Mammootty
മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്
ഏറ്റവും ജനപ്രീതിയുള്ള മലയാളത്തിലെ നടന്മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടത് . ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. മൂന്നാമത് പൃഥ്വിരാജും നാലാമത് ഫഹദ് ഫാസിലും അഞ്ചാമത് ടൊവീനോ തോമസും പട്ടികയില്‍ ഇടംനേടി. മലയാളത്തിലെ ജനപ്രിയ നായക നടന്മാര്‍ (2022) 1. മോഹന്‍ലാല്‍ 2. മമ്മൂട്ടി 3. പൃഥ്വിരാജ് സുകുമാരന്‍ 4. ഫഹദ് ഫാസില്‍ 5. ടൊവിനോ തോമസ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് നാല് റിലീസുകളാണ് ഉണ്ടായിരുന്നത്. […]
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം ഏജന്റ് തിയേറ്ററുകളിലേക്ക് ; റിലീസ് തിയതി പുറത്തുവിട്ടു
മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തൊപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്ഡേറ്റ്സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറില്‍ മമ്മൂട്ടിയായിരുന്നു തിളങ്ങി നിന്നത്. മമ്മൂട്ടി തെലുങ്കില്‍ […]
‘വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകരുത്’; സോഷ്യല്‍ മീഡിയ റിവ്യൂകളെ കുറിച്ച് മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഇനി മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോള്‍ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന സിനിമ റിവ്യുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. അടുത്തകാലത്ത് ഇറങ്ങുന്ന […]
”മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്”; മമ്മൂട്ടി
മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. മമ്മൂട്ടിയെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ കൂടിയാണ് അദ്ദേഹം. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യനെന്നും മമ്മൂട്ടിയെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനയ മോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കിയിറങ്ങുന്ന കലാകാരന്‍. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചതെന്ന് പലപ്പോഴായി മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം […]
മെഗാസ്റ്റാറിന്റെ ക്രിസ്റ്റഫര്‍ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഇത്. റിലീസ് വിവരത്തോടൊപ്പം സെന്‍സറിംഗ് കഴിഞ്ഞ വിവരവും മമ്മൂട്ടി പ്രേക്ഷകരെ അറിയിച്ചു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്. ബയോഗ്രഫി […]
മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ സെന്‍സറിംഗ് പൂര്‍ത്തിയായി ; ഉടന്‍ തിയേറ്ററുകളിലേക്ക്
നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷമെത്തുന്ന മമ്മൂട്ടിയുടെ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പുറത്തുവന്ന ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. എറണാകുളം പോലീസ് ക്ലബ്ബില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായ […]
എറണാകുളം പൊലീസ് ക്ലബില്‍ മമ്മൂട്ടി ; ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറല്‍
മമ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ‘ക്രിസ്റ്റഫറി’ല്‍ നിന്നുള്ള സ്‌റ്റൈലന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ക്രിസ്റ്റഫര്‍. പൊലീസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. എറണാകുളം പോലീസ് ക്ലബിന് മുന്നില്‍ മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ […]
‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം’; കാര്‍ത്തിക് സുബ്ബരാജിന് മറുപടിയുമായി മെഗാസ്റ്റാര്‍
ലിജോ ജോസ് പെല്ലശ്ശേരി -മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ ത്തെ പ്രശംസിച്ച് കൊണ്ടുള്ള സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റിന് മറുപടിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി രംഗത്ത്. ‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നന്ദി’, എന്നായിരുന്നു കാര്‍ത്തിക്കിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മമ്മൂട്ടി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സിനിമയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. രണ്ട് ദിവസം മുന്‍പായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തമിഴ് നാട്ടില്‍ റിലീസ് ചെയ്തത്. കേരളത്തിലേത്ത് പോലെ […]
”എന്തുകൊണ്ട് മമ്മൂട്ടി എന്ന ചോദ്യത്തിന് ‘വിധേയന്‍’ പോലൊരു ഉത്തരം തന്നെ ധാരാളം”
സക്കറിയയുടെ ‘ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കി മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ സിനിമ 29 വര്‍ഷം പിന്നിടുകയാണ്. അന്താരാഷ്ട്ര തലങ്ങളില്‍ പോലും ഇന്ത്യന്‍ സിനിമയുടെ മുദ്ര പതിപ്പിച്ച ചിത്രം ആയിരുന്നു വിധേയന്‍. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പട്ടേലരെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ആയിരുന്നു. മികച്ച ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുത്തതും വിധേയനെ ആയിരുന്നു. അതേ വര്‍ഷത്തെ മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച കഥ, മികച്ച തിരക്കഥ, […]
‘മമ്മൂട്ടിയുടെ ‘രാജമാണിക്യം’ ഓര്‍മ്മയിലേക്ക് കൊണ്ടുപോയി’; ‘പത്താന്‍’ ആദ്യ ഷോ കണ്ട് നടി പത്മപ്രിയ
മലയാളികളുടെ ഇഷ്ടതാരമാണ് പത്മപ്രിയ. സിനിമയില്‍ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങളാണ് പത്മപ്രിയ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ കൂടെ നായികയായി തിളങ്ങിയ പത്മപ്രിയ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തി. അഞ്ജലി മേനോന്റെ സംവിധായത്തില്‍ ഒരുങ്ങിയ ‘വണ്ടര്‍ വുമണ്‍’ ആണ് പത്മപ്രിയ അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികളുടെ കഥ പറഞ്ഞ ചിത്രം സോണി ലിവ്വിലൂടെ ഒടിടി […]