“ആ മോഹൻലാൽ ചിത്രത്തിലെ കഥാപാത്രം വിനീതിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നഷ്ടമായി”

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. അത്രത്തോളം മികച്ച വിജയം ആയിരുന്നു ഈ ചിത്രം നേടിയിരുന്നത്. ചിത്രത്തിൽ ആദ്യമായി മലയാളികൾ കണ്ട മുഖമാണ് രാമനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കന്നട നടനായ ഡോക്ടർ ശ്രീധർ ശ്രീറാമിന്റേത്. എന്നാൽ ഇന്നും രാമനാഥനായി ഈ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരിക്കൽ ശ്രീധർ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴും താൻ എവിടെയെങ്കിലും പരിപാടികളൊക്കെ അവതരിപ്പിക്കാൻ പോകുമ്പോൾ ആളുകൾ ഓടി വരാറുണ്ട് രാമനാഥനെ കാണാനായി എന്ന്. എന്നാൽ തനിക്ക് നഷ്ടപ്പെട്ടുപോയ ഒരു കഥാപാത്രമാണ് ഇത് എന്നായിരുന്നു നടൻ വിനീത് പറഞ്ഞത്. തന്റെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഈ കഥാപാത്രം എന്നും വിനീത് പറഞ്ഞു. രാമനാഥൻ എന്ന കഥാപാത്രം ചെയ്യാൻ ഫാസിൽ ആദ്യം സമീപിച്ചത് തന്നെയായിരുന്നു.

ആ സമയത്താണ് മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു. അതോടെയാണ് അവസരം നഷ്ടപ്പെട്ടത്. എന്നാൽ ഹിന്ദിയിലും തമിഴിലും ഒക്കെ രാമനാഥനെ അവതരിപ്പിച്ചത് താനായിരുന്നു എന്നും അതിനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു എന്നും ഒക്കെ വിനീത് ഓർമിക്കുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു രാമനാഥൻ എന്നാണ് മണിച്ചിത്രത്താഴിൽ അഭിനയിച്ച ഡോക്ടർ ശ്രീധർ ശ്രീറാം തുറന്നു പറയുന്നത്. ശോഭനയാണ് ഈ കഥാപാത്രത്തിലേക്ക് തന്നെ സജസ്റ്റ് ചെയ്യുവാനായി പറയുന്നതെന്നും ഇപ്പോഴും ടിവിയിൽ സിനിമ കാണുമ്പോൾ അന്നത്തെ ദിവസം തന്നെ വിളിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. അത്രത്തോളം തന്നെ ആരാധകർ ഏറ്റെടുത്തു. അതിന് കാരണം ഈ ഒരു ചിത്രം തന്നെയാണ് എന്നും പറയുന്നുണ്ട് താരം. താരത്തിന്റെ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് .

അതേസമയം വിനീതിന്റെ കരിയറിലെ ഒരു വലിയ നഷ്ടം തന്നെയാണ് രാമനാഥൻ എന്ന് പറയണം. രാമനാഥൻ എന്ന കഥാപാത്രത്തിന് മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലുള്ള പ്രാധാന്യം അത്രത്തോളം വലുതാണ്.ആ കഥാപാത്രമാണ് ആ ചിത്രത്തെ തന്നെ മുന്നോട്ട് നയിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. അത്രത്തോളം മികച്ച ഒരു റോൾ വിനീതിന്റെ കരിയറിൽ ഒരു വലിയ നഷ്ടം തന്നെയാണ് എന്ന് നിസ്സംശയം പറയാൻ സാധിക്കും.

Related Posts