ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ പ്രഖ്യാപിച്ച് മമ്മൂട്ടി ; വന്‍ പ്രതീക്ഷയില്‍ ആരാധകര്‍
1 min read

ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ പ്രഖ്യാപിച്ച് മമ്മൂട്ടി ; വന്‍ പ്രതീക്ഷയില്‍ ആരാധകര്‍

മികച്ച പ്രേക്ഷക പ്രതികരണം നേടുകയും മേളകളില്‍ ശ്രദ്ധ നേടുകയും ചെയ്ത ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു ഫാമിലി ത്രില്ലര്‍ ചിത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നു. നവാഗതനായ വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാളികപ്പുറം എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍. സിനിമയുടെ ചിത്രീകരണം ഇന്നാണ് ആരംഭിച്ചത്.

സൈജു കുറുപ്പ്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, ദേവാനന്ദ, ശ്രീപത്, സമ്പത്ത് റാം എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്‍ മെഗാ മീഡിയ, മാമാങ്കം സിനിമയുടെ നിര്‍മ്മാതാക്കളായ കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ ആണ്.

ഒരുപാട് കാലമായി സിനിമയായി കാണണമെന്നാഗ്രഹിച്ച ചിത്രം ഇന്ന് തുടങ്ങുകയാണ്. എനിക്ക് ഏറെ പ്രിയങ്കരനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന ആദ്യ ചിത്രം. ദീര്‍ഘകാലമായി വിഷ്ണുവും അഭിലാഷും ആഗ്രഹിക്കുന്ന കാര്യമായിരുന്നു ഈ ചിത്രം. അതിന് ഇന്ന് സാഫല്യം. കൂടെ നിന്ന നിര്‍മാതാക്കളായ പ്രിയപ്പെട്ട വേണുകുന്നപ്പിള്ളിക്കും ആന്റോ ജോസഫിനും ഹൃദയം നിറഞ്ഞ നന്ദി’ സിനിമയ്ക്ക് ആശംസയുമായി നിര്‍മ്മാതാവ് ബാദുഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്.

മാളികപ്പുറം എന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത് രഞ്ജിന് രാജ് ആണ്. പ്രൊഡക്ഷന് കണ്ട്രോളര്‍ – സഞ്ജയ് പടിയൂര്, വരികള്‍ – സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം – സുരേഷ് കൊല്ലം, മേക്കപ്പ് – ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം – അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രഫി – കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – റെജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍ – ഷംസു സൈബ, സ്റ്റില്‍സ് – രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് – വിപിന്‍ കുമാര്‍, പി ആര്‍ ഒ – മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് – കോളിന്‍സ് ലിയോഫില്‍.