SIയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി; സംഭവം വിവാദത്തിലേക്ക്
1 min read

SIയെക്കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ് ഗോപി; സംഭവം വിവാദത്തിലേക്ക്

ഒല്ലൂർ എസ്.ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഈ മണിക്കൂറിലെ ഏറ്റവും വലിയ വിവാദമായ മറ്റൊരു വാർത്ത കൂടി കേരളസമൂഹം ഇതോടെ സാക്ഷിയാവുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേയർക്ക് സല്യൂട്ട് നൽകുന്നില്ല എന്നതിനെ സംബന്ധിച്ച് വലിയൊരു വിവാദം കേരളസമൂഹത്തിൽ ചർച്ച ചെയ്ത ഒരു വിഷയമാണ്. ആ സമയത്ത് തന്നെ കേരള പോലീസ് ആർക്കൊക്കെ സല്യൂട്ട് ചെയ്യണം ആർക്കൊക്കെ സല്യൂട്ട് ചെയ്യാൻ പാടില്ല എന്നുള്ളതിൽ കൃത്യമായ നിയമവശങ്ങൾ പോലീസ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.”എന്താണ് വണ്ടിയിൽ ഇരിക്കുന്നത് ഞാനൊരു എംപിയാണ്, സല്യൂട്ട് ഒക്കെ ചെയ്യണം കേട്ടോ ആ ശീലം ഒന്നും മാറ്റരുതെ, ഞാൻ മേയർ അല്ല.” എന്നാണ് സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞത്. അപ്പോൾ തന്നെ എസ്ഐ സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ മാനദണ്ഡമനുസരിച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ എംപിക്കും എംഎൽഎയ്ക്കും പോലും സല്യൂട്ട് നൽകാറില്ല കാരണം ലിസ്റ്റ് പ്രകാരം ഗവർണർ കാരണം അദ്ദേഹമാണ് ആദ്യം ഉള്ളത്. അതിനുശേഷം കേന്ദ്ര-സംസ്ഥാന മന്ത്രിമാർ അവർക്ക് സല്യൂട്ട് നൽകേണ്ടതാണ്.

അതോടൊപ്പം പോലീസിലെ ഡിജിപി, എഡിജിപി,ഐജി അങ്ങനെ ആ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും സല്യൂട്ട് നൽകണം. പിന്നീടുള്ളത് ജനറൽ ഓഫീസേഴ്സ് ആണ് അതായത് യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ. പിന്നീട് വരുന്നത് ജഡ്ജിമാർ ആണ്. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർക്ക് ഇങ്ങനെ സല്യൂട്ട് നൽകണം എന്നുള്ളതാണ്. എംഎൽഎമാരെയും എംപിമാരെയും നേരത്തെ പോലീസ് ഉദ്യോഗസ്ഥർ കാണുമ്പോഴെല്ലാം സല്യൂട്ട് ചെയ്തിരുന്നു. എന്നാൽ മേയർ-സല്യൂട്ട് വിവാദം ഉയർന്നതോടെ ഈ വിഷയത്തിൽ കൃത്യമായ വ്യവസ്ഥ പുറപ്പെടുവിക്കുകയും അത് പാലിക്കണമെന്ന് കർശന നിർദേശം പൊലീസ് മേധാവികളുടെ അടുത്തുനിന്നും പ്രഖ്യാപിക്കുകയും ഉണ്ടായിരുന്നു.

എന്നാൽ പ്രോട്ടോകോൾ അനുസരിച്ച് എംഎൽഎയും എംപിയും നിലവിൽ സല്യൂട്ട് ചെയ്യേണ്ട എന്ന് തന്നെയാണ് വ്യവസ്ഥ ഉള്ളത്. സുരേഷ് ഗോപിയെ പോലെ അതിപ്രശസ്തനായ ഒരു വ്യക്തി മുന്നിൽ നിന്ന് തമാശരൂപത്തിൽ ആണെങ്കിലും സല്യൂട്ട് ആവശ്യപ്പെട്ടപ്പോൾ സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്ത് പോയതാവാം എന്നാണ് പ്രാഥമിമായുള്ള നിഗമനങ്ങൾ പറയുന്നത്. എന്തായാലും ഇനിയുള്ള കുറച്ചു നാളുകളിൽ എങ്കിലും ഈ വിഷയം ഒരു വിഭാഗമായി തന്നെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്.

Leave a Reply