Mammootty
‘സുരേഷ് ഗോപിയുടെ ആ ചിത്രം കാരണം മമ്മൂട്ടിയുടെ സിനിമ പരാജയപ്പെട്ടു’; നിര്‍മ്മാതാവ് ദിനേശ് പണിക്കര്‍ പറയുന്നു
ചലച്ചിത്ര- സീരിയല്‍ അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ദിനേശ് പണിക്കര്‍. അദ്ദേഹം ഏകദേശം ഇരുപത്തിയഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ 1989ല്‍ തിയേറ്ററില്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരാണ്. പിന്നീട് രോഹിത് ഫിലംസ് എന്ന സ്വന്തം ബാനറില്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിസ്മയ ഫിലംസിന്റെ ബാനറില്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ചിരിക്കുടുക്ക, കളിവീട്, രജപുത്രന്‍, ചെപ്പ് കിലുക്കണ ചങ്ങാതി എന്നിവ അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ, ദിനേശ് പണിക്കര്‍ ടെലിവിഷന്‍ സീരിയല്‍ […]
ഓസ്‌കാര്‍ നേടുമോ ഈ പ്രകടനം! ഏവരേയും വിസ്മയിപ്പിച്ച് നന്‍പകല്‍ നേരത്ത് മയക്കം ട്രെയ്ലര്‍
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. ഒന്നര മിനിറ്റുള്ള ട്രെയ്‌ലറാണ് റിലീസ് ചെയ്തിരിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുപോലെ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. […]
‘തന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയതില്‍വെച്ച് ഏറ്റവും വിലപ്പെട്ട ജന്മദിനസമ്മാനം’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് റോബോര്‍ട്ട്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി എന്നാണ് ആളുകള്‍ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന്റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്ത് വയ്ക്കാറുണ്ട്. ഇന്നും പ്രായഭേദമെന്യെ അദ്ദേഹം മലയാളികളെ ഞെട്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായി കേരളക്കരയെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ പിആര്‍ഒയും മമ്മൂട്ടി ഷെയര്‍ & കെയര്‍ ഫൗണ്ടേഷന്റെ അമരക്കാരനുമായ റോബര്‍ട്ട് കുര്യാക്കോസ് (robert.jins) കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഒരു ജന്മദിന പോസ്റ്റ് ഇട്ടത്. ‘പ്രിയപ്പെട്ട […]
വീണ്ടും മെഗാസ്റ്റാര്‍ പോലീസ് കുപ്പായമണിയുന്നു! ഇത്തവണ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ ചിത്രത്തിന് വേണ്ടി
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ മമ്മൂട്ടി എത്തുക പോലീസ് വേഷത്തിലാണ്. ” For Him, Justice is an Obsession…’ എന്ന് എഴുതിയ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെ ആണ് കാണാന്‍ സാധിക്കുക. ക്രിസ്റ്റഫര്‍ ഒരു ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍ ഡി ഇല്യൂമിനേഷന്‍സ് […]
അര്‍ജന്റീന അടിക്കുമോ ഫ്രാന്‍സ് അടിക്കുമോ ഈ ലോകകപ്പ്? ‘അര്‍ഹതയുള്ള ടീം കപ്പ് ഉയര്‍ത്തട്ടെ’! ആശംസ അറിയിച്ച് മമ്മൂട്ടി
ഖത്തര്‍ ലോകകപ്പ് കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാലിന് പിന്നാലെ, മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ബോളിബുഡ് താരം ഷാരൂഖാനും ഖത്തറിലെത്തി. ഖത്തറില്‍ മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ലോകം ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോള്‍, ഏറ്റവും അര്‍ഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയര്‍ത്തട്ടെയെന്ന് ആശംസിക്കുന്നു’ -എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം […]
‘പാലേരി മാണിക്യവും കൈയൊപ്പും ഒക്കെ തിയേറ്ററില്‍ കണ്ടിട്ടുണ്ടെങ്കില്‍ മമ്മൂട്ടി ചിത്രവും കാണും’; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറിപ്പ്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലിഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. ഇതില്‍ പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുപത്തി ഏഴാമത് ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കൂവല്‍ നടത്തുകയും ചെയ്തിരുന്നു. ‘കൂവല്‍ ഒന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും […]
2022 ചലച്ചിത്ര മേളയിലെ ജനപ്രിയ ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ; മമ്മൂട്ടി- ലിജോ ജോസ് ചിത്രത്തിന് ആദരം
രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ലിജോ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണിതെന്നും മമ്മൂട്ടിയുടെ പ്രകടനം അതിനോഹരമാണെന്നും ഡെലിഗേറ്റുകള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രം മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രേക്ഷക പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്തെ മയക്കത്തിനാണ് ലഭിച്ചത്. അതേസമയം നന്‍പകല്‍ നേരത്ത് മയക്കത്തിന് […]
ഇതിലിപ്പോ മാപ്പ് പറയാന്‍ എന്താണ് തെറ്റ്, എന്താണ് ബോഡി ഷെയിമിംങ് ? കുറിപ്പ് വൈറല്‍
ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസര്‍ ലോഞ്ചിനിടെ ‘ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട്’ എന്ന മമ്മൂട്ടിയുടെ വാക്കുകള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മമ്മൂട്ടി നടത്തിയത് ബോഡി ഷെയ്മിംഗ് ആണെന്ന് ഒരു വിഭാഗം ആരോപിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഖേദ പ്കടനവുമായി മമ്മൂട്ടിയും രംഗത്തെത്തുകയുണ്ടായി. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ തനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ […]
സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് പറഞ്ഞ വാക്കുകളില്‍ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി! തെറ്റ് ചൂണ്ടിക്കാട്ടിയ എല്ലാവര്‍ക്കും നന്ദി.. ഇനി ഇത് ആവര്‍ത്തിക്കില്ല : മമ്മൂട്ടിയുടെ കുറിപ്പ്
‘2018’ എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് വേളയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയുടെ സംവിധായകന്‍ കൂടിയായ ജൂഡ് ആന്റണിയെക്കുറിച്ചു നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിടക്കം വിവാദമായിരുന്നു. ‘ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം സംവിധായകന് നേരെയുള്ള് ബോഡിഷെയിമിങ് ആണെന്നു പറഞ്ഞായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച ഉയര്‍ന്നത്. ഇപ്പോഴിതാ ഇതില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍. ‘2018’ എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ‘ജൂഡ് […]
‘അയാള്‍ പറഞ്ഞത് പോലെ തന്നെ അയാള്‍ മാറിയിട്ടുമില്ല, അയാള്‍ക്ക് മാറാനും പറ്റില്ല’; ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് കുറിപ്പ്
മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യും. ഇന്നലെയാണ് ഐഎഫ്എഫ്‌കെ വേദിയില്‍ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് വളരെ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടേയും ലിജോയുടേയും കരിയറിലെ മികച്ച ചിത്രമെന്നാണ് എല്ലാവരും തന്നെ പറയുന്നത്. ഇനി അടുത്തതായി ലിജോ ജോസിന്റെ അടുത്ത ചിത്രം […]