മെഗാപ്രൊജക്ടുകൾ! പൃഥ്വിരാജ് സുകുമാരന്റെ വരാൻപോകുന്ന 11 ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ലിസ്റ്റ്..
1 min read

മെഗാപ്രൊജക്ടുകൾ! പൃഥ്വിരാജ് സുകുമാരന്റെ വരാൻപോകുന്ന 11 ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ലിസ്റ്റ്..

പ്രിത്വിരാജ് സുകുമാരൻ എന്ന പേര് തന്നെ ഇപ്പോൾ മലയാളികൾക്ക് അഭിമാനത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്. നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രിത്വിരാജ് ഗായകനും സംവിധായകനുമായി തിളങ്ങി കൊണ്ടിരിക്കുകയാണ്. താരത്തിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ട സിനിമകൾ ഏതൊക്കെ ആണെന്ന് അറിയുമോ?

ആദ്യ ചിത്രം എമ്പുരാൻ ആണ്. പ്രിത്വിരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. രണ്ടാമത്തെ ചിത്രമാണ് വാരിയംകുന്നൻ. 1921ൽ നടന്ന മലബാർ ലഹളയുടെ  യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആഷിക് അബുവാണ്. ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത വാരിയംകുന്നത്ത് മുഹമ്മദ് ഹാജി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മൂന്നാമത്തെ ചിത്രം അയ്യപ്പൻ എന്ന സിനിമയാണ് ഏകദേശം നാല് വർഷം മുൻപാണ് പൃഥ്വിരാജ് സുകുമാരൻ ഈ സിനിമയുടെ ഏറ്റവുമൊടുവിലത്തെ അപ്ഡേഷൻ നൽകിയത്. ശങ്കർ രാമകൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിൽ അയ്യപ്പൻ എന്ന ചരിത്ര കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് . ഏകദേശം 150 കോടി രൂപയാണ് ചിത്രത്തിന്റെ ചിലവ് കണക്കാക്കുന്നത്. നാലാമത്തെ ചിത്രം കാളിയൻ ആണ് ഏകദേശം പത്ത് വർഷം മുൻപാണ് ഈ സിനിമയെക്കുറിച്ചുള്ള അപ്ഡേഷനുകൾ വന്നത്. ഏകദേശം നൂറു കോടി ബഡ്ജറ്റ് ഒരുക്കുന്ന ചിത്രമാണ് കാളിയൻ. പതിനേഴാം നൂറ്റാണ്ടിലെ ചരിത്രപ്രധാനമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കാളിയാൻ ഇടയ്ക്കിടയ്ക്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ പോകുന്നു എന്ന് പറഞ്ഞെങ്കിലും മുടങ്ങി പോവുകയായിരുന്നു. അഞ്ചാമത്തെ ചിത്രം പൃഥ്വിരാജിനെ നായകനാക്കി കെ എസ് ബാവ  സംവിധാനം ചെയ്യുന്ന കറാച്ചി 81 എന്ന ചിത്രമാണ്. 1971ൽ പാക്കിസ്ഥാൻ വിഭജനവുമായി ബന്ധപ്പെട്ട നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ടോവിനോ തോമസ് ജോജു ജോർജ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആറാമത്തെ സിനിമയാണ് ആടുജീവിതം. ഈ സിനിമ അനൗൺസ് ചെയ്തിട്ട് ഇപ്പോൾ നാലു വർഷത്തിനു മുകളിലായി ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബന്യാമന്റെ ആടുജീവിതം എന്ന കഥയെ ആസ്പതമാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം.

ഏഴാമത്തെ ചിത്രമാണ് ഗോൾഡ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിൽ നയൻതാരയാണ് നായിക. എട്ടാമത്തെ ചിത്രമാണ് കാപ്പ പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. ചിത്രത്തിൽ ആസിഫ് അലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തിരുവനന്തപുരത്തെ മാഫിയ ബന്ധങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. ഒൻപതാമത്തെ സിനിമയാണ് റെയിൽവേ ഗാർഡൻ. ദീപു കരുണാകരനാണ് ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആർ ആണ്. പത്താമത്തെ സിനിമയാണ് തീർപ്പ്. രതീഷ് അമ്പാട്ട് ആണ് ചിത്രത്തിന്റെ സംവിധായകൻ.പതിനൊന്നാമത്തെ സിനിമയാണ് ആന്റി ക്രൈസ്റ്റ് ഈ സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് മലയാളത്തിന്റെ അഭിമാന സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി ആണ്.