”തുനിവും വാരിസും കേരളത്തിലെ വിതരണകാര്‍ക്കുണ്ടാക്കിയത് നഷ്ടം”; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

”തുനിവും വാരിസും കേരളത്തിലെ വിതരണകാര്‍ക്കുണ്ടാക്കിയത് നഷ്ടം”; കുറിപ്പ് ശ്രദ്ധ നേടുന്നു

ണ്ട് സൂപ്പര്‍താര സിനിമകള്‍ റിലീസിന് എത്തുന്നു. അത് തന്നെയാണ് ജനുവരി 11ന് സിനിമാസ്വാദകരെ തിയറ്ററിലേക്ക് എത്തിച്ച പ്രധാന ഘടകം. വിജയ് നായകനായി എത്തിയ വാരിസ്, അജിത്തിന്റെ തുനിവ് എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇരുചിത്രങ്ങളും മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തിനുള്ളില്‍ 250 കോടി വാരിസ് സ്വന്തമാക്കി. പതിനൊന്ന് ദിവസത്തില്‍ 200 കോടി ക്ലബ്ബില്‍ ആണ് തുനിവ് ഇടം നേടിയത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വാരിസിന്റെ ഒടിടി അവകാശം നേരത്തെ തന്നെ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകും.

എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ ‘തുനിവി’ന്റെ ഒടിടി പാര്‍ട്ണര്‍ നെറ്റ്ഫ്‌ലിക്‌സാണ്. ഇതിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്ട്രീമിംഗ്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്ജു വാര്യരാണ് തുനിവിലെ നായിക. വംശിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. വിജയിന്റെ 66-ാമത്തെ ചിത്രം. നായിക രശ്മിക മന്ദാനയാണ്. ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കേരളത്തില്‍ രണ്ട് ചിത്രങ്ങളും വിതരണക്കാര്‍ക്ക് നഷ്ടം ഉണ്ടാക്കിയെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

“ഇത്തവണ ദളപതിയും തലയും ഒരുമിച്ചു വന്നപ്പോള്‍ രണ്ടാള്‍ക്കും വലിയ പോസിറ്റീവ് റിപ്പോര്‍ട്ട് ഒന്നും കേരളത്തില്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇരുപടങ്ങള്‍ക്കും ഒരുവിധം കൃത്യമായി റിവ്യൂ നല്‍കിയതും മലയാളികള്‍ തന്നെ. മൊത്തത്തില്‍ രണ്ടു പടത്തിനും കഥാമൂല്യം ഒന്നുമില്ല എന്നിരിക്കെ ഇരു നായകന്‍മാരുടെയും പ്രസന്‍സ് കൊണ്ടുമാത്രം പടങ്ങള്‍ പച്ചപിടിച്ചതാണ് എന്ന് മനസിലാക്കാം. ഇപ്പൊ പന്ത്രണ്ട് ദിവസം കഴിയുമ്പോള്‍ ലീഡ് നിലനിര്‍ത്തുന്നത് വാരിസാണ്. തമിഴ്‌നാട്ടില്‍ 120 കോടിയോളം ചിത്രം നേടിയപ്പോള്‍ തുനിവിന്റെ കളക്ഷന്‍ 105+ Cr ആണ്. OS നോക്കിയാലും സെയിം തന്നെ. വാരിസ് 80, തുനിവ് 51 കോടിയും നേടി. വേള്‍ഡ് വൈഡ് ലെവലില്‍ ഇപ്പൊ വാരിസ് 261 കോടിയും തുനിവ് 178 കോടിയും വാരിക്കൂട്ടി.

പക്ഷേ ഇതൊക്കെ ഇങ്ങനെയിരിക്കെ ഇവിടെ കേരളത്തിലാണ് കോമഡി, രണ്ടും വിതരണകാര്‍ക്ക് നഷ്ടം ഉണ്ടാക്കി എന്നാണ് ട്രാക്കിങ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 6.5 കോടിക്ക് റൈറ്റ്‌സ് ഏറ്റെടുത്ത വാരിസ് ഇതുവരെ ഷെയര്‍ നേടിയത് 5.3 കോടിയാണ്. ഏകദേശം ഒരു കോടിക്ക് മുകളില്‍ നഷ്ടം വന്നേക്കും. രണ്ടര കോടിക്ക് റൈറ്റ്‌സ് എടുത്ത തുണിവിന് ഇതുവരെ കിട്ടിയ ഷെയര്‍ 2.10ആണ്, നഷ്ടം 30+ ലക്ഷം. ഗുണം നോക്കി പടങ്ങളെ സ്വീകരിക്കാനും തള്ളാനും മലയാളിക്ക് കഴിയും എന്നു ഇത് കാണുമ്പോള്‍ മനസിലാക്കാം.”