യുവസൂപ്പർ നടൻ ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തിയറ്റുകളിലേക്ക്…
1 min read

യുവസൂപ്പർ നടൻ ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തിയറ്റുകളിലേക്ക്…

ചിരിക്കാനും, ചിരിപ്പിക്കാനും മറന്ന മലയാളികളെ വീണ്ടും ചിരിപ്പിക്കാന്‍ വേണ്ടി മലയാളത്തില്‍ അന്യം നിന്ന് പോയ കോമഡി ചിത്രങ്ങളുടെ വിടവ് നികത്താന്‍ ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമ എത്തുന്നു. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. ഇടതുപക്ഷ നേതാവായാണ് ശ്രീനാഥ് ഭാസി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കും വിധം തമാശയും, സ്‌ക്രീന്‍ നിറയെ താരങ്ങളും, പാട്ടും ഒക്കെയായി ഒരു പക്കാ മലയാളം കോമഡി സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ആയിട്ടാണ് സിനിമ എത്തുന്നത്.

ആന്‍ ശീതളാണ് ചിത്രത്തില്‍ നായികവേഷം അവതരിപ്പിക്കുന്നത്. വെള്ളം, അപ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഇവര്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് പടച്ചോനെ ഇങ്ങള് കാത്തോളീ. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ സണ്ണി വെയ്ന്‍ എത്തും. ചിത്രത്തിന് പ്രദീപ് കുമാര്‍ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഗ്രേസ് ആന്റണി, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, രാജേഷ് മാധവന്‍, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , മൃദുല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു പ്രസാദ് ആണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാന-രചയിതാക്കള്‍. എഡിറ്റിംങ് നിര്‍വഹിച്ചിരിക്കുന്നത് കിരണ്‍ദാസാണ്. ഡിസൈന്‍സ് ഷിബിന്‍ സി ബാബു. സ്റ്റില്‍സ് ലെബിസണ്‍ ഗോപി. ആര്‍ട് അര്‍ക്കന്‍ എസ് കര്‍മ്മ. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂര്‍. മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ & പേരൂര്‍ ജെയിംസ്. അസ്സോസിയേറ്റ് ഡയറക്ടര്‍സ് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിജു സുലേഖ ബഷീര്‍. പിആര്‍ഓ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് ഹെയിന്‍സ്.