“കൂതറ” സിനിമ പേരുകളെ ഉദാഹരണമാക്കി നടൻ സിദ്ധീഖ് പറഞ്ഞ പ്രസ്താവന ശ്രദ്ധേയം
1 min read

“കൂതറ” സിനിമ പേരുകളെ ഉദാഹരണമാക്കി നടൻ സിദ്ധീഖ് പറഞ്ഞ പ്രസ്താവന ശ്രദ്ധേയം

ഏതൊരു സിനിമയെ സംബന്ധിച്ചിടത്തോളവും അതിൻ്റെ പേര് വളരെ നിർണായക ഘടകമാണ്. പലപ്പോഴും സിനിമയോ , അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ചോ നമ്മുക്ക് അറിയില്ലെങ്കിലും സിനിമയെ ഓർമ്മിച്ചെടുക്കാൻ സാധിക്കുന്നത് അതിന് നൽകിയിരിക്കുന്ന പേരിലൂടെയാണ്. സിനിമകൾക്ക് നൽകുന്ന പേരുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ഒരു നടൻ പറഞ്ഞിരിക്കുന്ന വാക്കുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. നടൻ സിദ്ധീഖിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്.

സിദ്ധിഖിൻ്റെ വാക്കുകൾ ഇങ്ങനെ …

സിനിമയ്ക്ക് പേര് നൽകുന്നതിൽ വലിയ കാര്യമുണ്ടെന്നും, പേര് കേൾക്കുമ്പോൾ തന്നെ നമ്മുക്ക് സിനിമ കാണാൻ തോന്നണമെന്നുമാണ് സിദ്ധിഖ് പറയുന്നത്. മോഹൻലാൽ നായകനായി വേഷമിട്ട ഒരു സിനിമയുടെ പേര് സൂചിപ്പിച്ചു കൊണ്ടായിരുന്നു നടൻ മധു പറഞ്ഞ കാര്യം അദ്ദേഹം പങ്കുവെച്ചത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഈ കാര്യം വെളിപ്പെടുത്തിയത്. “എന്നോട് ഒരിക്കൽ മധു സർ ഇങ്ങനെ പറഞ്ഞു : എന്താ സിദ്ധീഖ് ഇത്തരത്തിലുള്ള പേരുകളൊക്കെ സിനിമയ്ക്ക് ഉപയോഗിക്കുന്നത് “. ഈയിടെ ഒരു സിനിമയുടെ പേര് കേൾക്കാനിടയായി “കൂതറ”. മോഹൻലാലാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. നമ്മളോട് ഒരാൾ സിനിമയെക്കുറിച്ച് ചോദിച്ചാൽ എന്താണ് പറയുക ?
കൂതറ കാണാൻ പോവുകയാണെന്ന് പറയണോ ? മധു സാറിനെ പോലെ അത്രയ്ക്കും വലിയൊരു നടൻ എന്നോട് പറഞ്ഞ കാര്യമാണ്.

സിനിമയുടെ പേരുകളിൽ വലിയ കാര്യമുണ്ട്. പേരിലേയ്ക്ക് ആണെല്ലോ നമ്മുടെ ശ്രദ്ധ ആദ്യം പതിയുന്നത്. ചില സിനിമകൾ കണ്ട് ഇറങ്ങുമ്പോൾ കുറച്ചു കൂടെ നല്ല പേര് ആവാമായിരുന്നു എന്ന് നമ്മുക്ക് തോന്നാറുണ്ട്. എങ്കിൽ സിനിമയും കൂടുതൽ നന്നാവുമായിരുന്നു എന്നു പറയാറുണ്ട്. “കൃഷ്‌ണൻ കുട്ടി പണി തുടങ്ങി ” എന്നൊരു സിനിമ കണ്ടു. വളരെ നല്ല സിനിമയാണ്. മികച്ച മേക്കിങ്ങാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷേ പേരു കേട്ടപ്പോൾ സിനിമ കാണാണമെന്ന് തോന്നിയിരുന്നില്ല. പക്ഷേ സിനിമ കണ്ട് കഴിഞ്ഞതിന് ശേഷം പറയാതെ വയ്യ. വെൽ മെയ്‌ഡ്‌ , വെൽ എഡിറ്റഡ് , വെൽ അക്റ്റഡ്, വെൽ സ്ക്രിപ്റ്റഡ് ആയിട്ടുള്ള നല്ല സിനിമ. എല്ലാ തരത്തിലും സിനിമ എന്നു പറയാം. അതുകൊണ്ട് തന്നെ ഈ സിനിമയ്ക്ക് കുറച്ചുകൂടെ ആകർഷിക്കാൻ കഴിയുന്ന പേരിടാമായിരുന്നു എന്ന് എനിയ്ക്ക് തോന്നി.

അതേസമയം ചില സിനിമകളുടെ പേര് വളരെ നല്ല പേരായിരിക്കും. പക്ഷേ സിനിമയ്ക്കുള്ളിൽ ഒന്നും തന്നെ കാണില്ല. പേര് നമ്മളെ ആകർഷിക്കുകയും ചെയ്യും. അതുകൊണ്ട് സിനിമയുടെ വിജയത്തിൽ പേരിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഞാൻ കണക്കാക്കുന്നത്. അതുപോലെ ഞാൻ കഥാപാത്രമായ “എല്ലാം ശരിയാകും” എന്ന സിനിമ അങ്ങനെ ഒരു പേര് തീരുമാനിക്കാനുള്ള കാരണം എൽഡിഎഫ് – ൻ്റെ ടാഗ് ലൈൻ ആയിരുന്നു. അങ്ങനെയൊരു ടാഗ് ലൈൻ അവർ ഇട്ടിട്ട് ഇല്ലായിരുന്നെങ്കിൽ പോലും സിനിമയ്ക്ക് പേര് നൽകുമ്പോൾ അത്തരത്തിലൊരു പേര് നൽകുന്നതിൽ സംവിധായകനും,തിരക്കഥാകൃത്തും എത്തിച്ചേരുമെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ടെന്നും സിദ്ധീഖ് പറഞ്ഞു വെക്കുന്നു.