‘മോഹന്‍ലാല്‍ ആയതുകൊണ്ട് മാത്രമാണ് ദശരഥത്തിന്റെ ക്ലൈമാക്‌സ് ആ ഒരു സ്‌മൈൽ റിയാക്ഷനില്‍ അവസാനിച്ചത്’ എന്ന് സിബി മലയില്‍
1 min read

‘മോഹന്‍ലാല്‍ ആയതുകൊണ്ട് മാത്രമാണ് ദശരഥത്തിന്റെ ക്ലൈമാക്‌സ് ആ ഒരു സ്‌മൈൽ റിയാക്ഷനില്‍ അവസാനിച്ചത്’ എന്ന് സിബി മലയില്‍

പ്രശസ്ത സിനിമ സംവിധായകനാണ് സിബി മലയില്‍. 1980 കളിലാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ആദ്യമായി അദ്ദേഹം ഫാസില്‍, പ്രിയദര്‍ശന്‍, ജിജോ തുടങ്ങി മലയാളത്തില്‍ അറിയപ്പെടുന്ന സംവിധായകരുടെ കീഴില്‍ സഹായിയായി പ്രവര്‍ത്തിച്ചു. പിന്നീട് സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. അതില്‍ ശ്രീനിവാസന്‍, മോഹന്‍ലാല്‍, നെടുമുടി വേണു, മോനക തുടങ്ങിയവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ലോഹിദാസിന്റെ തിരക്കഥയില്‍ നിരവധി ചിത്രങ്ങളാണ് സിബി മലയില്‍ സംവിധാനം ചെയ്തത്. തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം, ചെങ്കോല്‍ തുടങ്ങി പതിന്നാലു ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. പിന്നീട് സദയം, എന്റെ വീട് അപ്പൂന്റേം തുടങ്ങി നിരവധി സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചു.

മലയാളത്തില്‍ മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ നിരവധി സിനിമകളാണ് ഉണ്ടായത്. ഇവരുടെതായി പുറത്തിറങ്ങിയ എല്ലാ സിനിമകള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തല്‍ മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങള്‍ സിബി മലയില്‍ സിനിമകളിലൂടെ ലഭിച്ചിരുന്നു. ഭരതം, കിരീടം, ഹിസ് ഹൈനസ് അബ്ദുളള, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ദശരഥം, സദയം, കമലദളം തുടങ്ങിയവയെല്ലാം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്.

സിബി മലയില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തെ ചോദ്യം ചെയ്യാന്‍ യോഗ്യത ഉളളവരെ താന്‍ കണ്ടിട്ടില്ലെന്നാണ് സിബി മലയില്‍ പറഞ്ഞത്. മോഹന്‍ലാല്‍ ആയതുകൊണ്ട് മാത്രമാണ് ദശരഥത്തിന്റെ ക്ലൈമാക്‌സ് റിയാക്ഷനില്‍ അവസാനിച്ചതെന്നും, മോഹന്‍ലാല്‍ എന്ന നടന്‍ ഈ നൂറ്റാണ്ടിലെ അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ഒരു ചിത്രമാണ് ദശരഥം. അക്കാലത്തൊന്നും സജീവമല്ലാത്ത ഒരു വിഷയമാണ് അദ്ദേഹം സിനിമയിലൂടെ അവതരിപ്പിച്ചത്. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമയാണ് ദശരഥം എന്നു വേണമെങ്കില്‍ പറയാം. കൃത്രിമ ബീജസങ്കലനം, വാടക ഗര്‍ഭപ്രാത്രം തുടങ്ങിയ വിഷയങ്ങള്‍ മലയാളികള്‍ക്ക് അത്ര പരിചയമല്ലാതിരുന്ന കാലഘട്ടത്തിലാണ് സിബി മലയില്‍- ലോഹിദാസ് കൂട്ടുകെട്ടില്‍ അത്തരമൊരു ആശയം ചൂണ്ടിക്കാട്ടി ഒരു സിനിമ വരുന്നത്. ചിത്രത്തില്‍ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായിരുന്നു അത്.