“100 കോടി നേടിയ ലാലേട്ടനെ നമിക്കാൻ തോന്നുന്നു ” സിനിമകളെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ്‌ വൈറൽ ആകുന്നു
1 min read

“100 കോടി നേടിയ ലാലേട്ടനെ നമിക്കാൻ തോന്നുന്നു ” സിനിമകളെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ്‌ വൈറൽ ആകുന്നു


സിനിമയെ കുറിച്ചുള്ള കുറിപ്പുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് സിനിഫിലേ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ്. സിനിമയും മാറ്റത്തിനനുസരിച്ച് മാറിയെന്നും അതുപോലെ തന്നെ മോഹൻലാൽ സിനിമകളിൽ കുറിച്ചുള്ള പ്രതീക്ഷകളും ആണ് ഈ പോസ്റ്റിൽ കൊടുത്തിട്ടുള്ളത്. യദു കൃഷ്ണ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റ് വന്നിരിക്കുന്നത്.

യദു കൃഷ്ണയുടെ വൈറൽ പോസ്റ്റ് ഇങ്ങനെ :
ഇന്ന് കാലം മാറി… പ്രേഷകർ മാറി… ടിക്കറ്റ് റേറ്റ് മാറി… തിയേറ്ററുകളുടെ സ്ക്രീനിൻ്റെ എണ്ണം മാറി… ഇന്ന് മലയാളത്തിൽ ഒരു മോശം സിനിമ വന്നാൽ അത് പരാജയപ്പെടുക തന്നെ ചെയ്യും. മറിച്ച് നല്ല സിനിമ ആണെങ്കിൽ പ്രേഷകർ ഏറ്റെടുത്ത് വിജയിപ്പിക്കും. പോസിറ്റീവ് വന്നാൽ ഇന്ന് മാത്യൂസും മമ്മൂട്ടിയും ദുൽഖറും  പ്രണവും ബേസിലും ഉണ്ണി മുകുന്ദനും സൗബിനും  വരെ 50 കോടി ക്ലബിൽ ഈസിയായി കയറാം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന സമയം. ഇതൊക്കെ കാണുമ്പോഴാണ് 8 കൊല്ലം മുൻപ് അന്നത്തെ ടിക്കറ്റ് റേറ്റിൽ പരിമിത സ്ക്രീനിൽ 50 കോടി ക്ലബിൽ കയറിയ നിവിനെയും ദിലീപിനെയും പൃഥ്വിരാജിനെയും ഒക്കെ സമ്മതിച്ചു കൊടുക്കാനും അന്ന് 100 കോടി നേടിയ ലാലേട്ടനെ നമിക്കാനും തോന്നുന്നത്. ഇവരുടെ മോശം സിനിമകൾ ചിലപ്പോൾ കളക്ഷൻ കുറയാം പരാജയപ്പെടാം. ലാലേട്ടൻ്റെ ലൂസിഫർ ശേഷം മറ്റൊരു പടത്തിനും എക്സ്ട്രാ ഓർഡിനറി റിപ്പോർട്ട് വന്നിട്ടുമില്ല. ഈ കാലത്ത് ഒരു മോഹൻലാൽ സിനിമയുടെ റിപ്പോർട്ട് എങ്ങാനും പോസിറ്റിവ് വന്നാൽ അതിൻ്റെ കളക്ഷൻ ഏതറ്റം വരെ പോകും എന്ന് ആർക്കും പറയാനും കഴിയില്ല. 2020 മുൻപ് അദ്ദേഹത്തിന് രണ്ട് 100 കോടി നെടാമെങ്കിൽ ഇനി ആ എമ്പുരാനും മലൈക്കൊട്ടൈ വാലിബനും ഒക്കെ ഇങ്ങ് വന്നാൽ….

ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് ചർച്ചയായി മാറിക്കഴിഞ്ഞു ആരാധകർ വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇപ്പോൾ സിനിമകളെ സമീപിക്കുന്നത് എന്ന് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ്. വൈകാതെ നല്ല സിനിമകൾ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.