കെ.ജി.എഫ് ആദ്യ ചാപ്റ്റർ കേരളത്തിൽ ആദ്യ ദിനം 25 ലക്ഷം നേടിയപ്പോൾ രണ്ടാം ചാപ്റ്റർ ആദ്യദിനം നേടിയത്..?
1 min read

കെ.ജി.എഫ് ആദ്യ ചാപ്റ്റർ കേരളത്തിൽ ആദ്യ ദിനം 25 ലക്ഷം നേടിയപ്പോൾ രണ്ടാം ചാപ്റ്റർ ആദ്യദിനം നേടിയത്..?

ഭാഷ ഏതും ആയിക്കോട്ടെ … കണ്ട് ഇറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു കിടിലൻ … അടിപൊളി… കൊലമാസ്.  പറഞ്ഞു വരുന്നത് തെന്നിന്ത്യ മുഴുവൻ ഇളക്കി മറിച്ച് വലിയ ഓളം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം കെജിഎഫ് – നെക്കുറിച്ചാണ്. വിജയ് ചിത്രം ബീറ്റ്സിനൊപ്പം കെജിഎഫ് ചിത്രം റിലീസ് ആയിട്ടു പോലും വലിയ പിന്തുണയാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.  ചിത്രം റിലീസായി ആദ്യ ദിനം തന്നെ ഗംഭീര വിജയമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഒന്നാകെ അവകാശപ്പെടുന്നത്.  റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തെ തേടിയെത്തുന്നത്.  വലിയ തരത്തിലുള്ള റോക്കി ഭായ് തരംഗം ആവർത്തിക്കുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കെജിഎഫ് രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ മികച്ച നിലവാരം ഉയർത്തുന്നതായും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.  യഷിനൊപ്പം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തിൽ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.  ലോകത്തൊന്നാകെയുള്ള സിനിമ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കെജഎഫ് 2.   ചിത്രത്തിൻ്റെ സംവിധായകൻ പ്രശാന്ത് നീലാണ്. കോലാറിൻ്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകൻ്റെ കഥയാണ് ചിത്രത്തിൽ പരാമർശിക്കുന്നത്.  യഷിനൊപ്പം സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.   പൃഥ്വി രാജ് പ്രൊഡക്‌ഷൻസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ പ്രദർശന ചുമതല ഏറ്റെടുത്തിരിക്കുന്നത് .  2018 ഡിസംബര്‍ 21-നായിരുന്നു ചിത്രത്തിന്‍റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

പ്രതീക്ഷയോടെ കാത്തിരുന്ന അധീര എന്ന കഥാപാത്രത്തെ സഞ്ജയ് ദത്തും മികച്ചതാക്കി മാറ്റിയെന്നാണ് എന്നാണ് പ്രതികരണങ്ങള്‍.  പത്തൊന്‍പതുകാരന്‍ ഉജ്വല്‍ കുല്‍കര്‍ണിയുടെ എഡിറ്റിംങ്ങും വലിയ രീതിൽ ശ്രദ്ധ ആകർഷിക്കുന്നു.  മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് ചിത്രം നല്‍കുന്നതെന്നാണ് പ്രേക്ഷക അഭിപ്രായം.  ഒന്നാം ഭാഗത്തിലേത് പോലെ തന്നെ രണ്ടാം ഭാഗത്തിലും സിനിമയുടെ ബി.ജി.എമ്മും പാട്ടുകളും സിനിമയുടെ ആസ്വാദനത്തെ മികച്ചതാക്കി തീർത്തു.  പ്രേക്ഷക പ്രതീക്ഷകളെ പൂർണമായും തൃപ്തിപെടുത്താൻ ചിത്രം പരിശ്രമിച്ചതായും, ചിത്രത്തിലെ മാസ് രംഗങ്ങളെല്ലാം സ്‌ക്രീനിലെന്നപോലെ പ്രേക്ഷകരിൽ ആവേശം ഉണർത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് കാഴ്ചക്കാരുടെ വിലയിരുത്തൽ.  ചിത്രത്തിൽ യഷിൻ്റെ മികച്ച പ്രകടനത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 തീയേറ്ററുകളിൽ എത്തി ഒന്നാം ദിനത്തിൽ തന്നെ ആരാധകരുടെ വൻ ഒഴുക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ ആദ്യ ഭാഗം പ്രതീക്ഷകളോ, വൻ ഹൈപ്പോ കൊടുക്കാതെ വന്ന് പ്രേക്ഷകരേ ഞെട്ടിച്ചപ്പോൾ വൻ പ്രെമോഷനുകളോടെയും, ഗംഭീര ഹൈപ്പോടു കൂടെയുമാണ് രണ്ടാം ഭാഗം എത്തിയത്.  ഒടിയനെയും, ബീസ്റ്റിനെയും, മരക്കാറിനെയും മറികടന്ന് റോക്കി ഭായുടെ കെ.ജി. എഫ് അപാര കളക്ഷനുമായി മുന്നോട്ട് കുതിക്കുകയാണ്.   റിലീസ് മുൻപേ തന്നെ ചിത്രം 345 കോടി സ്വന്തമാക്കി കെജിഎഫ് അഡ്വാൻസ് ബുക്കിങ്ങിൽ ആർആർആർ – ൻ്റെ റെക്കോർഡും തകർത്തതായി അവകാശ വാദം ഉന്നയിച്ചിരുന്നു. അതെസമയം ചിത്രം ആദ്യ ദിനം കളക്ട് ചെയ്തിരിക്കുന്നത് 140 – 150 കോടി വരെയാണ്. ഹിന്ദിയിൽ മാത്രം ഇന്നലെ ചിത്രം നേടിയത് 100 കോടി.  2 . 9 മില്യൺ ബുക്കിങ്ങാണ് കെജിഎഫ് 2 കരസ്ഥമാക്കിയത്. അനുദിനം നിലവിലുള്ള റെക്കോർഡുകളെയെല്ലാം ഭേദിച്ച് ചിത്രം മുന്നേറുമ്പോൾ വരും ദിവസങ്ങളിൽ ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ ഒന്നാകെ പ്രതീക്ഷ.