ഇതാദ്യമായല്ല ആസിഫ് അലി ഗസ്റ്റ് റോളിൽ വന്ന് പടം സൂപ്പർ ഹിറ്റ് ആവുന്നത്… ; ആസിഫ് അലിയുടെ ഗസ്റ്റ് റോളുകളും സൂപ്പർ ഹിറ്റുകളും
1 min read

ഇതാദ്യമായല്ല ആസിഫ് അലി ഗസ്റ്റ് റോളിൽ വന്ന് പടം സൂപ്പർ ഹിറ്റ് ആവുന്നത്… ; ആസിഫ് അലിയുടെ ഗസ്റ്റ് റോളുകളും സൂപ്പർ ഹിറ്റുകളും

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് ആസിഫ് അലി. നിരവധി ആരാധകരെ നേടുവാൻ ആസിഫ് അലിയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരുകാലത്തെ യൂത്തൻ എന്ന പേരിൽ തിളങ്ങി നിന്നിരുന്ന ആസിഫ് അലി പിന്നീട് ഫീൽഡ് ഗുഡ് ചിത്രങ്ങളുടെ നായകനായി മാറുകയായിരുന്നു ചെയ്തത്. വലിയ സ്വീകാര്യത ആയിരുന്നു ആസിഫിന്റെ ഓരോ ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകിയത്. എന്നാൽ മലയാള സിനിമ അധികം ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടി ആസിഫിന് ഉണ്ട്. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ എത്തിയിട്ടുള്ള ഒരു നടൻ കൂടിയാണ് ആസിഫ് അലി.

പലപ്പോഴും അതിഥി വേഷത്തിലെത്തുന്ന നടന്മാരെ നമ്മൾ ശ്രദ്ധിച്ചു പോകും. ഏറ്റവും അടുത്തിറങ്ങിയ റോഷാക്ക് എന്ന ചിത്രത്തിലും ആസിഫ് അലിയുടെ കഥാപാത്രം വളരെയധികം നമ്മെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ തന്നെയായിരുന്നു നടന്നെത്തിയത്. റോഷാക്ക് മാത്രമല്ല മറ്റു ചില ചിത്രങ്ങളിലും ആസിഫ് അലി അതിഥി വേഷത്തിൽ എത്തിയത്. ആ ചിത്രങ്ങളെ കുറിച്ചാണ് പറയുന്നത്. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാന കഥാപാത്രത്തിൽ എത്തി കോളേജ് പശ്ചാതലത്തിൽ ചിത്രീകരിക്കപ്പെട്ട ചിത്രമാണ് ഡോക്ടർ ലവ്. ഈ ചിത്രത്തിൽ ആ മുഖം പറയുവാനായി ആസിഫ് ചെറിയൊരു വേഷത്തിൽ എത്തിയിട്ടുണ്ടായിരുന്നു. അതുപോലെ തന്നെ 2011 ഇൽ പുറത്തുവന്ന പൃഥ്വിരാജ് ചിത്രമായ ഇന്ത്യൻ റുപ്പിയിലും ഒരു ഗസ്റ്റ് റോളിൽ ആസിഫ് എത്തിയിരുന്നു. ഒപ്പം തന്നെ ജോജു ജോർജ് ഫഹദ് ഫാസിൽ തുടങ്ങിയവരും ഉണ്ടായിരുന്നു. ഉണ്ണിമുകുന്ദന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് ഉണ്ടാക്കിയ ചിത്രമായ മല്ലുസിംഗ്.

 

ഈ ചിത്രത്തിലെ ആസിഫലിയുടെ കഥാപാത്രം ഒരിക്കലും ആരും മറന്നു പോകില്ല എന്നതാണ് സത്യം. അത്രത്തോളം പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു ഈ കഥാപാത്രം. ആസിഫ് അലി അതിഥി താരമായി വലിയൊരു ഹിറ്റ് അടിച്ച ചിത്രമാണ് വെള്ളിമൂങ്ങ. വെള്ളിമൂങ്ങയിലെ ആസിഫലിയുടെ കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരും മറന്നു പോകാൻ ഇടയില്ല. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന വേഷത്തിലെത്തിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലും ഒരു അതിഥി വേഷത്തിൽ തന്നെയാണ് എത്തിയിട്ടുള്ളത്. ഉണ്ട എന്ന ചിത്രത്തിലും ആസിഫ് അലിയുടെ ഒരു ഗസ്റ്റ് റോൾ കാണാൻ സാധിക്കും. ഇതു പോരാതെ സീൻ ഒന്ന് നമ്മുടെ വീട്, മോഹൻകുമാർ ഫാൻസ്, എന്നീ ചിത്രങ്ങളിൽ നടൻ ആസിഫ് അലി ആയി തന്നെയാണ് എത്തിയത്. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലും ആസിഫ് അലി ആയി തന്നെയായിരുന്നു എത്തിയത്.