‘ഹിന്ദുമത വിശ്വാസത്തെ മോശമായി പരാമർശിച്ചു’ ; നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി രംഗത്ത്
1 min read

‘ഹിന്ദുമത വിശ്വാസത്തെ മോശമായി പരാമർശിച്ചു’ ; നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി രംഗത്ത്

കോമഡി ഷോകളിലൂടെയും ഹാസ്യാത്മകമായ പരിപാടികളിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയൽ ആയിരുന്നു സുരാജ് വെഞ്ഞാറമൂടിന് ഒരു വലിയ കരിയർ ബ്രേക്ക് തന്നെ സമ്മാനിച്ചിരുന്നത്. ഹാസ്യ വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടൻ ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറിയിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ നായകനായും സഹനടനായും ഒക്കെ മികച്ച കഥാപാത്രങ്ങൾ സൂരാജിനെ തേടിയെത്തുകയും ചെയ്തിരുന്നു.

 

എന്നാൽ ഇപ്പോഴും തനിക്ക് കോമഡി റോളുകൾ ചെയ്യാൻ താല്പര്യമുണ്ട് എന്നാണ് അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ സുരാജ് പറഞ്ഞിരുന്നത്. ഇപ്പോൾ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലാണ് സംഘടന നടനെതിരെയുള്ള പരാതി നൽകിയിരിക്കുന്നത്. ഒരു പരിപാടിക്കിടയിൽ ഹിന്ദുമത വിശ്വാസത്തെ സുരാജ് അധിക്ഷേപിച്ചു എന്നതാണ് ഈ പരാതിയുടെ കാരണമായി പറയുന്നത്. വർഷങ്ങൾക്ക് മുൻപ് ഫ്ലവേഴ്സ്സിൽ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ സംഘം പരിവാർ പ്രൊഫൈലുകളിൽ വലിയതോതിൽ തന്നെ വിമർശനം നിറച്ചിരിക്കുന്നത്. അവതാരികയായ അശ്വതിയോട് കൈകളിൽ ചരട് കെട്ടുന്നത് മോശമാണ് എന്ന നിലയിലായിരുന്നു സുരാജ് സംസാരിച്ചിരുന്നത്. അതോടൊപ്പം തന്നെ ശബരിമലയും ശരംകുത്തിയേം ഒക്കെ തന്നെ മോശമായി നടൻ പരാമർശിച്ചിട്ടുണ്ട് എന്ന രീതിയിലാണ് ഹിന്ദു ഐക്യവേദി പരാതിയുമായി എത്തിയിരിക്കുന്നത്.

ഇതൊക്കെ തന്നെ ഹിന്ദുമത വിശ്വാസത്തെ വ്രണപ്പെടുത്തുന്നത് ആണ് എന്നും അതിനാൽ സുരാജിനെതിരെ ഐപിഎസ് 295 പ്രകാരമാണ് കേസ് എടുക്കേണ്ടത് എന്നാണ് സംഘടന നൽകിയ പരാതിയിൽ ആവിശ്യമായി പറഞ്ഞിരിക്കുന്നത്. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് കിളിമാനൂർ സുരേഷ്, ജില്ലാ സംഘടനാ സെക്രട്ടറി ഉണ്ണി സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ എന്നിവർ ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത സമയത്ത് ആയിരുന്നു സുരാജിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നത്. അതിനു ശേഷമാണ് വലിയ സൈബർ ആക്രമണത്തിന് നടൻ ഇര ആകേണ്ടത് വന്നിരുന്നത്. ഇതുവരെ സുരാജ് വെഞ്ഞാറമൂടിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ യാതൊരു ഔദ്യോഗിക പ്രതികരണങ്ങളും എത്തിയിട്ടുമില്ല.