“സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി”: ഷമ്മി തിലകൻ
1 min read

“സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി”: ഷമ്മി തിലകൻ

പാപ്പൻ സിനിമയിലെ മികച്ച പ്രകടനം കൊണ്ട് ഷമ്മി തിലകൻ വീണ്ടും ആരാധക മനസ്സ് കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മാറുന്നത്. സഹ ജീവികളോടുള്ള സ്നേഹം കണക്കിലെടുക്കുകയാണെങ്കിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി തന്നെയാണെന്ന്  ഷമ്മി തിലകൻ  തുറന്നു പറയുന്നു. പറഞ്ഞ വാക്കുകൾ എപ്പോഴും ഓർത്തു വയ്ക്കുന്ന പ്രകൃതക്കാരനാണ് സുരേഷ് ഗോപി അത് തമാശ ആയാലും സീരിയസ് ആയാലും അദ്ദേഹം അവ ഓർത്തു വയ്ക്കും.   ഒരു യൂട്യൂബ്  ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഷമ്മിതിലകൻ  തന്റെ അനുഭവം തുറന്നു പറഞ്ഞത്.

പാപ്പൻ സിനിമയുടെ നൈറ്റ് ഷൂട്ട് ഉണ്ടായിരുന്ന ഒരു ദിവസം സുരേഷ് ഗോപി ഒരു സ്വീറ്റ് കൊണ്ടു വന്നു എല്ലാവർക്കും തന്നു. എനിക്ക് ആദ്യം തന്നെ ഒന്ന് രണ്ടെണ്ണം തന്നിരുന്നു എന്നാൽ ഒരു ജാഡയ്ക്ക് ഞാൻ ഒരെണ്ണം വാങ്ങി ഉള്ളൂ അതിന്റെ പകുതി അടുത്തിരുന്ന ആൾക്ക് കൊടുത്തു. മധുരം അധികം ഇഷ്ടമില്ലാതിരുന്ന എനിക്ക് ആ സീറ്റ് വായിൽ വച്ചപ്പോൾ തന്നെ ഇഷ്ടമായി.  ഞാൻ രഹസ്യമായി സുരേഷ് ചേട്ടന്റെ അടുത്ത് ചെന്ന് അത് തീർന്നു പോയോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് വിഷമമായി എന്നിട്ട് തന്നെ തല്ലാൻ ഒക്കെ വന്നു. അപ്പോൾ തന്നെ അദ്ദേഹം ഞാൻ തിലകൻ ചേട്ടന്റെ മോന്റെ ആഗ്രഹം സാധിച്ചു തരും പറഞ്ഞു. എന്നാൽ ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് ഡൽഹിക്ക് പോയപ്പോൾ അദ്ദേഹം ആ സാധനം എനിക്ക് അയച്ചുതന്നു.

എറണാകുളത്ത് തന്റെ വീട്ടിലായിരുന്നു മധുരം എത്തിച്ചത്. സുരേഷേട്ടൻ ഫോണിൽ വിളിച്ച് ഒരാൾ വീട്ടിൽ വന്ന് ഇപ്പോൾ ബെല്ലടിക്കും എന്ന് പറഞ്ഞപ്പോൾ അത് കാര്യമാക്കിയില്ല എന്നാൽ വന്ന പാക്കറ്റ് തുറന്നു നോക്കിയപ്പോൾ അന്ന് കണ്ട അതേ മധുരം. അന്നാണ് മനസ്സിലായത് അദ്ദേഹത്തിന് വാക്കിന് ഇത്രയേറെ വില നൽകുന്ന വ്യക്തിയാണെന്ന്. ഒരു തമാശയ്ക്ക് അദ്ദേഹം പറഞ്ഞ വാക്കുകൾ ആയിരുന്നു എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ അദ്ദേഹത്തിൽ ഉള്ള ഒരു ഗ്രേറ്റ് മാനെ ഞാൻ മനസ്സിലാക്കിയത് ആ നിമിഷത്തിലായിരുന്നു സഹ ജീവികളോട് ഇത്രയേറെ കരുണയുള്ള മറ്റൊരു സൂപ്പർ സ്റ്റാർ മലയാള സിനിമയിൽ വേറെ ഇല്ല എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തെ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിൽ യാതൊരു തെറ്റുമില്ല.