ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നു! : സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ദൃശ്യം മൂന്നിന്റെ ഫാൻ മെയിഡ് പോസ്റ്ററും ഹാഷ്ടാഗും
1 min read

ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നു! : സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി ദൃശ്യം മൂന്നിന്റെ ഫാൻ മെയിഡ് പോസ്റ്ററും ഹാഷ്ടാഗും


മലയാളം കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലും സംവിധായകൻ ജീത്തു ജോസഫും ഒന്നിച്ചെത്തി സൂപ്പര്‍ ഹിറ്റ് ആക്കി മാറ്റി മൂവി സീരീസാണ് ദൃശ്യം. ദൃശ്യം ഒന്നും ദൃശ്യം രണ്ടും  പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആരാധകരെ ഒന്നടങ്കം സന്തോഷത്തിൽ ആഴ്ത്തി കൊണ്ട് ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ദൃശ്യത്തിന്റെ   മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്ന വാർത്ത . മൂന്നാം ഭാഗത്തിന് സാധ്യതകളേറെയാണ് എന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പലസ്ഥലങ്ങളിലും പറഞ്ഞിരുന്നു. സിനിമയുടെ പുതിയ അനൗൺസ്മെന്റ്നായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.

ഓഗസ്റ്റ് 17ന് ഇതിനെപ്പറ്റിയുള്ള  ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സോഷ്യല്‍ മീഡിയയില്‍ വാർത്ത പ്രചരിക്കുന്നുണ്ട്. സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള  ഒരു ഫാന്‍ മെയിഡ് പോസ്റ്ററും ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. അതു കൂടാതെ ദൃശ്യം 3 എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ടോപ്പ് ട്രെന്‍ഡിങ് ആയി മുന്നേറുകയാണ്. ദൃശ്യം 2 വിന്റെ വാർത്താ സമ്മേളന സമയത്ത് ജിത്തു ജോസഫ് തന്റെ കയ്യിൽ ദൃശ്യം മൂന്നിന്റെ ക്ലൈമാക്സ് ഉണ്ട് എന്ന് തുറന്നു പറഞ്ഞിരുന്നു. നേരത്തെ ആന്റണി പെരുമ്പാവൂർ ദൃശ്യം മൂന്ന് സാധ്യതകളെപ്പറ്റി തുറന്നു പറഞ്ഞിരുന്നു. മലയാളം കണ്ട ഏറ്റവും മികച്ച ത്രില്ലർ സിനിമകളുടെ ലിസ്റ്റിൽ ദ്രിശ്യത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.

കൂടാതെ മോഹൻലാലിനും ചിത്രത്തിന്റെ മൂന്നാം ഭാഗം ചെയ്യാൻ താല്പര്യം  ഉണ്ട് എന്നും ജിത്തു ജോസവുമായി ചർച്ചകൾ നടത്താറുണ്ട് എന്നും പറഞ്ഞു. സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന കാര്യങ്ങളെല്ലാം സത്യമാണോ എന്നറിയാൻ ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ്. എല്ലാം കൃത്യമായി വന്നാൽ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഉടൻ ഉണ്ടാകുമെന്ന് സംവിധായകനും നിർമ്മാതാവും നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അതേ സമയം 12മാൻ എന്ന സിനിമയ്ക്ക്  ശേഷം മോഹൻലാലും ജിത്തു ജോസഫും ഒന്നിച്ചെത്തുന്ന റാം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയിൽ മലയാളത്തിലെയും തമിഴിലെയും വമ്പൻ താരനിര തന്നെ എത്തുന്നുണ്ട്.