സംഘി ആണെന്നും സ്ലീപ്പർ സെൽ ആണെന്നും പറയുന്നുണ്ട്.. എത്ര വിമർശിച്ചാലും പിന്നോട്ടില്ല : ഉണ്ണി മുകുന്ദന്റെ നിലപാട്
1 min read

സംഘി ആണെന്നും സ്ലീപ്പർ സെൽ ആണെന്നും പറയുന്നുണ്ട്.. എത്ര വിമർശിച്ചാലും പിന്നോട്ടില്ല : ഉണ്ണി മുകുന്ദന്റെ നിലപാട്

ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്‌ സിനിമയാണ് ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച്, നായകനായ മേപ്പടിയാൻ. വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഈ സിനിമ ഒരു വിജയചിത്രം ആയിരുന്നു. ഒരുപാട് പേർക്ക് ഈ സിനിമ ഇഷ്ടപ്പെട്ടുവെങ്കിലും നിരവധി വിമർശനങ്ങളും വന്നിട്ടുണ്ടായിരുന്നു. ഒരു സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ഉണ്ണിയുടെ ഓരോ ശ്രമങ്ങളാണ് ഇതൊക്കെ എന്നൊക്കെയുള്ള തരം വിമർശനങ്ങളാണ് പൊതുവേ ഉയർന്നു വന്നിട്ടുള്ളത്. ഈ സിനിമ കഴിഞ്ഞ് പല വിളിപ്പേരുകളും സോഷ്യൽ മീഡിയ വഴി തനിക്ക് ചാർത്തി കിട്ടി എന്നും അതിനൊക്കെ മറുപടി പറയാൻ പോയിട്ടില്ല എന്നും ഉണ്ണി മുകുന്ദൻ തന്നെ വ്യക്തമാക്കുകയാണ്. ഉണ്ണിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ ഷെഫീഖിന്റെ സന്തോഷം പ്രൊമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങളടക്കം അദ്ദേഹം തുറന്നചർച്ചയാക്കിയത്.

മേപ്പടിയാൻ എന്ന സിനിമയ്ക്ക് ശേഷം സംഘി എന്ന ലേബലിൽ താങ്കൾ ബ്രാൻഡ് ചെയ്യപ്പെട്ടെന്ന് തോന്നുന്നുണ്ടോ? അങ്ങനെ ബ്രാൻഡ് ചെയ്യുന്നവർക്കുള്ള മറുപടി പോലെയാണോ ഈ പുതിയ സിനിമ എന്ന ചോദ്യത്തിന് ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു ; ‘സംഘി എന്ന് വിളിപ്പേര് കിട്ടിയിട്ടുണ്ടെന്നും ആ വിളിപ്പേര് മാറ്റാൻ വേണ്ടി എടുത്ത സിനിമയല്ല ഷെഫീക്കിന്റെ സന്തോഷം, അടുത്ത സിനിമ മാളികപ്പുറമാണ്’ ; ഉണ്ണി മുകുന്ദൻ പറഞ്ഞു. ഓൺലൈൻ ലോകത്ത് വരുന്ന ഓരോ ചോദ്യങ്ങൾക്കും മറുപടി പറയാൻ പോയാൽ അതിനേ നേരം ഉണ്ടാവുള്ളൂ. മേപ്പടിയാൻ ഒരു പൊളിറ്റിക്കൽ സ്പേസിൽ എന്റെ അജണ്ട നടപ്പാക്കാൻ എടുത്ത സിനിമയാണെന്നും താനൊരു സ്ലീപ്പർ സെൽ ആണെന്നും തുടങ്ങി പല വിശേഷണങ്ങളും കിട്ടിയിരുന്നു.

മേപ്പടിയാൻ എന്ന സിനിമയിൽ സേവാ ഭാരതിയുടെ ആംബുലൻസിലേക്കാണ് പലരുടെയും ഫോക്കസ് പോയത്. ആ വണ്ടിയുടെ റെലവൻസ് തന്നെ ആ സിനിമയിൽ ഒന്ന് നോക്കൂ. അതിലൂടെ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും ഞങ്ങൾ പറയുന്നില്ല. താനും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് അതുമായി ബന്ധപ്പെട്ട് ഇതുവരെ പറഞ്ഞിട്ടില്ല. വളർന്നുവന്ന ചില സാഹചര്യങ്ങളുണ്ട് എന്നും പെട്ടെന്ന് അതൊക്കെ ചെയ്യരുത് എന്ന് പറഞ്ഞാൽ അത് സംഭവ്യമാകില്ല എന്നും ഉണ്ണി പറയുന്നു. ചിലർക്ക് ഇങ്ങനെ വിമർശിക്കുന്നത് ഒരു രസമാണ്. താനൊരു സാധാരണ കുടുംബത്തിൽ നിന്ന് വന്നയാളാണ് എന്നും ഈദ് മുബാറക്ക് അടക്കം പറയുന്ന ഒരാളാണ് എന്നും ഉണ്ണി ഓർമിപ്പിച്ചു. മേപ്പടിയാൻ എന്ന സിനിമയിൽ താൻ സന്തോഷവാനാണെന്ന് പറഞ്ഞ ഉണ്ണി ആ സിനിമയ്ക്ക് ലഭിച്ച കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, ജെസി ഡാനിയേൽ അവാർഡും നല്ല സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് സൂചിപ്പിച്ചു.

 

ഒരു സിനിമാനടൻ ആകണമെന്ന് അതിയായ ആഗ്രഹിച്ചു വന്നതാണ്. ഒരുപാട് പേര് ഇഷ്ടപെടുന്നുണ്ട്. പത്തുവർഷത്തോളം മലയാള സിനിമകൾ ചെയ്തതിനുശേഷം ഇനിയൊരു പൊളിറ്റിക്കൽ സിനിമകൾ എടുക്കാം എന്ന് വിചാരിച്ച് ഇറങ്ങിയതല്ല. ഇനിയും സിനിമകൾ ചെയ്യും അത് താൻ പൊളിറ്റിക്കൽ അജണ്ട നടപ്പാക്കാൻ ചെയ്യുന്നതാണെന്ന് പറയുന്നവർക്ക് പറയാം. എന്നാൽ തന്റെ ഭാഗത്ത് നിന്ന് മാറ്റമുണ്ടായില്ല. ഇത്തരം കമന്റുകൾ ഒക്കെ നോക്കാൻ പോയാൽ എങ്ങും എത്താൻ പോകുന്നില്ല എന്നും ഉണ്ണി കൂട്ടിച്ചേർത്തു. ഷെഫീഖിന്റെ സന്തോഷം എന്ന അനൂപ് സംവിധാനം ചെയ്യുന്ന സിനിമ ഈ മാസം ഇരുപത്തിയഞ്ചാം തീയതിയാണ് റിലീസ് ചെയ്യുന്നത്. ദിവ്യ പിള്ളൈ, ബാല, ആത്മീയ രാജൻ എന്നിവരാണ് സിനിമയിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

News summary : Unni Mukundan talks about criticism he facing realated Meppadiyan movie.