വയനാട് ആദിവാസി വിഭാഗത്തിന്റെ കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടി രാജ്യസഭയിൽ തീപ്പൊരി അവകാശ പ്രസംഗം നടത്തി സുരേഷ് ഗോപി എംപി
1 min read

വയനാട് ആദിവാസി വിഭാഗത്തിന്റെ കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടി രാജ്യസഭയിൽ തീപ്പൊരി അവകാശ പ്രസംഗം നടത്തി സുരേഷ് ഗോപി എംപി

ലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സുരേഷ് ഗോപി. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കും സുരേഷ്‌ഗോപി അദ്ദേഹത്തിന്റെ വേരുറപ്പിച്ചു കഴിഞ്ഞു. എംപി കൂടിയായ ഇദ്ദേഹം തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത ഒരാളാണ്. തന്റെ കയ്യിലെ പണമിടുത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ മനസിനുടമയാണ് അദ്ദേഹം. എംപി എന്ന നിലയില്‍ തനിക്ക് കിട്ടുന്ന അവസരങ്ങളൊന്നും തന്നെ പാഴാക്കാതെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്.

സുരേഷ് ഗോപി എന്തൊക്കെ ചെയ്താലും അതെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അദ്ദേഹത്തിന് ആരാധകരും അത്രയധികമാണ്. ഈ അടുത്ത് രാജ്യസഭയില്‍ അദ്ദേഹം ഒരു തീപ്പൊരി പ്രസംഗം നടത്തിയിരുന്നു. ഇപ്പോള്‍ അതാണ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഈ മനുഷ്യന് തൃശ്ശൂരല്ല, കേരളം തന്നെ കുടുത്താലും തെറ്റില്ലെന്നും പിണറായി സര്‍ക്കാറിന്റെ മുഖമാണ് സുരേഷ് ഗോപി ആ പ്രസംഗത്തിലൂടെ പറഞ്ഞതെന്ന് മറുനാടന്‍ മലയാളി സാജന്‍ പറയുന്നു. ഈ പ്രസംഗം കേട്ടിരുന്ന ജോണ്‍ബ്രിട്ടാസിന്റെ മുഖഭാവം ചമ്മല്‍ നിറഞ്ഞതായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ആദിവാസി ഊരുകള്‍ ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അടിയന്തരമായി സന്ദര്‍ശിക്കണമെന്ന് സൂരേഷ് ഗോപി എംപി ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍. വളരെ വികാരപരമായാണ് അദ്ദേഹം ഇക്കാര്യം രാജ്യസഭയില്‍ അവതരിപ്പിച്ചത്.

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താല്‍ ഒരു അലങ്കാരമെന്നതിലപ്പുറം രാജ്യസഭയില്‍ ഒരിക്കലും പോകാത്ത നേതാക്കള്‍ ഒരുപാടുണ്ട്. എന്നാല്‍ വളരെ കൃത്യമായി രാജ്യസഭയില്‍ പങ്കെടുത്ത് കൃത്യമായി വിഷയങ്ങള്‍ ഉന്നിയിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സുരേഷ് ഗോപി. കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും അദ്ദേഹം രാജ്യസഭയില്‍ പറയുകയുണ്ടായി. തന്റെ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് ആദിവാസികളെ സഹായിച്ചിട്ടുണ്ട്. അവരുടെ ജീവിതം ഒട്ടും സന്തോഷകരമല്ല. അതിന്റെ ഒരുപാട് തെളിവുകള്‍ തന്റെ കയ്യിലുണ്ട്. കേരളത്തില്‍ ആ പാവങ്ങള്‍ക്ക് വേണ്ടി നല്ലതൊന്നും സംഭവിക്കുന്നില്ലെന്നും അന്ന് രാജ്യസഭയില്‍ ഒപ്പമുണ്ടായിരുന്നു ബ്രിട്ടാസിനെപോലും എടുത്ത് പറഞ്ഞാണ് അദ്ദേഹം പ്രസംഗിച്ചത്.

ഈ പ്രസംഗം പങ്കുവെച്ച് മകന്‍ ഗോകുല്‍ സുരേഷും രംഗത്തെത്തിയിരുന്നു. ‘വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും അച്ഛന്‍ ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. എന്റെ പ്രചോദനം, എന്റെ സൂപ്പര്‍ ഹീറോ’ എന്നായിരുന്നു ഗോകുല്‍ വീഡിയോയുടെ കൂടെ കുറിച്ചത്. വന്‍കൈയ്യടിയാണ് സുരേഷ് ഗോപിയുടെ രാജ്യസഭയിലെ പ്രസംഗത്തിന് ലഭിക്കുന്നത്.