‘ദുൽഖർ സൽമാൻ രാജ്യത്തിലെ ഏറ്റവും സുന്ദരന്മാരായ നടന്മാരിൽ ഒരാൾ’ ; സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് പറയുന്നു
1 min read

‘ദുൽഖർ സൽമാൻ രാജ്യത്തിലെ ഏറ്റവും സുന്ദരന്മാരായ നടന്മാരിൽ ഒരാൾ’ ; സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് പറയുന്നു

ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് ‘സീതാരാമം’. തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ഒരു ബഹുഭാഷാ ചിത്രമാണ് സീതാരാമം. 1965 നടന്ന ഇൻഡോ – പാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന കഥയാണ് ഈ സിനിമ പറയുന്നത്. ദുൽഖർ ഈ സിനിമയിൽ ലെഫ്റ്റനന്റ് റാം എന്ന പട്ടാളക്കാരനായാണ് അഭിനയിക്കുന്നത്. നായികയായി എത്തുന്നത് മൃണാൾ താക്കൂറാണ്. സീതാരാമം ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുടി പറഞ്ഞിരുന്നു. ദുൽഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ല എന്നും ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.ഇപ്പോൾ ഏതാ ദുൽഖറിനെ കുറച്ച് സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

സീതാരാമം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രീ റിലീസിംഗ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ഇദ്ദേഹം ഇത് പറഞ്ഞത്. സീതാരാമം സിനിമയുടെ ട്രെയിലർ താരത്തിന് ഒരുപാട് ഇഷ്ടമായി. ഒപ്പം ദുൽഖറിന്റെയും മൃണാലിന്റേയും പ്രകടനവും ഇദ്ദേഹത്തിന് ഇഷ്ടമായി. രാജ്യത്തെ ഏറ്റവും സുന്ദരന്മാരായ നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ എന്നാണ് പ്രഭാസ് വേദിയിൽ പറഞ്ഞത്. ദുൽഖർ ഒരു സൂപ്പർസ്റ്റാർ ആണെന്നും മഹാനദി എന്ന സിനിമ വളരെ മികച്ചതാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഈ സിനിമ ഒരു പ്രണയകഥ മാത്രമല്ല എന്നും സിനിമ കാണാൻ ഇദ്ദേഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞു. ‘ഇത്രയും പാഷനും വമ്പൻ ബഡ്ജറ്റുമായി ഒരു ചിത്രം നിർമ്മിക്കുക അത്ര എളുപ്പമല്ല. ട്രെയിലർ കണ്ടപ്പോൾ പ്രണയകഥയ്ക്കൊപ്പം യുദ്ധ സീനുകളും സിനിമയിൽ ഉണ്ടാകുമെന്ന് തോന്നുന്നു’ എന്ന് പ്രഭാസ് പറയുന്നു.

താരത്തിന്റെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. പ്രഭാസിന്റെയും ദുൽഖറിന്റെയും ആരാധകർ ഇതിനോടകം തന്നെ ഈ വാക്കുകൾ ഏറ്റെടുത്തു കഴിഞ്ഞു. നാളെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആരാധകർ ഒരുപാട് പ്രതീക്ഷയോടെയാണ് സീതാരാമത്തിനായി കാത്തിരിക്കുന്നത്. സ്വപ്ന സിനിമയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിച്ചിരിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ഇതേ ബാനറിൽ തന്നെയായിരുന്നു ‘മഹാനടിയും’ ചിത്രീകരിച്ചത്. ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രശ്മിക മന്ദന, സുമന്ദ്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്കർ, ശ്രുതി, ഭൂമിക ചൗള, രുക്മിണി വിജയകുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ, വെണ്ണല കിഷോർ എന്നിവരാണ്.