“ഞാൻ ഒരു ലാലേട്ടന്‍ ഫാന്‍; എന്നെ നടനാക്കിയത് ലാലേട്ടന്റെ സ്ഫടികം” : തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍
1 min read

“ഞാൻ ഒരു ലാലേട്ടന്‍ ഫാന്‍; എന്നെ നടനാക്കിയത് ലാലേട്ടന്റെ സ്ഫടികം” : തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ യുവതാരമാണ് ഉണ്ണി മുകുന്ദന്‍. നന്ദനം സിനിമയുടെ തമിഴ് റീമേക്കായ കൃഷ്ണാ നായര്‍ എന്ന സിനിമയിലൂടെയാണ് ഉണ്ണിമുകുന്ദന്‍ അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, ബോംബെ മാര്‍ച്ച് 12, തല്‍സമയം ഒരു പെണ്‍കുട്ടി, മല്ലുസിംഗ്, ഇതു പാതിരാമണല്‍, ഒറീസ, ഡി കമ്പനി, ദി ലാസ്റ്റ് സപ്പര്‍, വിക്രമാദിത്യന്‍, രാജാധിരാജ, ഫയര്‍മാന്‍,സാമ്രാജ്യം 2,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മല്ലുസിങ് എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ പ്രശസ്തനാകുന്നത്. വിക്രമാദിത്യന്‍ എന്ന സിനിമയും ഉണ്ണി മുകുന്ദന്റെ എടുത്തു പറയേണ്ട സിനിമയാണ്.

ഇപ്പോഴിതാ, താന്‍ നടനാകാന്‍ കാരണം സ്ഫടികം സിനിമയാണെന്ന് തുറന്ന്ു പറയുകയാണ് ഉണ്ണിമുകുന്ദന്‍. താനൊരു ഹാര്‍ഡ്‌കോര്‍ ലാലേട്ടന്‍ ഫാനാണെന്നും സ്ഫടികം സിനിമ കണ്ട ശേഷമാണ് ഒരു സിനിമാ നടനാകണമെന്ന ആഗ്രഹം വന്നതെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ലാലേട്ടന്‍ സൂപ്പര്‍സ്റ്റാര്‍ ആകുമ്പോള്‍ 25 വയസാണെന്നും, ഓരോ ജനറേഷനിലും അദ്ദേഹത്തിന് ഫാന്‍ ബോയ്‌സ് ഉണ്ട്. ഓരോ പത്ത് വര്‍ഷവും പുതിയ ഫാന്‍ ബേസ് ഉണ്ട്. ഇന്നും മലയാള സിനിമയില്‍ അദ്ദേഹം ഹിറ്റ് അടിച്ചുകൊണ്ടേ ഇരിക്കുന്നുവെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

അതേസമയം, മോഹന്‍ലാലിനൊപ്പം 12ത്ത് മാന്‍ പോലൊരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും, തനിക്ക് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമയോടും അത്രയ്ക്കും ആരാധന ഉണ്ടെന്നും താരം വെളിപ്പെടുത്തി. ഒരു ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിനാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം പറഞ്ഞത്. 12ത്ത് മാനെന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് തന്റെ ബര്‍ത്ത് ഡേ വന്നതെന്നും, അന്ന് ലാലോട്ടന്‍ രാത്രി 12 മണി ആയപ്പോള്‍ കേക്കുമായി വന്ന് എന്റെ ജന്മദിനം ആഘോഷിച്ചതായും ഉണ്ണി പറയുന്നു. അതൊക്കെ തനിക്ക് കിട്ടിയ ഒരു ഭാഗ്യമാണെന്നാണ് ഉണ്ണി പറയുന്നത്. അതേസമയം, മോഹന്‍ലാലിന്റേയോ മമ്മൂട്ടിയുടേയോ ഒരു ബയോപിക് എടുക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ വെച്ച് സിനിമ ചെയ്യുമെന്ന ചോദ്യത്തിന് അത് ലാലേട്ടനെ വെച്ച് ചെയ്യാമെന്നായിരുന്നു ഉണ്ണിയുടെ മറുപടി.