28 Feb, 2025
1 min read

‘ലിജോയുടെ ബെസ്റ്റ് വര്‍ക്ക്, മമ്മൂട്ടിയുടെ ടോപ് 15 ല്‍ വെക്കാവുന്ന പെര്‍ഫോമന്‍സ്’; പ്രേക്ഷക ഹൃദയം കവര്‍ന്ന് നന്‍പകല്‍ നേരത്തു മയക്കം

പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണമായത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്നലെ മുന്നരയ്ക്കുള്ള പ്രദര്‍ശനത്തിന് റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ പിടിക്കാന്‍ രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. കാത്തുനിന്ന പ്രേക്ഷകര്‍ക്ക് […]

1 min read

ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’

മലയാള സിനിമയുടെ താര രാജാവാണ്  പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത  എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. […]

1 min read

‘യങ്‌സ്റ്റേഴ്‌സ്’ ചിത്രവുമായി ഉണ്ണി മുകുന്ദന്‍; ഏറ്റവും ചുള്ളന്‍ മമ്മൂക്ക തന്നെയെന്ന് ആരാധകര്‍

മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആയ മമ്മൂട്ടിക്ക് വയസ്സ് 70 കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് ഓരോ ഫോട്ടോയിലൂടെയും ഓരോ ചിത്രത്തിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. മമ്മൂട്ടി ഏത് വസ്ത്രം ധരിച്ചാലും കാണാന്‍ സൂപ്പറാണെന്ന് ആരാധകര്‍ പറയാറുണ്ട്. സാധാരണ മുണ്ടും ഷര്‍ട്ടുമാണെങ്കിലും അതല്ല, കോട്ടും സ്യൂട്ടുമാണെങ്കിലുമെല്ലാം മമ്മൂട്ടിക്ക് ഒരുപോലെയാണ്. 70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം അതേപടി നിലനിര്‍ത്തുകയാണ് താരം. താരത്തിന്‍േതായി പുറത്തുവരുന്ന ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ നടന്‍ […]

1 min read

ആദിശങ്കറിന് ഇത് രണ്ടാം ജന്മം! എട്ട് ലക്ഷം രൂപയിലധികം വരുന്ന ചികിത്സ ചിലവ് ഏറ്റെടുത്ത് ദുല്‍ഖറിന്റെ’വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’!കൈയ്യടിച്ച് ആരാധകര്‍

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന മഹാനടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അതുപോലെ, മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ നിരവധി പാവങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ അത്‌പോലുള്ളൊരു വാര്‍ത്തയാണ് സോഷ്യല്‍ […]

1 min read

ആസിഫ് അലിക്ക് മമ്മൂട്ടിയുടെ വക സര്‍പ്രൈസ് സമ്മാനം; കൈയ്യടിച്ച് ആരാധകര്‍

മമ്മൂട്ടി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ പറത്തു വന്ന ചിത്രവും അത് തന്നെയാണ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ, ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയിരുക്കുകയാണ് മമ്മൂട്ടി. നടന്‍ ആസിഫ് അലിക്ക് വിജയാഘോഷ ചടങ്ങില്‍ സര്‍പ്രൈസായി മമ്മൂട്ടി സമ്മാനിച്ചത് ഒരു റോളക്‌സ് വാച്ചാണ്. ‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചു കൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന […]

1 min read

‘കടുവാക്കുന്നേല്‍ കുറുവാച്ചന്റെ അച്ഛന്റെ വേഷം മലയാളത്തിലെ സീനിയര്‍ സൂപ്പര്‍സ്റ്റാര്‍ ചെയ്താല്‍ നന്നായിരിക്കും’; പൃഥ്വിരാജ്‌

തിയേറ്ററില്‍ എത്തുന്നതിന് മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. അദ്ദേഹം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ചിത്രമായിരുന്നു അത്. ഒട്ടേറെ നിയമ പോരാട്ടങ്ങള്‍ നടത്തിയാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞു നില്‍ക്കുകയായിരുന്നു. സിനിമയിലെ പ്രമേയം എന്നത്.. പാലാ പട്ടണത്തിലെ പ്രമാണിമാരായ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോയുടെ കഥയാണ്. കുടമറ്റം ഇടവകയിലെ രണ്ട് കുടുംബങ്ങളിലെ ആണുങ്ങള്‍ തമ്മിലുണ്ടാകുന്ന ഈഗോ പിന്നീട് […]

1 min read

‘ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ട്’ ; ജോണി കുണ്ടറ

മലയാളത്തില്‍ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ജോണി കുണ്ടറ. മാത്രമല്ല വിവിധ ഭാഷകളിലായി അദ്ദേഹം അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1979-ല്‍ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന സിനിമയാണ് അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ച പുതിയ ചിത്രം. ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ജോണി. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാല്‍ തന്നെ സിനിമയില്‍ ഇടികൊണ്ട് വീഴാനും ഡൈവ് […]

1 min read

”മാറി കൊണ്ടിരിക്കുന്ന സിനിമലോകം, അവിടെ കാഴ്ച്ചക്കാരനായി ഇരിക്കാന്‍ മമ്മൂട്ടിയെപോലെ ഒരു നടന് എങ്ങനെ സാധിക്കും…..”

മലയാളികള്‍ ഇതുവരെ കാണാത്ത കഥപറച്ചിലുമായി എത്തി സിനിമാസ്വാദകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തിയ സിനിമയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. അത്ര പരിചിതമല്ലാത്ത ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴിക കല്ലായി മാറുകയായിരുന്നു. തികച്ചും പരീക്ഷണ ചിത്രമെന്ന് പറയാവുന്ന നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കില്‍ അഭിനയിക്കുകയും ഒപ്പം നിര്‍മ്മിക്കാനും കാണിച്ച മമ്മൂട്ടിയുടെ ധൈര്യം പ്രേക്ഷകര്‍ പ്രശംസകള്‍ കൊണ്ട് മൂടി. ഇതിനിടയില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന […]

1 min read

”സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടിയെ കാണാന്‍ എന്തോ ഒരു പ്രത്യേക ഭംഗിയാണ്”; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍. മമ്മൂട്ടിയേയും ജയറാമിനേയുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവരാക്കി മാറ്റിയതില്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി അധികം ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല സത്യന്‍ അന്തിക്കാടെന്നതും വസ്തുതയാണ്. 1989 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് അര്‍ത്ഥം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര് വണ്‍ സ്നേഹതീരം […]

1 min read

“രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്”… ടി. എസ്. സജി പറയുന്നു

സംവിധായകൻ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരു സിനിമാ വ്യക്തിത്വമാണ് ടി. എസ്. സജി ‘ഇന്ത്യാഗേറ്റ്’, ‘ചിരിക്കുടുക്ക’, ‘ആഘോഷം’, ‘തില്ലാന തില്ലാന’, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഒട്ടനവധി സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടി. എസ്. സജി വർക്ക് ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ‘കോട്ടയം കുഞ്ഞച്ചനും’ ‘കിഴക്കൻ പത്രോസും’ ഇപ്പോൾ ഇതാ ടി. എസ്. സജി മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാസ്റ്റർ […]