‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’; കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും ഓടിയെത്തിയ കുട്ടി ആരാധകനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി
1 min read

‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’; കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും ഓടിയെത്തിയ കുട്ടി ആരാധകനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി

ലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്‍, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. സിനിമയ്ക്കു അകത്തും പുറത്തുമുള്ള എല്ലാവരെയും കണ്ടറിഞ്ഞു സഹായിക്കുന്ന ഒരാളായിട്ടാണ് സുരേഷ് ഗോപിയെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കാറുള്ളത്. അതിനെക്കാള്‍ ഉപരി കുഞ്ഞുമക്കളോടുള്ള സ്‌നേഹവും എടുത്ത് പറയേണ്ടത് തന്നെയാണ്.

നിലവില്‍ തന്റെ രണ്ടാമത്തെ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സുരേഷ് ഗോപി. ഈ അവസരത്തില്‍ ഫോട്ടോ എടുക്കാനായി സുരേഷ് ഗോപിയുടെ അടുത്തെത്തിയ കുട്ടി ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലൊക്കേഷനില്‍ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള ആരാധകരുടെ തിരക്കായിരുന്നു. ഇതിനിടയില്‍ കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും താരത്തെ കാണാനെത്തിയ കുട്ടി എത്തിയത്. ഈ കുട്ടിയുടെ സഹോദരി ‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’ എന്ന് പറഞ്ഞ് സുരേഷ് ഗോപിയെ വിളിക്കുക ആയിരുന്നു. താരത്തെ കാണാന്‍വേണ്ടി മാത്രമായാണ് കുട്ടി ആശുപത്രിയില്‍ നിന്നും ഓടി വന്നതെന്ന് സുരേഷ് ഗോപിക്ക് ഒപ്പമുള്ളവര്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. ശേഷം കുട്ടിയെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

സുരേഷ് ഗോപി നായകനാകുന്ന ‘ജെഎസ്‌കെ’ എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രം കോസ്‌മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ ആണ് നിര്‍മ്മിക്കുന്നത്. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മേം ഹൂം മൂസ’യാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

<iframe src=”https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FJangoSpace%2Fvideos%2F925333018440852%2F&show_text=true&width=380&t=0″ width=”380″ height=”591″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>