‘കാന്താര’  സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു’ ; എസ്എസ് രാജമൗലി
1 min read

‘കാന്താര’ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു’ ; എസ്എസ് രാജമൗലി

തെലുങ്ക് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് എസ്എസ് രാജമൗലി. 2009ല്‍ തിയേറ്ററില്‍ എത്തിയ മഗധീര, 2012ല്‍ തിയേറ്ററില്‍ ഈച്ച, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ബാഹുബലി എന്നിവ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമകള്‍. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച് മഗധീര എന്ന സിനിമ തെലുങ്ക് ചലച്ചിത്ര രംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു. ധീര ദി വാരിയര്‍ എന്ന പേരില്‍ ചിത്രം കേരളത്തിലെ തിയേറ്ററുകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു.

പിന്നീട് 2016ല്‍ ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി ദി കണ്‍ക്ലൂഷന്‍ സംവിധാനം ചെയ്തു. 4കെ ഹൈ ഡെഫെനിഷനില്‍ റിലീസ് ചെയ്ത ആദ്യ ഇന്ത്യന്‍ ചലച്ചിത്രമാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍. ചിത്രത്തിന്റെ ഒന്നാഭാഗവും മികച്ച വിജയമാണ് നേടിയത്. ചിത്രം റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ എക്കാലത്തെയും മികച്ച കലക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം, ആയിരം കോടി ക്ലബില്‍ ഇടം നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, ‘കാന്താര’ എന്ന സിനിമ, ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചെന്ന് പറയുകയാണ് രാജമൗലി. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വലിയ ബജറ്റിലുള്ള ചിത്രങ്ങള്‍ വേണമെന്നില്ല എന്നാണ് കാന്താരയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് രാജമൗലി കൂട്ടിച്ചേര്‍ത്തു. കാന്താരയില്‍ പ്രേക്ഷകരുടെ ആവേശം കാണുമ്പോള്‍ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയെക്കുറിച്ച് ഒരു പുനര്‍ചിന്ത നടത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുകയാണ്. അങ്ങനെ ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂ”. രാജമൗലി പറയുന്നു.

നടന്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് തന്നെയണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നതും. കന്നഡ സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമെന്നാണ് കാന്താരയെ സിനിമാ ലോകം വിലയിരുത്തുന്നത്. ശിവയെന്ന കഥാപാത്രമായാണ് ഋഷഭ് ചിത്രത്തിലെത്തിയത്. സപ്തമി ഗൗഡയാണ് ചിത്രത്തില്‍ നായികയായെത്തിയത്.

കാന്താര പ്രദര്‍ശനത്തിന് എത്തിയതോടെ നിരവധി അഭിനേതാക്കളും മറ്റും മികച്ച പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ചിത്രം കന്നഡയില്‍ മികച്ച വിജയമായതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കാന്താര മലയാളം പതിപ്പ് കേരളത്തിലെത്തിച്ചത്. കര്‍ണാടകയിലെ തീരദേശ മേഖലയിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് സിനിമയുടെ പ്രമേയം. 16 കോടി മുടക്കുമുതലില്‍ നിര്‍മിച്ച ചിത്രം ഇതുവരെ 230 കോടി രൂപയാണ് കരസ്ഥമാക്കിയിരിക്കുന്നത്.