ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു ; നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ്
1 min read

ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു ; നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ്

ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. മോഹന്‍ലാലിനെ നായകനാക്കി ടിനു സിനിമ ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. അതുകൊണ്ട് തന്നെ ടിനുപാപ്പച്ചന്റെ വിശേഷങ്ങള്‍ എല്ലാം കേള്‍ക്കാന്‍ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അല്ലു അര്‍ജുനും ഫഹദ് ഫാസിലും ഒന്നിച്ച പുഷ്പ സിനിമയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് സംവിധായകന്‍ ടിനു പാപ്പച്ചനുമായി മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബഡ്ജറ്റ് ആക്ഷന്‍ സിനിമ ചെയ്യാന്‍ സമ്മതിച്ചുവെന്നാണ് വാര്‍ത്തകള്‍. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച് 2016 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ജനതാ ഗാരേജിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുകയുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ രണ്ട് മാസത്തെ ഷെഡ്യൂളാണ് താരത്തിനുള്ളത്.

പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. കഴിഞ്ഞ ദിവസം രജനീകാന്ത് മോഹന്‍ലാലിനെ കാണാനായി രാജസ്ഥാനില്‍ എത്തിയപ്പോഴെടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. അതേസമയം മലൈക്കോട്ടൈ വാലിബനില്‍ സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ്സ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.