മലയാള സിനിമ കണ്ട ഏറ്റവും ബ്രില്യന്റ് സ്ക്രീപ്റ്റ്.. ആറാം ഭാഗം ലോഡിങ്!! ; തിയറ്ററുകളിൽ ആവേശമായി സിബിഐ
1 min read

മലയാള സിനിമ കണ്ട ഏറ്റവും ബ്രില്യന്റ് സ്ക്രീപ്റ്റ്.. ആറാം ഭാഗം ലോഡിങ്!! ; തിയറ്ററുകളിൽ ആവേശമായി സിബിഐ

അയ്യരുടെ അഞ്ചാം വരവും, കീഴടക്കലുമെല്ലാം കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു.  മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ബ്രില്യന്റ് സ്ക്രീപ്റ്റെന്നാണ് സിബിഐ 5 – നെ വിശേഷിപ്പിച്ചിരിക്കുന്നത്.  ചിത്രത്തിൻ്റെ രണ്ടാം ഭാഗം പകുതിയിൽ കൂടുതൽ ചുരുളഴിച്ച് നീങ്ങുമ്പോൾ പ്രധാന വെല്ലുവിളിയായി നിലനിൽക്കുന്നത് ഇതിലെ കുറ്റവാളിയെ കണ്ടുപിടിക്കുകയെന്നുള്ളതാണ്.  കുറ്റവാളിയെ കണ്ടെത്തുന്നതിനായി ആഹോരാത്ര പരിശ്രമം സേതുരാമയ്യർ നടത്തുമ്പോൾ അയ്യർക്കൊപ്പം ഒരു യഥാർത്ഥ കഥയെന്നോണം പ്രേക്ഷകരും സഞ്ചരിക്കുകയാണ്.

ഒന്നാം ഭാഗത്തിൽ മെല്ലെപ്പോക്കിലൂടെയുള്ള കഥപറച്ചിൽ ആണെങ്കിൽ രണ്ടാം ഭാഗം കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ചതുരംഗക്കളിയിൽ മന്ത്രിയെ ഇറക്കികൊണ്ടുള്ള കളിയാണ്. അതേ … വിക്രം എന്ന മനസിൽ നിന്നും മായാത്ത കഥാപാത്രത്തിലൂടെ … വിക്രമായി ജഗതി ശ്രീകുമാർ പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ നായകൻ മമ്മൂട്ടിയ്ക്ക് തതുല്ല്യമായ കൈയടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.  പ്രേക്ഷകരേ ഒന്നാകെ ഇളക്കി മറിച്ച് ജഗതി എത്തുമ്പോൾ ആ രംഗം തന്നെയാണ് ഏതൊരു ട്വിസ്റ്റിനേക്കാളും, സസ്പെൻസിനെക്കാളും പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്.

ഒരേയൊരു രംഗത്തിൽ മാത്രമാണ് ജഗതിയുടെ പ്രകടനം ഉള്ളതെങ്കിലും, വളരെ നിർണായക രംഗമാണത്.  ഹാസ്യ തമ്പുരാൻ സേതുരാമയ്യരേ കേസിൽ സഹായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്ന രംഗമുണ്ട് ചിത്രത്തിൽ സേതുരാമയ്യർക്ക്. ഉള്ളിൽ പതിയും വിധം ആ രംഗങ്ങളെ മമ്മൂട്ടി എന്ന നടനും മികച്ചതാക്കി മാറ്റിയിട്ടുണ്ട്.  പല കഥാ സന്ദർഭങ്ങളിലും ഇതൊരു യാഥാർഥ്യത്തെ സൂചിപ്പിക്കും വിധം കഥ മുന്നോട്ട് പോകുമ്പോൾ അത് തന്നെയാണ് സിബിഐ സീരിസിലെ ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് തോന്നിപ്പോകും.

രഞ്ജി പണിക്കരും, മുകേഷും, പ്രശാന്ത് അലക്സാണ്ടറും, രമേശ് പിഷാരടിയും സേതുരാമയ്യർക്ക് കൂട്ടായി അന്വേഷണത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.  ചിത്രത്തിലെ എല്ലാം ഒന്നിനൊന്ന് മികച്ചതെന്ന് അവകാശപ്പെടുമ്പോൾ എല്ലാറ്റിനേക്കാളും മികച്ച് നിൽക്കുന്നത് എസ് എൻ സ്വാമിയുടെ തിരക്കഥ തന്നെ. കൊല്ലങ്ങൾ അനവധി പിന്നിടുമ്പോഴും പുതിയ കാലത്തിനും അനുസൃതമായി പഴയമയെ ചോർന്നു പോകാത്ത തരത്തിലാണ് സ്വാമിയുടെ വാക്കുകൾ, എഴുത്ത്, എല്ലാം… സിനിമയെയും സന്ദർഭങ്ങളെയും, കഥാപാത്രങ്ങളെയുമെല്ലാം ഇത്
മികച്ചതാക്കി മാറ്റുന്നതെന്ന് കൃത്യം.

അതേസമയം സിബിഐ – 5 ൻ്റെ ഡിജിറ്റൽ അവകാശങ്ങൾ ഇപ്പോഴേ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായിട്ടാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്.  സേതുരാമയ്യർ എന്ന ശക്തനായ കഥാപാത്രം അഞ്ചാം തവണയും രംഗ പ്രേവേശനം നടത്തി എന്നതിന് അപ്പുറത്തേയ്ക്ക് ജഗതി കാലങ്ങൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. സിനിമയിൽ നിന്നും ദീർഘ കാലത്തേയ്ക്ക് വാഹനാപകടത്തെ തുടർന്ന് വിട്ടു നിന്ന അദ്ദേഹം സിബിഐ 5 എന്ന ചിത്രത്തിലൂടെ ശക്തവും, മികച്ചതുമായ കഥാപാത്രത്തിലൂടെയാണ് തിരിച്ചെത്തിയിരിക്കുന്നത്. നിറയെ സസ്പെൻസ് കൊടുത്ത് ചിത്രം അവസാനിക്കുമ്പോൾ സിബിഐ 5 മാത്രമല്ല ആറാം ഭാഗവും ഉണ്ടാകുമെന്ന് പറയാതെ പറഞ്ഞ് സേതുരാമയ്യർ നിറഞ്ഞ കൈയടികളോടെ കുതിക്കുമ്പോൾ കാത്തിരിക്കാം… പറഞ്ഞു തീരാത്ത സിബിഐ സീരിസിൻ്റെ അടുത്ത ഭാഗത്തിനായി പ്രതീക്ഷയോടെ.