മമ്മൂക്ക എപ്പോഴും പറയും വർക്ക് ആണ് പ്രധാനം എന്ന് : മനസ്സുതുറന്ന് ഷൈൻ ടോം ചാക്കോ
1 min read

മമ്മൂക്ക എപ്പോഴും പറയും വർക്ക് ആണ് പ്രധാനം എന്ന് : മനസ്സുതുറന്ന് ഷൈൻ ടോം ചാക്കോ

മലയാളികൾക്ക് മോഹൻലാലിനെയും മമ്മൂട്ടിയെയും കഴിഞ്ഞാൽ മാത്രമേ മറ്റ് ഏതൊരു താരവും ഉള്ളൂ. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലും മെഗാസ്റ്റാർ ആയ മമ്മൂട്ടിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ മറ്റൊരു താരത്തിനും ചെയ്യാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഇടം നേടിയ മമ്മൂട്ടിയും മോഹൻലാലും നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന നടന്മാർ തന്നെയാണ്. അവർ ചെയ്ത പല അവിസ്മരണീയമായ കഥാപാത്രങ്ങളെയും ചെയ്യാൻ ഇന്ന് മറ്റൊരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ ധൈര്യത്തോടെ ഇല്ല എന്ന് മറുപടി നൽകാൻ കഴിയും. മലയാള സിനിമയിലെ പല താരങ്ങൾക്കും ഇവരെ കുറിച്ച് നല്ലത് അല്ലാതെ മറ്റൊന്നും പറയാനില്ല.

ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും യുവനടൻ ആയ ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.  ഷൈൻ ഇരു താരങ്ങളെ കുറിച്ചും പറഞ്ഞിരിക്കുന്നത് നല്ല കാര്യങ്ങൾ മാത്രമാണ്.  തന്നെപ്പോലെയുള്ള ഒരു നടനോട് മമ്മൂക്ക മുൻപ് പറഞ്ഞ കാര്യമാണ് ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ കുടുക്ക് എന്ന സിനിമയുടെ പ്രമോഷൻ ആവശ്യത്തിന് എത്തിയപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്. നല്ല വർക്കുകൾ ചെയ്യാമെന്നാണ് മമ്മൂക്ക എന്നോട് പറഞ്ഞത്. സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തി ആണെങ്കിൽ പോലും വർക്ക് ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. നല്ല സിനിമകളുടെ ഭാഗമാകണം എന്ന് മാത്രമാണ് ആഗ്രഹം.

അതേസമയം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വണ്ടി ചെക്കുകൾ ഉള്ളത് മമ്മൂട്ടിയ്ക്കും മോഹൻലാലിനും ആണ് കാരണം പല സിനിമകളുടേയും പെയ്മെന്റ് ഇന്നും അവർക്ക് കിട്ടാതെ ഉണ്ടെന്നാണ് ഷൈൻ ടോം ചാക്കോ തുറന്നു പറഞ്ഞത്. എന്നാൽ ആ പണത്തിന് അവർ ആരുടെയും കഴുത്ത് പിടിക്കാനോ ചോദ്യം ചെയ്യാനോ പോകുകയില്ല. കാരണം അവർക്ക് നല്ല സിനിമകളുടെ ഭാഗമാകാനാണ് താല്പര്യം അല്ലാതെ സിനിമ ചെയ്ത പണമുണ്ടാക്കുക എന്നതല്ല. ഇന്നും മലയാള ചലച്ചിത്ര ലോകത്ത് പകരം വയ്ക്കാനില്ലാത്ത നായകന്മാരായി മോഹൻലാലും മമ്മൂട്ടിയും നിലനിൽക്കുന്നതിന് കാരണം അവരുടെ സിനിമയോടുള്ള ആത്മസംതൃപ്തി കൊണ്ട് മാത്രമാണ് എന്നും അവർ ഈ മേഖലയിൽ തങ്ങൾക്കും ഒരു വെല്ലുവിളിയായി നിലനിൽക്കുന്ന കാരണം അവരുടെ കഴിവ് തന്നെയാണ്.