മമ്മൂട്ടി : മറ്റൊരു നടനും ഇല്ലാത്ത അന്യഭാഷാ റെക്കോർഡുള്ള നടൻ ; അനശ്വരമാക്കിയ അന്യഭാഷാ ചിത്രങ്ങൾ
1 min read

മമ്മൂട്ടി : മറ്റൊരു നടനും ഇല്ലാത്ത അന്യഭാഷാ റെക്കോർഡുള്ള നടൻ ; അനശ്വരമാക്കിയ അന്യഭാഷാ ചിത്രങ്ങൾ

മലയാള ഭാഷയിൽ അഭിനയിച്ച് തിളങ്ങിയ പല താരങ്ങളും അന്യഭാഷാ ചിത്രങ്ങളിൽ അവരവരുടെ കഴിവുകൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞിട്ടുള്ളവരാണ്. മെഗാസ്റ്റാർ മമ്മൂട്ടി അടക്കം നിരവധി താരങ്ങളാണ് അന്യഭാഷാ ചിത്രങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുള്ളത്. പത്തിലധികം അന്യഭാഷ ചിത്രങ്ങളിലാണ് മമ്മൂട്ടി ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. 1990 പുറത്തിറങ്ങിയ മൗനം സമ്മതം എന്ന ചിത്രത്തിലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. കെ മധു സംവിധായകനായ ചിത്രത്തിൻറെ കഥ എഴുതിയിരുന്നത് എസ്എൻ സ്വാമി ആയിരുന്നു. ഇളയരാജയുടെ സംഗീതത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലെ നായികയായി തിളങ്ങിയ അമല ആയിരുന്നു.


അതിനുശേഷം 1991 കെ ബാലചന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാധുവിന്റെ ആദ്യത്തെ ചിത്രമായ അഴകനിലും മമ്മൂട്ടി ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്യുകയുണ്ടായി. ശേഷം ക്ലാസിക്കൽ മാസ്സ് ഫിലിം എന്ന് അറിയപ്പെടുന്ന ദളപതി എന്ന ചിത്രം 1991 ൽ രജനീകാന്തിനൊപ്പം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. മലയാളികളുടെ പ്രിയപ്പെട്ട താരമായ മനോജ് കെ ജയൻ അഭിനയിച്ച ആദ്യത്തെ തമിഴ് ചിത്രം കൂടിയായിരുന്നു ദളപതി. രണ്ടായിരത്തിൽ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ മമ്മൂട്ടി തമിഴകത്ത് ഉള്ള സ്വാധീനം കൂടുതൽ ഉറപ്പിക്കുകയായിരുന്നു.


രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രം ബിഗ് ബഡ്ജറ്റ് റൊമാൻറിക് ചിത്രം എന്ന പേരിൽ ഇന്നും ശ്രദ്ധേയമായി തന്നെയാണ് നിലനിൽക്കുന്നത്. ഐശ്വര്യ റായി, അജിത്ത്,താബു എന്നിവരാണ് ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത്. സെൻസ് ആൻഡ് സെൻസിബിലിറ്റി എന്ന നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം 2 ഫിലിം ഫെയർ അവാർഡ്, ഒരു നാഷണൽ അവാർഡ്, യുഎസ് ബേസ്ഡ് ഇൻറർനാഷണൽ അവാർഡ് എന്നിവയും കരസ്ഥമാക്കുകയുണ്ടായി. അതിനുശേഷം 2018 റാം സംവിധാനം ചെയ്ത പേരൻപ് എന്ന ചിത്രം പുറത്തിറങ്ങുകയുണ്ടായി. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടത് തന്നെയായിരുന്നു.


1993 ഇന്ന് ദിർത്തി പുത്ര എന്ന ആദ്യ ഹിന്ദി ചിത്രത്തിലും അഭിനയിക്കുവാൻ മമ്മൂട്ടിക്ക് അവസരം ലഭിച്ചു. പിന്നീട് രണ്ടായിരത്തിൽ ഡോക്ടർ ബാബാസാഹിബ് അംബേദ്കർ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ അംബേദ്കറിന്റെ ജീവിതം അഭിനയിച്ച മമ്മൂട്ടി നാഷണൽ അവാർഡ് ഫോർ ബെസ്റ്റ് ആക്ടർ നേടുകയുണ്ടായി. ഹിന്ദിയിലും ഇംഗ്ലീഷിലും ഒരുപോലെ റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. 2005 സൗ ഝൂട്ട് ഏക് സച് എന്ന ഹിന്ദി ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷം കൈകാര്യം ചെയ്യുവാനും അദ്ദേഹത്തിന് സാധിച്ചു. 2019 വൈ എസ് രാജശേഖര റെഡ്ഡി അതായത് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ ജീവിതം ആസ്പദമാക്കിയുള്ള യാത്ര എന്ന ചിത്രം പുറത്തിറങ്ങുകയുണ്ടായി. സാമ്പത്തികമായി വളരെയധികം പരാജയമായിരുന്നു എങ്കിലും ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2012 പുറത്തിറങ്ങിയ ശിക്കാരി എന്ന മലയാള ചിത്രം കന്നടയിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.