Mammootty
‘മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിച്ചാല്‍ അദ്ദേഹത്തെ പേടിച്ചിട്ടാണെന്നാണ് പലരും പറയുക ‘; സോഹന്‍ സീനുലാല്‍
കഴിഞ്ഞ അന്‍പത്തി ഒന്ന് വര്‍ഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയസുകൃതമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയുടെ സെറ്റില്‍ ചാക്കുവിരിച്ച് ഉറങ്ങുകയായിരുന്ന സത്യന്‍ മാഷിന്റെ കാലില്‍ അദ്ദേഹമറിയാതെ തൊട്ടുവണങ്ങിത്തുടങ്ങിയ യാത്രയാണ് മമ്മൂട്ടിയുടേത്. പിന്നീട് ആ ചെറുപ്പക്കാരന്‍ പകര്‍ന്നാടിയത് എത്ര കഥാപാത്രങ്ങള്‍, എന്തെന്തു വേഷപ്പകര്‍ച്ചകള്‍, എത്ര അംഗീകാരങ്ങള്‍. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചവര്‍ക്കെല്ലാം […]
‘കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മമ്മൂട്ടി സ്വയം നടത്തിയ ശ്രമങ്ങളിലൊന്നായിരുന്നു ക്രോണിക് ബാച്ചിലറിലെ ഹെയര്‍സ്‌റ്റൈല്‍’
2003 ലിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് ക്രോണിക് ബാച്ചിലര്‍. മമ്മൂട്ടി, മുകേഷ്, ഇന്നസെന്റ്, ലാലു അലക്‌സ്, ഭാവന, രംഭ, കെപിഎസി ലളിത, ഇന്ദ്രജ, ബിജു മേനോന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ക്രോണിക് ബാച്ചിലര്‍ ടെലിവിഷനില്‍ ഇന്നും കാഴ്ച്ചക്കാരേറെയുള്ള സിനിമയാണ്. കോമഡിയും വൈകാരികതയും ഒരുപോലെ മികച്ച് നിന്ന സിനിമയില്‍ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവും ആയിരുന്നു കണ്ടത്. സ്‌നേഹ സമ്പന്നനായ ഒരു ജേഷ്ഠന്റെ വേഷത്തിലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന്‌ശേഷം സിദ്ദിഖും മമ്മൂട്ടിയും ഒന്നിച്ച […]
‘ഭിക്ഷാടന മാഫിയയിൽ നിന്നും ശ്രീദേവിയെ മമ്മൂട്ടി രക്ഷിച്ച കഥ’ ശ്രീദേവി തുറന്നുപറയുന്നു
ആലുവ ജനസേവ കേന്ദ്രത്തിലേക്ക് ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ടത്തിയ പെൺകുട്ടി അവർക്കുണ്ടായ അനുഭവങ്ങൾ തുറന്നുപറയുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി കാരണം ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ടതിന്റെ അസാധാരണമായ കഥ പറയുകയാണ് ശ്രീദേവി. ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഫ്ലവേഴ്സ് ഒരു കൂടി എന്ന പ്രോഗ്രാമിലൂടെയാണ് ശ്രീദേവി തന്റെ കഥ ലോകത്തെ അറിയിച്ചത്. ഒരു സിനിമാ ലൊക്കേഷനിൽ വച്ചാണ് മമ്മൂക്കയെ കണ്ടുമുട്ടിയത് എന്നും അന്ന് ഭിക്ഷയെടുക്കാൻ വേണ്ടിയാണ് അങ്ങോട്ടേക്ക് എത്തിയത്. വിശപ്പടക്കാനാവാതെ ലൊക്കേഷനിലേക്ക് കയറിയെന്നും […]
പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി ഷൈന്‍ ടോം ; മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ക്യാരക്ടര്‍ പോസ്റ്റര്‍
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രവുമായി പുറത്തുവരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ നിമിഷനേരംകൊണ്ട് വൈറലാവാറുമുണ്ട്. മമ്മൂട്ടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ കഥാപത്രത്തെ പോസ്റ്ററില്‍ കാണാം. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാകും […]
‘സിനിമയിലെ എന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയായി’ ; ‘കാതല്‍’ ടീമിന് ബിരിയാണി വിളമ്പി മമ്മൂട്ടിയും ജ്യോതികയും
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ലൊക്കേഷന്‍ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയാണ് കാതല്‍ സെറ്റിലെ വീഡിയോ പങ്കുവത്. കാരവാനില്‍ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ […]
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത സിനിമ ആവാസ വ്യൂഹം സംവിധായകനൊപ്പം, ഔദ്യോഗിക പ്രഖ്യാപനം ഉടൻ?
2022ൽ എണ്ണം പറഞ്ഞ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ നടൻ മമ്മൂട്ടിക്കായി. ഒരോ വർഷം കഴിയുന്തോറും അദ്ദേഹത്തിലെ നടന് പ്രതിഭ കൂടുന്നുവെന്നത് മമ്മൂട്ടിയുടെ റിലീസ് ചെയ്ത സിനിമകളിൽ നിന്ന് തന്നെ മനസിലാകും. ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം റോഷാക്കിലെ ലൂക്ക് ആന്റണിയായുള്ള താരത്തിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എഴുപത് വയസ് പിന്നിട്ടിട്ടും കഥാപാത്രങ്ങളെ അദ്ദേഹം അത്രയേറെ മനോഹരമായാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിത മമ്മൂട്ടി അടുത്തതായി ആവാസവ്യൂഹം സിനിമയുടെ സംവിധായകനുമായി ചേർന്ന് പുതിയ സിനിമ ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് […]
‘മമ്മൂട്ടിയുടെ പുതിയ സിനിമയിലെ അഭിനയത്തിന് കിടിലന്‍ അഭിപ്രായം വന്നാല്‍ ഉടനെ 80കളിലും 90കളിലും ഇറങ്ങിയ ഒരോന്ന് കൊണ്ട് വരും’ ; കുറിപ്പ്
2022ല്‍ പ്രേക്ഷകരും ആരാധകരും ഒരുപോലെ ആഘോഷിച്ച രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കും. ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ഭാവങ്ങളും ഡയലോഗുകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. ലൂക്ക് ആന്റണിയേയും ഭീഷ്മപര്‍വ്വത്തിലെ മൈക്കിളപ്പന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരതമ്യം ചെയ്തിരിക്കുന്ന ട്രോളുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രണ്ട് ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ ചിരിയെ എടുത്തുകാട്ടി ‘ചെകുത്താന്റെ ചിരി’ എന്ന് വിശേഷിപ്പിച്ചായിരുന്നു പോസ്റ്റുകള്‍. ഇതേതുടര്‍ന്ന് ഡെവിളിഷ് സ്മൈല്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന […]
71ാം വയസ്സിലും മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അത് പോലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് പ്രേക്ഷകര്‍ ചൂണ്ടികാട്ടുന്നത്. പുഴുവിലെയും […]
‘ബിഗ് ബി’ തീം സോംഗില്‍ കാരവാനില്‍ നിന്നിറങ്ങി മമ്മൂട്ടി ; കാതല്‍ ലൊക്കേഷന്‍ വീഡിയോ വൈറല്‍
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍. സിനിമയുടെ ബോര്‍ഡുകളും പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധ നേടുകയുണ്ടായി. മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി കാണിക്കുന്ന ചിത്രങ്ങളും പോസ്റ്ററുകളും പുറത്തു വന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്‍ സൂര്യ എത്തിയത് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച ശേഷമാണ് താരം മടങ്ങിയത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് ആരാധകര്‍ […]
‘മമ്മൂക്കയുമായി അഭിനയിച്ചത് പ്രപഞ്ചത്തിന്റെ ഗൂഢാലോചന ആയിട്ടാണ് തോന്നിയത്’; പാര്‍വ്വതി തിരുവോത്ത്
മലയാളത്തിന്റെ പ്രിയ നടിയാണ് പാര്‍വ്വതി തിരുവോത്ത്. നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പാര്‍വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും മലയാള സിനിമയുമായുമായി ബന്ധപ്പെട്ട ഒട്ടേറെ ശ്രദ്ധേയമായ ആശയങ്ങള്‍ പങ്കുവെച്ച് പാര്‍വതി എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന ഒരാള്‍ കൂടിയാണ്. മുപ്പത്തിനാലുകാരിയായ പാര്‍വതി 2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ […]