വിവാദ വിഷയത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി എംപി
1 min read

വിവാദ വിഷയത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് സുരേഷ് ഗോപി എംപി

പാലാ ബിഷപ്പിന്റെ വിവാദപരമായ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരളത്തിലെ നിരവധി പ്രമുഖർ എതിർപ്പ് പ്രകടിപ്പിച്ചും അനുകൂലമായ നിലപാട് സ്വീകരിച്ചും രംഗത്ത് വരികയും വലിയ തോതിലുള്ള ചർച്ച കേരളത്തിൽ നടക്കുകയും ചെയ്തു. നടനും എംപിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ തന്നെ നിലപാട് തുറന്നുപറയുകയും പൊതുസമൂഹം അത് വലിയ രീതിയിൽ ചർച്ച ചെയ്യുകയും ചെയ്തതാണ്. ഇപ്പോഴിതാ വലിയ വിവാദമായ പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ സർക്കാരിനെ പിന്തുണച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുകയാണ്. സർക്കാരിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നും എല്ലാകാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണമെന്നില്ലയെന്നും സർക്കാർ തീരുമാനം രാജ്യതാല്പര്യങ്ങൾക്ക് എതിരാണെങ്കിൽ അപ്പോൾ പ്രതികരിക്കണമെന്നും സുരേഷ് ഗോപി കട്ടപ്പനയിൽ വച്ച് പറഞ്ഞു. മാധ്യമങ്ങളോട് അദ്ദേഹം വളരെ വ്യക്തമായി സ്വതസിദ്ധ ശൈലിയിൽ എല്ലാത്തവണയും പോലെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഉണ്ടായത്.

സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ; “അവർ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്, അവരുടെ ജില്ലാ നേതാക്കളെയൊക്കെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. പിന്നെ, മുഖ്യമന്ത്രി എല്ലാത്തിനും വന്നുനിന്ന് ഇങ്ങനെ മറുപടി പറഞ്ഞുകൊണ്ടിരിക്കണോ? മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല ഒരു ചെയറിൽ ഇരിക്കുന്ന ആൾ ആണ് ഒരു അഡ്മിനിസ്ട്രേറ്റീവ് ആണ്. അദ്ദേഹത്തിന്റെ ആ ചെയറിന്റെ ഡിഗ്നിറ്റി അദ്ദേഹം കീപ് ചെയ്യേണ്ടതുണ്ട്.അദ്ദേഹം പറയണോ ചെയ്താൽ പോരെ? ആ ചെയ്യുന്നതിൽ രാജ്യദ്രോഹപരമായി എന്തെങ്കിലുമുണ്ടെങ്കിൽ ഒന്നെങ്കിൽ വിമർശിക്കുക അല്ലെങ്കിൽ എതിർക്കുക.”

Leave a Reply