“എന്റെ വർക്കുകളിൽ ഏറ്റവും മികച്ചത് ‘സദയം’ ; കാരണം ലാലിന്റെ കണ്ണുകളിലെ തിളക്കം” : സിബി മലയിൽ പറയുന്നു
1 min read

“എന്റെ വർക്കുകളിൽ ഏറ്റവും മികച്ചത് ‘സദയം’ ; കാരണം ലാലിന്റെ കണ്ണുകളിലെ തിളക്കം” : സിബി മലയിൽ പറയുന്നു

1980കളുടെ തുടക്കത്തിൽ സിനിമാ മേഖലയിൽ പ്രവേശിച്ച താരമാണ് സിബിമലയിൽ. ഫാസിൽ, പ്രിയദർശൻ തുടങ്ങിയ സംവിധായകരുടെ കീഴിൽ സഹായിയായി പ്രവർത്തിച്ച് കൊണ്ടായിരുന്നു തുടക്കം. ശ്രീനിവാസൻ ജഗദീഷ്, മുകേഷ് തുടങ്ങിയവരുമായി ഉണ്ടായ സൗഹൃദത്തിൽ രൂപപ്പെട്ട ജഗദീഷ് കഥയും ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും ഒരുക്കി 1985 പുറത്തിറങ്ങിയ മുത്താരം കുന്ന് po എന്ന ഹാസ്യ ചിത്രമാണ് ആദ്യമായി അദ്ദേഹം സ്വതന്ത്ര സംവിധായകനെന്ന നിലയിൽ സംവിധാനം ചെയ്യുന്നത്. പിന്നീട് തൊട്ടടുത്ത വർഷം തന്നെ ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ഹാസ്യ പശ്ചാത്തല സാമൂഹികവിമർശനം ചിത്രം ഉന്നയിക്കുന്ന ചിത്രം സംവിധാനം ചെയ്യുവാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. മോഹൻലാൽ, മേനക കൂട്ടുകെട്ടിൽ പിറന്ന ചിത്രമായിരുന്നു ദൂരെ ദൂരെ ഒരു കൂടു കൂട്ടാം.

പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി എന്നതുപോലെതന്നെ ആ വർഷത്തെ മികച്ച സാമൂഹിക ക്ഷേമ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുവാനും ഈ ചിത്രത്തിലൂടെ സിബിമലയിലിന് സാധിക്കുകയുണ്ടായി. പിന്നീട് 87ൽ പുറത്തിറങ്ങിയ തനിയാവർത്തനം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് എന്ന തിരക്കഥാകൃത്തിനെ സിനിമയിൽ അവതരിപ്പിച്ചത് സിബി മലയിൽ ആയിരുന്നു. ഒരു വലിയ കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു തനിയാവർത്തനം എന്ന ചിത്രം. സിബി മലയിൽ ദൃശ്യഭാഷ്യം ഒരുക്കിയ തിരക്കഥകൾ കൂടുതലും ലോഹിതദാസിൻറെ തിരക്കഥയിൽ ഉള്ളതാണ്. കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭാരതം, ചെങ്കോൽ തുടങ്ങിയ 14 ചിത്രങ്ങൾ സിബിമലയിൽ ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്യുകയുണ്ടായി.

ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയതാണ് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സദയം എന്ന ചിത്രം മലയാളത്തിലെ ഒരു മികച്ച സൈക്കോ ഡ്രാമ ചിത്രമാണ്. സിബിമലയിൽ വാക്കുകളിൽ പറഞ്ഞാൽ സദയമാണ് തൻറെ വർക്കുകളിൽ ഏറ്റവും മികച്ചത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. ചിത്രത്തിലെ മോഹൻലാലിൻറെ അവതരണത്തിനും അഭിനയത്തെ പറ്റി പറയുന്നുണ്ട്. പലപ്പോഴും ലാലിന്റെ കണ്ണിൽ ഒരു തിളക്കം കാണുവാൻ സാധിച്ചിരുന്നു എന്നാണ് സിബിമലയിൽ പറയുന്നത്.ഗ്ലിസറിൻ ഇല്ലാതെ പോലും കരയുവാനും മറ്റുള്ളവരിലേക്ക് ആ വികാരം എത്തിയ്ക്കുവാനും ലാലിന് സാധിച്ചിട്ടുണ്ട്. അതൊക്കെ ഒരു പരിധിയിലധികം സിനിമയുടെ വിജയത്തിന് കാരണമായത് ആണെന്നും സിബിമലയിൽ വ്യക്തമാക്കുന്നു. മികച്ച ഗാനങ്ങൾ കൊണ്ട് എന്നും സമ്പന്നമായിരുന്നു സിബിമലയിൽ ചിത്രങ്ങൾ. പ്രേക്ഷകർ ശ്രെദ്ധ ലഭിച്ച ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ജോൺസൺ, രവീന്ദ്രൻ, വിദ്യാ സാഗർ, മോഹൻസിതാര എന്നീ സംഗീത സംവിധായകർ സിബി മലയിൽ സിനിമകൾക്ക് നൽകി.