“സേവാഭാരതിക്ക് തീവ്രവാദ പരിപാടിയില്ല.. പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ കോടികൾ മുടക്കേണ്ട..” : ഉണ്ണി മുകുന്ദൻ
1 min read

“സേവാഭാരതിക്ക് തീവ്രവാദ പരിപാടിയില്ല.. പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയാൻ കോടികൾ മുടക്കേണ്ട..” : ഉണ്ണി മുകുന്ദൻ

ലയാള സിനിമയില്‍ യുവനടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉള്ള താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ താരം ചെയ്ത് മലയാളികളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട്. നടന്‍ എന്നതിലുപരി ഇന്ന് നിര്‍മാതാവ് കൂടിയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മേപ്പടിയാന്‍ എന്ന ചിത്രമായിരുന്നു ഉണ്ണി നിര്‍മ്മിച്ചത്. ചിത്രത്തിലെ നായകനും ഉണ്ണി തന്നെയായിരുന്നു. ജയകൃഷ്ണന്‍ എന്നാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രം എന്നതിനൊപ്പം തന്നെ കുടുംബനായകനായി ഉണ്ണി എത്തിയ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്.

എന്നാല്‍ സിനിമ റിലീസ് ചെയ്തത് മുതല്‍ ‘വര്‍ഗീയ’ ഉള്ളടക്കമെന്ന പേരില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം തന്നെ ഉണ്ണി മുകുന്ദന്‍ മറുപടി കൊടുത്തിട്ടുമുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയം ഒളിച്ചുകടത്താനാണ് മേപ്പടിയാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. സേവാഭാരതിയുടെ ആംബുലന്‍സ് സിനിമയിലെ ഒരുപാട് സിനിമകളില്‍ കാണിച്ചിരുന്നു. ഹിന്ദു മത വിശ്വാസിയായ നായകന്റെ വില്ലനായി ഒരു മുസ്ലിം കഥാപാത്രത്തെ കൊണ്ടുവന്നതുമെല്ലാം വളരെ വിമര്‍ശനം നേരിടേണ്ടി വന്നു. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ഫില്‍മിബീറ്റ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ.

ആംബുലന്‍സ് കാണിച്ചിട്ടല്ല ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയുകയെന്നും ക്ലാരിറ്റി പ്രധാനമാണെന്നും ഏത് സ്റ്റേറ്റ്മെന്റ് പറഞ്ഞാലും അതില്‍ ക്ലാരിറ്റി പ്രധാനമാണെന്നും ഉണ്ണി പറയുന്നു. അതുകൊണ്ട് ഇങ്ങനെ ഹാഫ് ബേക്ക്ഡ് ആയ കാര്യം പറയേണ്ട ആവശ്യമൊന്നുമില്ലെന്നും സിനിമ കണ്ട് കഴിഞ്ഞവര്‍ക്ക് നന്നായി മനസിലായിട്ടുണ്ട് ഏത് പൊളിറ്റിക്‌സ് ആണ് സിനിമയില്‍ പറയുന്നതെന്നും ഉണ്ണി വ്യക്തമാക്കുന്നു. ഈ സിനിമയില്‍ അങ്ങനെ പൊളിറ്റിക്‌സ് ഒന്നുമില്ല. സിനിമയില്‍ പറയുന്നത് ജയകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഒരാളുടെ ലൈഫില്‍ നടന്ന സംഭവത്തെക്കുറിച്ചാണ്.

ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് പറയാന്‍ മാത്രം അഞ്ചോ ആറോ കോടി മുടക്കി സിനിമ എടുക്കേണ്ട ആവശ്യമില്ല. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ മതി. ആദ്യത്തെ ഒരാഴ്ച ഈ സിനിമയുടെ ഒരു മെറിറ്റും ചര്‍ച്ച ചെയ്യപ്പെട്ടില്ല. സിനിമയില്‍ അവന്‍ കറുപ്പും കറുപ്പും ഇട്ടു എന്നൊക്കെ പറഞ്ഞു. പിന്നെ ശബരിമലയിലേക്ക് പോകുമ്പോള്‍ വെളുപ്പും വെളുപ്പും ഇടാന്‍ പറ്റുമോ എന്നും ഉണ്ണി അഭിമുഖത്തില്‍ ചോദിക്കുന്നു. ആംബുലന്‍സ് സിനിമയില്‍ ഷൂ എന്ന് പോയ ഒരു സംഭവമാണ്. സേവാഭാരതി എന്ന് പറയുന്നത് കേരളത്തില്‍ ഉള്ള സംഘടനയാണെന്നും അവര്‍ക്ക് തീവ്രവാദപരിപാടിയൊന്നുമില്ലെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

എന്നെ സംബന്ധിച്ച് അതെല്ലാം രസകരമായ കാര്യങ്ങളായിരുന്നു. എന്റര്‍ടെയില്‍ ചെയ്തുവെന്നും ത്രില്ലടിപ്പിച്ചുവെന്നെല്ലാമാണ് സിനിമ കണ്ടവരെല്ലാം പറഞ്ഞത്. പിന്നെ ചിലരില്‍ ഇമോഷ്ണലി ആ ക്യാരക്ടര്‍ ഇന്‍വോള്‍വ്ഡ് ആയെന്നും എന്റെ അഭിനയം ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു പറഞ്ഞത്. ഒരു പരിചയവുമില്ലാത്ത പുതിയ ഒരാളാണ് അത് സ്‌ക്രിപ്റ്റ് എഴുതി ഡയറക്ട് ചെയ്തതെന്നും കേരളത്തില്‍ ഈ സമൂഹത്തിലുള്ള ആള്‍ക്കാര്‍ തന്നെയാണല്ലോ ജീവിക്കുന്നതെന്നും ഉണ്ണി വ്യക്തമാക്കുന്നു.