ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഉപയോഗിച്ച അതേ സാങ്കേതികവിദ്യ; പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് ജയസൂര്യ
1 min read

ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഉപയോഗിച്ച അതേ സാങ്കേതികവിദ്യ; പുതിയ മലയാള ചിത്രം പ്രഖ്യാപിച്ച് ജയസൂര്യ

റോജിന് തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാർ’ എന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ആരംഭിച്ചു. സിനിമ സീരിയൽ രംഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് കടമറ്റത്ത് കത്തനാരുടെ കഥ. ഹോം എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ മലയാളത്തിലെ വലിയ ബഡ്ജറ്റ് ചിത്രം കൂടിയാണ്. പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കത്തനാർ. ജയസൂര്യയാണ് കത്തനാരായി എത്തുന്നത്. ഗോകുൽ ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം. ജയസൂര്യ തന്നെയാണ് ഫേസ്ബുക്ക്‌ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ജയസൂര്യയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം.

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിർച്യുൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ‘കത്തനാർ’ പ്രീപ്രൊഡകഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും.

 

Directed by ROJIN THOMAS

produced by SREE GOKULAM MOVIES ,GOKULAM GOPALAN

CO PRODUCERS :

VC PRAVEEN,BAIJU GOPALAN

Executive producer KRISHNAMOORTHY

Written by R RAMANAND

Director of photography NEIL D CUNHA

Music & Original Score RAHUL SUBRAHMANIAN

Production controller : SIDU PANAKKAL

VIRTUAL PRODUCTION HEAD : SENTHIL NATHAN

 

CGI HEAD : VISHNU RAJ

Leave a Reply