കായലോണ്ട് വട്ടം വളച്ച് പിള്ളേരുടെ വിളയാട്ടം ! ‘വരയന്‍’ ലെ തകര്‍പ്പന്‍ പാട്ട് പുറത്തിറങ്ങി
1 min read

കായലോണ്ട് വട്ടം വളച്ച് പിള്ളേരുടെ വിളയാട്ടം ! ‘വരയന്‍’ ലെ തകര്‍പ്പന്‍ പാട്ട് പുറത്തിറങ്ങി

മലയാള സിനിമയിലെ യുവ നടനാണ് സിജു വിത്സന്‍. പ്രേമം, ആദി, ഹാപ്പി വെഡിങ്ങ് തുടങ്ങി ഏകദേശം ഇരുപത്തി രണ്ടോളം ചിത്രത്തില്‍ അഭിനയിച്ചു. ഹാപ്പി വെഡിങ്ങ് എന്ന സിനിമ ചെയ്തതോടെ സിജുവിന് ആരാധകര്‍ കൂടി. ഇപ്പോഴിതാ സിജുവിന്റെ പുതിയ ചിത്രം ‘വരയന്‍’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ രണ്ടാമത്തെ പാട്ട് പുറത്തിറങ്ങി. സിജു വിത്സന്‍ നായകനായി എത്തുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ‘കായലോണ്ട് വട്ടം വളച്ചേ’ എന്ന ടെറ്റില്‍ സോങ്ങാണ് പുറത്തിറങ്ങിയത്. സായി ഭദ്രയാണ് ഈ തകര്‍പ്പന്‍ ഗാനം ആലപിച്ചിരിക്കുന്നത്. പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബികെ ഹരിനാരായണന്റെതാണ് വരികള്‍. ഗാനത്തിന്റെ കോറിയോഗ്രാഫി ചെയ്തിരിക്കുന്നത് പ്രസന്ന മാസ്റ്ററാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ചൈതിക്കും കാശിനാഥനുമാണ് ഗാനത്തിന് ചുവട് വയ്ക്കുന്നത്. നവാഗതനായ ജിജോ ജോസഫാണ് സിനിമ സംവിധാനം ചെയ്യുന്നത്. വരയന്റെ ട്രെയിലറും ഇതിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്ക് ആകാംഷ ഉണ്ടാക്കുന്നതാണ്. കുട്ടികളും ആരാധകരും ഏറ്റെടുത്ത ഈ ഗാനം തിയേറ്റുറുകളില്‍ വന്‍ ഹിറ്റാകുമെന്നുറപ്പാണ്. ഫാദര്‍ ഡാനി കപ്പൂച്ചിന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. മെയ് 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

അതേസമയം, ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിത്സന്‍ ചിത്രത്തില്‍ എത്തുന്നത്. ഹാസ്യം, ആക്ഷന്‍സ്, കുടുംബ ബന്ധങ്ങള്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്നതാണ് ചിത്രം. സത്യം സിനിമാസിന്റെ ബാനറില്‍ എജി പ്രേമചന്ദ്രനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമമാണ് നിര്‍വ്വഹിക്കുന്നത്. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, തുടങ്ങി നിരവധി താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൂടാതെ, ചിത്രത്തില്‍ നായകനായ സിജുവിനോടൊപ്പം ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

എഡിറ്റിങ്ങ്- ജോണ്‍കുട്ടി

പ്രോജക്റ്റ് ഡിസൈന്‍- ജോജി ജോസഫ്

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി

ആര്‍ട്ട്- നാഥന്‍ മണ്ണൂര്‍

വസ്ത്രാലങ്കാരം- സമീറ സനീഷ്

സംഘട്ടനം- ആല്‍വിന്‍ അലക്‌സ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണ കുമാര്‍

മേക്കപ്പ്- സിനൂപ് രാജ്

സൗണ്ട് ഡിസൈന്‍- വിഘ്‌നേഷ്, കിഷന്‍ & രജീഷ്

സൗണ്ട് മിക്‌സ്- വിപിന്‍ നായര്‍

കൊറിയോഗ്രഫി- സി പ്രസന്ന സുജിത്ത്