” സിജു വിൽസനു മുൻപ് കഥ പറഞ്ഞത് പൃഥ്വിരാജിനോടാണ്, എന്നോട് തിരക്കാണെന്നാണ് അന്ന് പൃഥ്വി പറഞ്ഞത്, ശേഷം വാരിയംകുന്നന് ഡേറ്റ് നല്‍കി” – വിനയന്‍
1 min read

” സിജു വിൽസനു മുൻപ് കഥ പറഞ്ഞത് പൃഥ്വിരാജിനോടാണ്, എന്നോട് തിരക്കാണെന്നാണ് അന്ന് പൃഥ്വി പറഞ്ഞത്, ശേഷം വാരിയംകുന്നന് ഡേറ്റ് നല്‍കി” – വിനയന്‍

മലയാളസിനിമയിൽ വളരെയധികം വ്യത്യസ്തമായ പ്രമേയത്തിലുള്ള സിനിമകൾ ചെയ്ത ഒരു സംവിധായകൻ തന്നെയാണ് വിനയൻ. ഇപ്പോൾ വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയ ചിത്രമാണ്. തീയേറ്ററുകളിൽ വൻവിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നത്.
നടൻ സിജു വിൽസന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രത്തെ തന്നെയാണ് വിനയൻ നൽകിയിരിക്കുന്നത്.

 

മലയാള സിനിമയ്ക്ക് മറ്റൊരു പുതിയ നടനെ കൂടി സമ്മാനിച്ചിരിക്കുകയാണ് വിനയൻ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ ഒരു വെളിപ്പെടുത്തൽ നടത്തുകയാണ് വിനയൻ. സിജുവിന് മുൻപ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞത് പൃഥ്വിരാജിനോട് ആണ്. ഈ കഥ പറയുമ്പോൾ തന്നോട് തിരക്കാണ് എന്നായിരുന്നു പൃഥ്വി പറഞ്ഞിരുന്നത്. എന്നാൽ അതേസമയം തന്നെ വാരിയൻകുന്നൻ എന്ന സിനിമയുടെ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സമയമില്ലാത്ത ഒരാൾക്ക് വേണ്ടി കാത്തിരുന്നു കൊണ്ട് തന്നെ തന്റെ ആവശ്യം കളയുവാൻ തനിക്ക് സാധിക്കുമായിരുന്നില്ല എന്നാണ് വിനയൻ പറയുന്നത്. റിപ്പോർട്ടർ ടിവിക്ക് നൽകിയ ഏറ്റവും വലിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വിനയൻ സംസാരിച്ചത്. വിനയന്റെ വാക്കുകൾ ഇങ്ങനെയാണ്..

” ഒരു സൂപ്പർസ്റ്റാർ ആയിരുന്നു നായകനെങ്കിൽ ഈ സിനിമയുടെ ബിസിനസ് അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ഫാൻസുകാരുടെ ആഘോഷ ഉത്സവം ഒക്കെ ഉണ്ടാകും എന്നുള്ള 100% ഉറപ്പായിരുന്ന കാര്യമാണ്. വേലായുധപ്പണിക്കരുടെ മുപ്പതുകളിലും നാല്പതുകളിലും ആണ് ഈ സിനിമയുടെ കഥ നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ മോഹൻലാലിനെയോ മമ്മൂട്ടിയെയോ വച്ചാൽ ഈ സിനിമ ഏച്ചുകെട്ടി ഇരിക്കുന്നത് പോലെ തോന്നുമെന്ന് എനിക്ക് ഉറപ്പായ കാര്യം ആയിരുന്നു. പിന്നീട് സിനിമയിൽ ഫാൻസുകാർക്ക് ഇടയിൽ സ്വാധീനം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വ്യക്തി എന്നത് പൃഥ്വിരാജാണ്. അതുകൊണ്ടു തന്നെ ഞാൻ പറഞ്ഞു നടനോട് ഈ സിനിമയെക്കുറിച്ച് സൂചിപ്പിച്ചു. അന്ന് വളരെയധികം തിരക്കിലായിരുന്നു അദ്ദേഹം. തിരക്കാണെന്ന് പറഞ്ഞു. അതേസമയം തന്നെ ആഷിക് അബു ഒരുക്കുന്ന ചരിത്രപുരുഷനായ വാരിയൻകുന്നന്റെ പോസ്റ്റ് ഇടുകയും ചെയ്തു. ഞാൻ കരുതി സമയമില്ലാത്ത വ്യക്തിക്കു വേണ്ടി കാത്തിരുന്ന എന്റെ ആവശ്യം കളയാൻ എനിക്ക് സാധിക്കില്ലന്ന്. എന്റെ സ്വഭാവം എന്നത് ഇത് തന്നെയാണ്. എന്റെ മനസ്സിൽ ഒരു ആവേശം നിലനിൽക്കുന്ന സമയത്ത് അത് തളർത്തി കൊണ്ട് ഒരു വർഷം ഒക്കെ കാത്തിരിക്കുകയാണ് എങ്കിൽ ചിലപ്പോൾ എന്റെ ആവേശവും തളർന്നുപോകും. വാസന്തിയും ലക്ഷ്മിയും പോലെ ഒരു പടം ആയിരിക്കും പിന്നീട് ഞാൻ ചിലപ്പോൾ ആലോചിക്കുന്നത് ” ഇങ്ങനെയായിരുന്നു വിനയൻ പറഞ്ഞത് .