റൊഷാക്കിലെ നായകന്‍ യഥാർത്ഥത്തിൽ ഷറഫുദ്ദീനാണ്, കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് അവനാണ്: മമ്മൂട്ടി
1 min read

റൊഷാക്കിലെ നായകന്‍ യഥാർത്ഥത്തിൽ ഷറഫുദ്ദീനാണ്, കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് അവനാണ്: മമ്മൂട്ടി

കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി നിസാം ബഷീർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സിനിമ ലോകം മുഴുവൻ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനു വേണ്ടി എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം ആകാംക്ഷയോടെയാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആളുകൾ നോക്കി കാണുന്നത്. ചിത്രത്തിൽ ഷറഫുദ്ദീൻ ബിന്ദു പണിക്കർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വലിയ ട്വിസ്റ്റുകൾ ഒക്കെ ആയിരിക്കും കാത്തു വയ്ക്കുന്നത് എന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിൽ താരങ്ങളുടെ പ്രകടനത്തെ കുറിച്ചും സിനിമയെ മുന്നോട്ട് നയിക്കുന്നത് കഥാപാത്രത്തെക്കുറിച്ചും ഒക്കെ തന്നെ തുറന്നു പറയുകയാണ് മമ്മൂട്ടി. ചിത്രത്തിലെ നായകൻ എന്നത് ഷറഫുദ്ദീൻ ആണ് എന്നാണ് പറയുന്നത്. യഥാർത്ഥ നായകൻ ഷറഫുദ്ദീന്റെ കഥാപാത്രം ആണ്. കഥയെ നയിക്കുന്നു എന്ന് പറയാവുന്ന ആളാണ് നായകൻ. കഥയെ നയിക്കുന്ന ആളാണ് ഷറഫുദ്ദീൻ. സിനിമയിൽ കോമഡി വരുമോ എന്ന് നിങ്ങൾക്ക് കണ്ട ശേഷം തീരുമാനിക്കാം. അതുപോലെ മറ്റൊരു പ്രധാന കഥാപാത്രം എന്നത് ബിന്ദു പണിക്കർ ആണ്. വളരെ ഏറെ സാധ്യതയുള്ള വേഷമാണ് ബിന്ദുപണിക്കർ ചെയ്തത്. വളരെയധികം സാധ്യതയുള്ള ഒരു കഥാപാത്രത്തെയാണ് ബിന്ദു പണിക്കർ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബ്രില്ല്യന്റ് പെർഫോമൻസ് ആണ് ബിന്ദു പണിക്കർ കാഴ്ചവെച്ചിരിക്കുന്നത്. പിന്നെ നസീർ ഒക്കെ നല്ല ഒരു ആക്ടറാണ് എന്ന് അവർക്ക് കാണിച്ചു തരാൻ കിട്ടിയ അവസരം പരിപൂർണമായി ഉപയോഗിച്ച് ഒരു പടം എന്ന് തന്നെയാണ് ഈ ചിത്രത്തെ പറയേണ്ടത് എന്നും മമ്മൂട്ടി വ്യക്തമാക്കുന്നു. അവരൊന്നും ഹാസ്യം ചെയ്യേണ്ടവരല്ല സീരിയസ് ആറ്റം ബോംബുകൾ ആണ്. അസാധ്യ പ്രകടനമാണ് ഇവരുടെയൊക്കെ. ഇവരിൽ ഉള്ള കോമഡി അല്ലാതെ ആളെ കൊണ്ടുവരുക എന്ന ഒരു ഉദേശമായിരുന്നു നമുക്കുണ്ടായിരുന്നത്. കോമഡി താരങ്ങൾ ആയതുകൊണ്ടല്ല ഇവർ സിനിമയിലേക്ക് വന്നതും. ഇവരുടെയൊക്കെ രൂപത്തിനും ഭാവത്തിനും പറ്റിയ കഥാപാത്രങ്ങൾക്ക് പുറത്തേക്ക് അങ്ങനെയൊരു പരിവേഷം ഇല്ല. ജഗദീഷ് ആയാലും മണി ആയാലും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്.ജഗദീഷ് ഒക്കെ നേരത്തെ തന്നെ ഓരോ കാര്യങ്ങളും ചെയ്തു നമ്മൾ കണ്ടിട്ടുണ്ട്. ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ ജഗദീഷ് എത്തുന്നത്. മണിയെ നിങ്ങൾ മറിമായത്തിൽ ഒക്കെ കണ്ടതാണല്ലോ. വളരെ മികച്ച കഥാപാത്രത്തെ തന്നെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതലും പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒക്കെയും മമ്മൂട്ടി സംസാരിക്കുന്നുണ്ട്.