‘കിലുക്കം’ അന്ന് കളക്ട് ചെയ്തത് കോടികൾ, ഞെട്ടിപ്പിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് നിർമാതാവ് രംഗത്ത്
1 min read

‘കിലുക്കം’ അന്ന് കളക്ട് ചെയ്തത് കോടികൾ, ഞെട്ടിപ്പിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് നിർമാതാവ് രംഗത്ത്

മാറിയ മലയാള സിനിമയുടെ വിജയ സമവാക്യങ്ങൾ പുതിയ കാലത്ത് എത്തുമ്പോൾ ‘കളക്ഷൻ റെക്കോർഡ്’ പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയ ചിത്രങ്ങളുടെ വിജയം എത്രത്തോളമുണ്ട് എന്ന് തീരുമാനിക്കപ്പെടുന്നത്. കൂടുതലായും മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ ഏറ്റവും കൂടുതലുള്ളത് മോഹൻലാൽ ചിത്രങ്ങൾക്ക് തന്നെയാണ്. മലയാള സിനിമയ്ക്ക് ഒരു കാലത്തും എത്തിപ്പിടിക്കാൻ കഴിയില്ല എന്ന് വിചാരിച്ചാൽ 100 കോടി ക്ലബ് വിജയവും തുടർന്നുള്ള 50 കോടി ക്ലബ്ബ് വിജയവും മോഹൻലാൽ എന്ന താരപ്രഭ നേടിയെടുത്തതാണ്. ഇതെല്ലാം ഈ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടുന്ന കാര്യമാണ് എന്നാൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത് ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ഒരു മോഹൻലാൽ ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡിന്റെ കാര്യമാണ്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ 1991 മാർച്ച് 15ന് റിലീസ് ചെയ്ത ചിത്രമാണ് കിലുക്കം. മോഹൻലാലിനു പുറമേ ജഗതി, തിലകൻ, ഇന്നസെന്റ്, രേവതി തുടങ്ങിയ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്ത ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്നു. കിലുക്കം എന്ന ചിത്രം നേടിയ കളക്ഷനെ കുറിച്ച് ആരാധകർക്കിടയിൽ ഇപ്പോഴും പല അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് തന്നെ കിലുക്കത്തിന്റെ യഥാർത്ഥ കളക്ഷൻ റിപ്പോർട്ട് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവായ ഗുഡ്നൈറ്റ് മോഹൻ സഫാരി ടിവിയിൽ സംരക്ഷണം ചെയ്യുന്ന ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനോടകം വൈറലായ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; “അന്നത്തെ കാലത്തെ ചിലവേറിയ പടമായിരുന്നു കിലുക്കം. അയ്യർ ദി ഗ്രേറ്റിന് 50 ലക്ഷമാണ് ചെലവാക്കിയത് എങ്കിൽ കിലുക്കത്തിലെ ഫസ്റ്റ് കോപ്പി പുറത്തിറങ്ങിയപ്പോൾ ആകെ ചിലവായത് 60 ലക്ഷം രൂപയായിരുന്നു. അന്ന് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്ന കാലമാണ്.ചിലവേറിയ സിനിമയാണെന്നും ഇത് എങ്ങനെ മുതലാകുമെന്നും പ്രിവ്യൂ കണ്ടതിനു ശേഷം ഞാൻ പ്രിയദർശനോട് ചോദിച്ചു. കുറേ തമാശയുണ്ട് എന്നല്ലാതെ കഥ കണ്ടില്ലെന്നും ഞാൻ പ്രിയനോട് പറഞ്ഞു. പക്ഷേ പ്രിയന്റെ ഒരു കോൺഫിഡൻസ് പറയാതെ പറ്റില്ല.

ഒരു കോടിക്ക് മുകളിൽ ചിത്രം കളക്റ്റ് ചെയ്താൽ മറ്റ് ഭാഷകളിലേക്കുള്ള റൈറ്റ്സ് എനിക്ക് തരാമോ എന്ന് പ്രിയൻ എന്നോട് ചോദിച്ചു.അന്നൊക്കെ പ്രിയദർശന്റെ ശമ്പളം എന്ന് പറയുന്നത് അമ്പതിനായിരം അറുപതിനായിരം ഒക്കെയാണ്. അന്നുവരെ എന്റെ ഒരു ചിത്രവും ഒരു കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടില്ല. അന്ന് മലയാളസിനിമയ്ക്ക് അത്രയും കളക്ഷൻ വരും എന്ന കാര്യം പോലും എനിക്ക് അറിയില്ലായിരുന്നു. ഒരു കോടിക്ക് മുകളിൽ കളക്ഷൻ വരുകയാണെങ്കിൽ എല്ലാ റൈറ്റ്സും നീ എടുത്തോ എന്ന് ഞാൻ പ്രിയനോട് പറഞ്ഞു. സിനിമ (കിലുക്കം) അന്നത്തെ കാലത്തെ അഞ്ചു കോടി രൂപ കളക്ട് ചെയ്തു. മലയാളത്തിൽ അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം ബ്രേക്ക് ചെയ്തു കിലുക്കം. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്സ് വിറ്റ് പ്രിയൻ അന്നത്തെ കാലത്തെ എട്ടോ പത്തോ ലക്ഷം രൂപ നേടി. അതും കിലുക്കത്തിലെ ഒരു റെക്കോർഡ് ആയിരുന്നു.”

Leave a Reply