ബി ഉണ്ണികൃഷ്ണന്റെ സെറ്റിൽ ആരാധകരുടെ തള്ളിക്കയറ്റം.. മഴപോലും വക വൈക്കാതെ മമ്മൂട്ടിയെ കാണാൻ എത്തിയത് നിരവധി ആരാധകർ.. ത്രില്ലർ പോലീസ് ചിത്രം പുരോഗമിക്കുന്നു..
1 min read

ബി ഉണ്ണികൃഷ്ണന്റെ സെറ്റിൽ ആരാധകരുടെ തള്ളിക്കയറ്റം.. മഴപോലും വക വൈക്കാതെ മമ്മൂട്ടിയെ കാണാൻ എത്തിയത് നിരവധി ആരാധകർ.. ത്രില്ലർ പോലീസ് ചിത്രം പുരോഗമിക്കുന്നു..

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ വൈറൽ ആയി മാറുന്നത്. ചിരിക്കു പ്രാധാന്യം നൽകി ക്കൊണ്ട് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ അണിയിച്ചൊരുക്കിയ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകൾ ആയിട്ടുണ്ട്. എന്നാൽ ഏറ്റവു മൊടുവിലായി ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ഒരു ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തിലാണ് ഇപ്പോൾ മമ്മൂട്ടി ജോയിൻ ചെയ്തിരിക്കുന്നത്.

സിനിമ ഷൂട്ടിംഗ് സെറ്റ് മഴ ആയിരുന്നിട്ടു പോലും ആരാധകരും അണിയറ പ്രവർത്തകരും മമ്മൂക്കയ്ക്ക് വേണ്ടി കാത്തിരിക്കുന്ന വീഡിയോകളും മമ്മൂക്ക സിനിമ സെറ്റിലേക്ക് വന്നിറങ്ങുമ്പോൾ ആരാധകർക്കും അണിയറ പ്രവർത്തകർക്കും ഉണ്ടായ സന്തോഷവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ കത്തിക്കയറുന്നത് . ഉദയകൃഷ്ണ എഴുതുന്ന കഥകളിലെല്ലാം എപ്പോഴും തമാശയ്ക്കു പ്രാധാന്യം നൽകാറുണ്ട് എന്നാൽ ഇത്തവണത്തെ സിനിമയിൽ പുട്ടിനു പീര ചേർക്കുന്ന പോലെ തമാശകൾ ഇല്ല എന്നാണ് ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ. ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂക്ക എത്തുന്നത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ചിത്രത്തിൽ ശക്തമായ പോലീസ് കഥാപാത്രം ആയതു കൊണ്ട് തന്നെ മമ്മൂക്കയുടെ ഓരോ വാക്കുകൾക്കും ഡയലോഗുകൾക്കും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

തെന്നിന്ത്യയിലെ സൂപ്പർ വില്ലനായ വിനയ് റായ് ഈ സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് വില്ലൻ ആയി തന്നെ അരങ്ങേറ്റം കുറിക്കുകയാണ്. ഇവർ മാത്രമല്ല മലയാള സിനിമയിലെ മുൻനിര താരങ്ങളായ ഷൈൻ ടോം ചാക്കോ ദിലീഷ് പോത്തൻ സിദ്ദിഖ് ജിനു എബ്രഹാം തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമ സെറ്റിലേക്ക് മമ്മൂക്ക എത്തിയത് തന്നെ വലിയ ആവേശത്തോടെയാണ് ആരാധകരും അണിയറപ്രവർത്തകരും ഏറ്റെടുത്തത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂക്ക ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് എന്താണ് വ്യത്യാസം എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധക ലോകം. മമ്മൂക്ക ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം എപ്പോഴും വ്യത്യസ്തമായിരിക്കും അതുകൊണ്ടുതന്നെ മമ്മൂക്കയുടെ ഈ പോലീസ് കഥാപാത്രം എത്രത്തോളം ആരാധകർക്ക് ഞെട്ടൽ ഉണ്ടാകും എന്നറിയാൻ കാത്തിരിക്കുകയാണ് ഏവരും.