പ്രമുഖ ട്രോൾ ഗ്രൂപ്പ്‌ റംബൂട്ടാൻ അവാർഡ്സ് : മോശം നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ചിത്രം മരക്കാർ
1 min read

പ്രമുഖ ട്രോൾ ഗ്രൂപ്പ്‌ റംബൂട്ടാൻ അവാർഡ്സ് : മോശം നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ചിത്രം മരക്കാർ

ന്നത്തെക്കാലത്ത് നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കുകയാണ് ട്രോളുകള്‍. രാഷ്ട്രീയക്കാരെയും സിനിമ നടന്‍ ,നടീമാരേയും സിനിമകളേയുമെല്ലാം ഉള്‍പ്പെടുത്തി ട്രോളുകള്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ട്രോളുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സെലിബ്രിറ്റികളെയാണ്. ചിലപ്പോള്‍ അത് സെലിബ്രിറ്റികള്‍ പറഞ്ഞ നിലപാടിന്റെ പേരിലോ, സിനിമകളുടെ പരാജയങ്ങളുടെ അടിസ്ഥാനത്തിലോ വ്യക്തിപരമായ കാരണങ്ങളുടെ പേരിലും എല്ലാം ട്രോളുകള്‍ ഉണ്ടാവാറുണ്ട്. തമാശ കലര്‍ത്തിയാണ് ട്രോളുകള്‍ ഉണ്ടാക്കുന്നത്.

ഇതുപോലെ ട്രോളുകളും കോമഡികളുമെല്ലാം ഉള്ള ഒരു പ്രമുഖ ഓണ്‍ലൈന്‍ പേജാണ് ഷിറ്റിയര്‍ മലയാളം മൂവി ഡീറ്റെയില്‍സ്. ഇപ്പോഴിതാ പേജിലൂടെ വന്നിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലാവുന്നത്. എസ്എംഎംഡി റംബൂട്ടാന്‍ അവാര്‍ഡ്‌സ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷത്തെ മോശം സിനിമയും മോശം സംവിധായകനും നടനേയും തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം സിനിമ ആയി തിരഞ്ഞെടുത്തത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം പെര്‍ഫോമന്‍സ് കാഴ്ച വച്ച പ്രധാന വേഷം ചെയ്ത നടന്‍ ആയി മെമ്പര്‍മാര്‍ തിരഞ്ഞെടുത്തത് മോഹന്‍ ലാലിനെയാണ്.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം സംവിധാത്തിനുള്ള അവാര്‍ഡ് നേടിയത് പ്രിയദര്‍ശന്‍ ആണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും റംബൂട്ടാന്‍ അവാര്‍ഡ്‌സ് വന്‍ വിജയം ആക്കി തീര്‍ത്ത എല്ലാ മെമ്പര്‍മാര്‍കുമുള്ള നന്ദി ഈ അവരസത്തില്‍ രേഖപ്പെടുത്തുന്നുവെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്‍ുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയേറ്ററുകളിലെത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. ചിത്രം റിലീസായതുമുതല്‍ രണ്ട് തട്ടിലാണ് പല തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. സിനിമയുടെ തിരക്കഥ മോശമാണ്. തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. ഗ്രാഫിക്‌സ് കൊണ്ട് എന്തെല്ലാം ചെയ്താലും തിരക്കഥ ദുര്‍ബലമാണെങ്കില്‍ അന്തിമ ഫലം ദുരന്തമായിരിക്കുമെന്നെല്ലാം നിരവധി നെഗറ്റീവ് റിവ്യൂസ് വന്നിരുന്നു. മോഹന്‍ലാന്‍ എന്ന മഹാനടനെ തന്നെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതില്‍ തിരക്കഥ പരാജയപ്പെട്ടുവെന്നെല്ലാം അഭിപ്രായങ്ങള്‍ വന്നിരുന്നു.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ ചിത്രത്തില്‍ അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസിനു മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് വഴി തന്നെ ചിത്രം 100 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥ എഴുതിയത്.