങളില്‍ ‘കണ്‍സെന്റ്’ എന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് ചിത്രത്തെ ഇത്രയും മനോഹരമാക്കിയത്. അതുപോലെ, ടൊവിനോയുടെയും കീര്‍ത്തിയുടേയും കെമിസ്ട്രിയും ‘വാശി’യെന്ന ചിത്രത്തിന്റെ ഒരു പ്രധാന ഘടകമാണ്.

കുറച്ച് വ്യത്യസ്തമായ രീതിയാണ് സംവിധായകന്‍ സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചത്. ജോലിയില്‍ നേരിടുന്ന പ്രശ്‌നങ്ങളും കുടുംബ ജീവിതവും എല്ലാം കോര്‍ത്തിണക്കിയുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വ്യത്യസ്തത കൊണ്ടു വരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ ആണ് ചിച്രം നിര്‍മ്മിച്ചിരിക്കുത്. ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് തുടങ്ങിയവരെ കൂടാതെ, അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബി വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്.