‘ഹ ഹ ഹ…..ബട്ട് നമുക്കെന്നാ….. രാജാ മാതിരി ഇരിക്കോമേ……’, ധനുഷിന്റെ സംസാരം ശരിക്കും തലൈവരുടേത് പോലെ’; കുറിപ്പ്
1 min read

‘ഹ ഹ ഹ…..ബട്ട് നമുക്കെന്നാ….. രാജാ മാതിരി ഇരിക്കോമേ……’, ധനുഷിന്റെ സംസാരം ശരിക്കും തലൈവരുടേത് പോലെ’; കുറിപ്പ്

തെന്നിന്ത്യയുടെ പ്രിയ താരമാണ് നടന്‍ ധനുഷ്. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള ധനുഷ്, അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഇന്ന് റിലീസ് ചെയ്യുന്ന ചിത്രമാണ് വാത്തി. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. ‘വാത്തി’ ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സ്പെഷ്യല്‍ ഷോ നടത്തിയിരുന്നു. ധനുഷ് ഞെട്ടിച്ചുവെന്നും ഏറെ വൈകാരികമായി കണക്ടാകുന്ന ചിത്രമാണെന്നും ‘വാത്തി’യുടെ പ്രത്യേക പ്രദര്‍ശനത്തിന് പിന്നാലെ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.’സംഭവം ഇറുക്ക്’ എന്നും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയുണ്ടായി. ഇപ്പോഴിതാ ധനുഷ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞ വാക്കുകളും അദ്ദേഹം സംസാരിച്ചപ്പോള്‍ തലൈവരുടെ സംസാരം പോലെയെന്നും എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

സ്‌കൂള്‍ ലൈഫില്‍ ഗേള്‍ ഫ്രണ്ടിനെ കാണാനും അവളുടെ കൂടെ സമയം ചിലവഴിക്കാനും …..ഒരു പത്തു ദിവസത്തോളം ട്യൂഷന് പോയി…. അദ്ധ്യാപകന്‍ സ്ഥിരമായി ചോദ്യങ്ങള്‍ ചോദിച്ചു എണീറ്റു നിര്‍ത്തി എല്ലാവരുടെയും മുന്നില്‍ അപമാന പ്പെടുത്തുമായിരുന്നു….ഇത് ശരിയാവില്ലെന്നു മനസിലാക്കി ട്യൂഷന് പോകുന്നത് നിര്‍ത്തി…..’ ‘അതിന് ശേഷം ട്യൂഷന്‍ ക്ലാസിനു പുറത്ത് വന്ന് നില്‍ക്കും…..അകത്തു ഇരിക്കുന്ന അവള്‍ക്കു മനസിലാകണം നമ്മള്‍ പുറത്തുണ്ടെന്നു….. അതിനു യമഹ ബൈക്കില്‍ ഒരു ഹോണ്‍ ഉണ്ടായിരുന്നു…. Umm ummm…..എന്ന്….. എപ്പോഴൊക്കെ അതിലൂടെ പോകുന്നോ അപ്പോഴൊക്കെ ഉള്ളിലിരിക്കുന്ന ആള്‍ക്കുള്ള സിഗ്‌നല്‍ ആയി ആ ഹോണ്‍ അടിക്കുമായിരുന്നു….’

‘കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഈ ഹോണ്‍ അടിക്കുന്നത് അകത്തിരിക്കുന്ന ആര്‍ക്കോ ഉള്ള സിഗ്‌നല്‍ ആണെന്ന് അധ്യാപകന് മനസിലായി….ഒരു ദിവസം അദ്ദേഹം ക്ലാസിലെ കുട്ടികളോട് പറഞ്ഞു….. ‘ഇപ്പൊ ഉള്ളിലിരുന്നു പഠിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ എല്ലാം പഠിച്ചു പാസായി ഡിഗ്രി വാങ്ങി നല്ല നിലയില്‍ എത്തും……പുറത്തൊരുത്തന്‍ ഹോണ്‍ അടിച്ചു സിഗ്‌നല്‍ കൊടുക്കുന്നില്ലേ ….അവന്‍ നടു തെരുവില്‍ കൂത്താടാന്‍ ആണ് പോകുന്നത്…..’ അദ്ദേഹം ഏതു നേരത്തു പറഞ്ഞതോ….അറിയില്ല….. ഞാനിന്നു കൂത്താടാത്ത തെരുവേ ഈ തമിഴ്നാട്ടില്‍ ഇല്ലാ……’ ഇത്രയും പറഞ്ഞൊരു ചിരിയും പിന്നൊരു മാസ്സ് ഡയലോഗും….. ‘ഹ ഹ ഹ…..ബട്ട് നമുക്കെന്നാ….. രാജാ മാതിരി ഇരിക്കോമേ……’ ധനുഷിന്റെ സംസാരം ശരിക്കും തലൈവരുടേത് പോലെ…… ??????