ഇനിയും മരിക്കാത്ത മാദക സൗന്ദര്യം, ഓർമ്മയിൽ സ്മിതയുടെ ജീവിതം ഇങ്ങനെ
1 min read

ഇനിയും മരിക്കാത്ത മാദക സൗന്ദര്യം, ഓർമ്മയിൽ സ്മിതയുടെ ജീവിതം ഇങ്ങനെ

വിടർന്ന കണ്ണുകളും , ആരെയും മയക്കുന്ന പുഞ്ചിരിയും , മാദകത്വം നിറഞ്ഞ ശരീരഭാഷ്യവും കൊണ്ട് ഇന്ത്യൻ സിനിമാ ലോകം അടക്കിവാണ താരറാണിയാണ് സിൽക്സ് സ്മിത. ഇന്നും സിനിമയ്ക്ക് അകത്തും പുറത്തും എൺപതുളിലെ ആ താരത്തിന് ആരാധകരുണ്ട്. വിജയലക്ഷ്മി എന്ന ടീനേജുകാരിയിൽ നിന്നും സിൽക്ക് സ്മിത എന്ന സിനിമ താരത്തിലേക്കുള്ള അവരുടെ വളർച്ചയുടെ കഥ യഥാർത്ഥത്തിൽ സിനിമയേക്കാൾ അധികം നാടകീയത നിറഞ്ഞതായിരുന്നു.

 

ആന്‌ധ്രാപ്രദേശിലെ ഏലൂർ എന്ന ഉൾഗ്രാമത്തിലാണ് വിജയലക്ഷ്മി ജനിച്ചത്. അമ്മ സരസമ്മ അച്ഛൻ രാമലു . ദാരിദ്രം നിറഞ്ഞ ചുറ്റുപാടിലും അവർ തങ്ങളുടെ  മക്കളെ സ്കൂളിൽ അയച്ചു.. എന്നാൽ വിജയലക്ഷമി നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ ആ കുടുംബത്തെ ഉപേക്ഷിച്ച് പോയി. പിന്നാലെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിലായതോടെ  അവർ മകളുടെ പഠിപ്പ് നിർത്തി. അധികം വൈകാതെ വിവാഹം അവളെ തേടി എത്തി. എന്നാൽ അവിടെയും വിധി അവരെ തുണച്ചില്ല. ഉത്തവാദിത്വങ്ങൾ എടുക്കാൻ വിമുഖത കാണിച്ച ആ യുവാവും വൈകാതെ അവളെ വിട്ടു പോയി.

ചെറിയ പ്രായത്തിൽ തന്നെ വിവാഹവും വിവാഹമോചനവും പട്ടണിയും ദാരിദ്ര്യവും ഒക്കെ കൂടി ചുട്ടുപൊള്ളിച്ച അവൾ തന്റ അയൽക്കാരിയിൽ നിന്നുമാണ് സിനിമ എന്ന ലോകത്തെ കുറിച്ച് അറിയുന്നത്. ഒന്നും നഷ്ടപെടാനില്ലത്തവന്റെ ആത്മവിശ്വാസത്തോടെ അവർ മധുരാശിയ്ക്ക് വണ്ടി കയറി. ആദ്യം അപർണ എന്ന അന്നത്തെ ഒരു താരത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തു. ശേഷം ഒരു നിമിത്തം പോലെ വിജയലക്ഷ്മി സിനിമയിൽ തന്നെ എത്തി. 1979 ൽ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രമായിരുന്നു അവരുടെ ആദ്യ ചിത്രം . ശേഷം ആ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ സ്മിത അവർ തന്റേ പേരാക്കി സ്വീകരിച്ചു. എന്നാൽ രണ്ടാം ചിത്രം വണ്ടിചക്രത്തിലൂടെ തമിഴകത്തെ ഗ്ളാമർ നായിയായി സിൽക്ക് സ്മിത മാറി.

മികച്ച ക്യാരക്ടർ വേഷങ്ങൾ ചെയ്ത് സാവിത്രിയെപോലെ മികച്ച താരമായി പേരെടുക്കാൻ ആഗ്രഹിച്ച അവർക്ക് പക്ഷേ, തന്നെ തേടി വന്ന വേഷങ്ങൾ പകർന്നാടി ഗ്ളാമറിന്റെ പര്യായം ആകുക ആയിരുന്നു സിനിമ കാത്തുവച്ച നിശ്ചയം. വളരെ ചെറിയ പ്രായത്തിൽ വിവാഹവും ഒറപ്പെടലും അനുഭവിച്ച അവർ പക്ഷേ  ചുരുങ്ങിയ കാലം കൊണ്ട് 400 ൽ പരം സിനിമകളിൽ അഭിനയിച്ചു.. തീർക്കുകൾക്കിടയിൽ ഒരു യുവ സംവിധായകനുമായി പ്രണയത്തിലായിരുന്ന അവർ സ്വസ്ഥമായ കുടുംബ ജീവിതം സ്വപ്നം കണ്ടു. എന്നാൽ ആ ബന്ധം തകർന്നു ഒപ്പം അവർ തന്നെ പണം മുടക്കിയ മൂന്ന് ചിത്രങ്ങളുടെ പരാജയം ഒക്കെ കൂടി അവരെ കട കെണിയിൽ എത്തിച്ചു.. ആദ്യം മദ്യത്തെ അഭയം പ്രാപിച്ച അവർ പിന്നീട് വിഷാദ രോഗിയായി . 1996 സെപ്റ്റംബർ 23 നു ഒരു ചുവന്ന പട്ടുസാരിയിൽ  തൂങ്ങി ആ ജീവിതം ലോകത്തോട് വിടപറഞ്ഞു. 

Summary: silk Smitha lifestory