മമ്മൂട്ടി – മോഹൻലാൽ ചെയ്ത മോശം സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ ഏതൊക്കെ?; ചിലത് നമുക്ക് പരിചപ്പെടാം
1 min read

മമ്മൂട്ടി – മോഹൻലാൽ ചെയ്ത മോശം സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ ഏതൊക്കെ?; ചിലത് നമുക്ക് പരിചപ്പെടാം

ലയാളത്തിലെ ബിഗ് സ്റ്റാറുകളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടേയും ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുമ്പോള്‍ ആരാധകര്‍ ആഘോഷമാകാകറുണ്ട്. ചിലപ്പോഴൊക്കെ ഇവര്‍ ചെയ്യുന്ന സിനിമകള്‍ അത്ര വിജയിക്കാതെ പോവാറുണ്ട്. സാധാരണ നല്ല കഥാപാത്രങ്ങളുണ്ടാവാറുള്ളത് നല്ല തിരക്കഥയുടെ പിന്നിലൂടെയാണ്. എന്നാല്‍ ചിലപ്പോഴൊക്കെ മോശം തിരക്കഥയില്‍ നല്ല കഥാപാത്രങ്ങളും മോഹന്‍ലാലും മമ്മൂട്ടിയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലരും അത് അറിയാതെ പോവുന്നു.

2017ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പുത്തന്‍പണം എന്ന ചിത്രം അധികം വിജയച്ചില്ല. എന്നാല്‍ ചിത്രത്തില്‍ നിത്യാനന്ദ ഷേണായ് എന്ന മ്മൂട്ടി ചെയ്ത കഥാപാത്രം വളരെ മികച്ച ഒന്നായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുന്നേ രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായത്‌കൊണ്ട് ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. കള്ളപ്പണത്തേയും നോട്ട് നിരോധനത്തെയും ആസ്പദമാക്കിയായിരുന്നു സിനിമ ചിത്രീകരിച്ചത്. സിനിമ തിയേറ്ററില്‍ വലിയ ഫ്‌ളോപ്പായിരുന്നു. ചിത്രത്തിന്റെ തിരക്കഥ മോശമായതിനാലാണ് അധികം ചിത്രം ഓടാതെ പോയത്. എന്നാല്‍ നിത്യാനന്ദ ഷേണായ് എന്ന കഥാപാത്രം മികച്ചതായി തന്നെ മമ്മൂട്ടി ചെയ്തു. കാസര്‍കോടന്‍ ഭാഷയാണ് മമ്മൂട്ടി ചിത്രത്തില്‍ സംസാരിക്കുന്നത്. മമ്മൂട്ടി അതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായുള്ളതായിരുന്നു അത്.

മോഹന്‍ലാലിന്റെ മോശം സിനിമയില്‍ നല്ല കഥാപാത്ര ചെയ്തതില്‍ വരുന്നതാണ് ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍. 2005ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉടയോന്‍. സ്ഫടികം എന്ന ചിത്രത്തിന് ശേഷം ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രം ഉണ്ടെങ്കില്‍ കൂടി മോഹന്‍ലാലിന്റെ മീശപിരിയുള്ള മറ്റൊരു ചിത്രമാണ് ഉടയോന്‍. ഒരുപാട് എക്‌സപെറ്റേഷനോടുകൂടി ഇറങ്ങിയ ചിത്രമായിരുന്നു. കൃഷിക്കാരനായ ശൂരനാട് കുഞ്ഞ് എന്ന കഥാപാത്രമായിരുന്നു മോഹന്‍ലാല്‍ ചെയ്തത്. എന്നാല്‍ ചിത്രം അത്ര വിചാരിച്ചത്ര വിജയം കണ്ടില്ല. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ കഥാപാത്രത്തേയും ആരും അത്ര ശ്രദ്ധിച്ചില്ല. മോഹന്‍ലാല്‍ മുഖത്തൊന്നും ഒരുപാട് വ്യത്യസ്തത കൊണ്ടുവരാത്ത ഒരാളായിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം മാറി രൂപത്തിലെല്ലാം വളരെ മാറ്റങ്ങള്‍ ഈ ചിത്രത്തിനായി കൊണ്ട് വന്നു. പ്രായമായുള്ള കഥാപാത്രമായിരുന്നു താരം ചെയ്തത്. അത് മോഹന്‍ലാലിന്റെ കരിയറില്‍ തന്നെ നല്ലൊരു അഭിനയപ്രകടനമായിരുന്നു.

2016ല്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയാണ് ഈ ലിസ്റ്റില്‍ വരുന്ന അടുത്ത ചിത്രം. പൊലീസ് ഇന്‍സ്‌പെക്ടറായ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെയഴുതി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. മമ്മൂട്ടി ഒരുപാട് പോലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു കസബയില്‍. തിരക്കഥ വീക്കായതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ ഈ കഥാപാത്രവും ആരും ചര്‍ച്ചചെയ്യപെടാതെ പോയി.

രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ചന്ദ്രോത്സവമാണ് ലിസ്റ്റില്‍ അടുത്തതായി വരുന്ന ചിത്രം. 2005ല്‍ ആണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിറയ്ക്കല്‍ ശ്രീഹരി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ നിന്ന് വലിയ നെഗറ്റീവ് റിപ്പോര്‍ട്ടുകളായിരുന്നു ചിത്രത്തെക്കുറിച്ച് വന്നിരുന്നത്. വളരെ സ്ലോ മൂഡില്‍ പോകുന്ന ഒരു ചിത്രമായിരുന്നു ഇത്. എന്നാല്‍ ഈ ചിത്രത്തില്‍ ശ്രീഹരി എന്ന കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഉണ്ട്.

മോഹന്‍ലാലിന്റെ പ്രജ എന്ന സിനിമയും സിയേറ്ററുകളില്‍ നിന്ന് നെഗറ്റീവ് റിവ്യൂ ആയിരുന്നു വന്നത്. മോഹന്‍ലാല്‍ സക്കീര്‍ അലി ഹുസൈന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രജ എന്ന രഞ്ജി പണിക്കര്‍ ജോഷി ടീമില്‍ ഇറങ്ങിയ ചിത്രമായിരുന്നു. നിര്‍മാതാവിന് ലാഭം കിട്ടിയ സിനിമയാണെന്ന് പറയുന്നുണ്ടെങ്കിലും വളരെ നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു. മോഹന്‍ലാലിന് പറ്റാത്ത ക്യാരക്ടര്‍ നല്‍കിയെന്നും ഡയലോഗ് കൊടുത്തുവെന്നും തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മോഹല്‍ലാലിന്റെ കഥാപാത്രം വളരെ ഗംഭീരമായി അദ്ദേഹം ചെയ്തിട്ടുണ്ട്. ഇന്നും സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രത്തിന്റെ ചെറിയ രംഗങ്ങള്‍ വൈറലാവാറുണ്ട്.

കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി മ്മൂട്ടിയുടെ മോശം സിനിമകളില്‍ ഒന്നാണ്. എന്നാല്‍ ഇതില്‍ താരം ചെയ്ത കഥാപാത്രം മാത്തുകുട്ടി എന്നത് വളരെ മികച്ച് രീതിയില്‍ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. നാട്, വീട്, നാട്ടുകാര്‍, കെട്ടാതെ നില്‍ക്കുന്ന കാമുകി അങ്ങനെ നിരവധി പ്രശ്‌നങ്ങളില്‍ മാത്തുക്കുട്ടി ചെന്നു പെടുന്നു. അവസാനം ഇവയെല്ലാം ഒതുക്കി ഒടുവില്‍ ജര്‍മ്മനിയിലേക്ക് തിരികെ യാത്രയാകുന്നതുമാണഅ ചിത്രത്തില്‍ കാണാന്‍ സാധിക്കുക. അങ്ങനെ നിരവധി ചിത്രങ്ങളുണ്ട് സിനിമാ പ്രേക്ഷകര്‍ക്ക് നല്ല കഥാപാത്രങ്ങളെ നല്‍കിയത്.