‘ഓസ്കാർ കിട്ടുമെന്ന് പറഞ്ഞാലും അത്തരക്കാരുടെ പടങ്ങൾ ചെയ്യില്ല’ : അഭിപ്രായം തുറന്നടിച്ച് ഉണ്ണി മുകുന്ദൻ
1 min read

‘ഓസ്കാർ കിട്ടുമെന്ന് പറഞ്ഞാലും അത്തരക്കാരുടെ പടങ്ങൾ ചെയ്യില്ല’ : അഭിപ്രായം തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

ലയാളികളുടെ പ്രിയ താരമാണ് ഉണ്ണിമുകുന്ദന്‍. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ രംഗത്തേക്ക് അരങ്ങേറുന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ താരം നിര്‍മാതാവിന്റെ കുപ്പായവും അണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഉണ്ണി നിര്‍മ്മിച്ച് അഭിനയിച്ച സിനിമയില്‍ കുടുംബ നായകനായിട്ടാണ് എത്തിയത്. ഉണ്ണിയുടേതായി ഒഠുവില്‍ ഇറങ്ങിയ ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ ട്വല്‍ത്ത് മാന്‍ ആയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.

ഇപ്പോഴിതാ ഉണ്ണിമുകുന്ദന്റെ ഒരു വീഡിയോ ആണ് വൈറലാവുന്നത്. സിനിമകള്‍ തെരഞ്ഞടുക്കുന്നതിനെപറ്റിയുള്ള തന്റെ രീതികളെപറ്റിയാണ് അഭിമുഖത്തില്‍ പറയുന്നത്. തനിക്ക് വ്യക്തികളുടെ പെരുമാറ്റം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്ന് ഉണ്ണി പറയുന്നു. ഒരു നോര്‍മലായുള്ള ഒരാള്‍ വന്ന് എന്നോട് ഒരു സിംപിള്‍ ഥ പറഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ കൈ കൊടുക്കും. പക്ഷെ ഭയങ്കര ഹെഡ് വെയിറ്റൊക്കെയിട്ട് വന്ന് കഥ പറഞ്ഞാല്‍ അത് ഓസ്‌കാര്‍ വിന്നിങ് സ്‌ക്രിപ്റ്റ് ആണെങ്കില്‍പോലും ഞാന്‍ അത് വേണ്ട എന്ന് വെക്കുമെന്നും ഉണ്ണി പറുന്നു. എന്റെ സ്വഭാവം അങ്ങനെയാണെന്നും അത്തരത്തിലുള്ള ആളുകളുമായി കൂടുകൂടാന്‍ എനിക്ക് നല്ല ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

എന്നോട് വന്ന കഥകള്‍ പറഞ്ഞിട്ട് ഞാന്‍ നോ പറഞ്ഞതൊന്നും സിനിമകള്‍ ആയിട്ടില്ല. മറ്റ് കാരണങ്ങള്‍ കൊണ്ട് നോ പറഞ്ഞ കഥകള്‍ സിനിമയായി വിജയിച്ചാലും നോ പറഞ്ഞതില്‍ കുറ്റബോധം ഒന്നും ഉണ്ടാകറില്ല. അങ്ങനെ തിരക്കുകള്‍കാരണം പൃഥ്വിരാജിന് ചെയ്യാന്‍ സാധിക്കാതിരുന്ന ചിത്രമായിരുന്നു മല്ലു സിംങ്. ആ സിനിമ എന്റെ സിനിമാ ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങളായിരുന്നു ഉണ്ടാക്കിയതെന്നും ഉണ്ണി അഭിമുഖത്തില്‍ പറയുന്നു.

ജീത്തുജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ ചിത്രത്തില്‍ ഉണ്ണി ചെയ്ത കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, സൈജു കുറുപ്പ്, പ്രിയങ്ക നായര്‍, ശിവദ, അനു മോഹന്‍, രാഹുല്‍ മാധവ്, അനു സിത്താര എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു റിലീസ് ചെയ്തത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. ജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകന്‍.