‘സുരേഷ് ഗോപി എന്ന മികച്ച നടനെക്കാള്‍ എനിക്കിഷ്ടം അദ്ദേഹമെന്ന നല്ല മനുഷ്യനെയാണ്’ ; ഷാജി കൈലാസ് തുറന്ന് പറയുന്നു
1 min read

‘സുരേഷ് ഗോപി എന്ന മികച്ച നടനെക്കാള്‍ എനിക്കിഷ്ടം അദ്ദേഹമെന്ന നല്ല മനുഷ്യനെയാണ്’ ; ഷാജി കൈലാസ് തുറന്ന് പറയുന്നു

രസിംഹവും വല്യേട്ടനും കമ്മീഷണറും ആറാം തമ്പുരാനും ദി ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങും മാഫിയയും മഹാത്മയും രുദ്രാക്ഷവും തുടങ്ങി ഒട്ടനവധി മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാനാണ് സംവിധായകന്‍ ഷാജി കൈലാസ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കടുവ എന്ന ചിത്രവും വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ അദ്ദേഹവും ആക്ഷന്‍ കിങ് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. കാന്‍ മീഡിയ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. സുരേഷ് ഗോപി വളരെ ഇന്നസെന്റാണെന്നും അദ്ദേഹത്തിലെ നടനേക്കാള്‍ എനിക്കിഷ്ടം സുരേഷ് ഗോപിയെന്ന നല്ല മനുഷ്യനെയാണെന്നും ഷാജി കൈലാസ് പറയുന്നു.

‘എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സുരേഷ് ഗോപി. വളരെ ഇന്നസന്റാണ് പുളളി. ചെറിയകാര്യങ്ങളക്ക് പോലും ചൂടാകുന്ന സ്വഭാവക്കാരനാണ്. തമ്മില്‍ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ പെട്ടന്ന് മറക്കുന്ന പ്രകൃതമാണ്. സുരേഷ് ഗോപി എന്ന മികച്ച നടനെക്കാള്‍ എനിക്കിഷ്ടം അദ്ദേഹമെന്ന നല്ല മനുഷ്യനെയാണ്”. ജീവിത്തിലെ കയറ്റിറക്കങ്ങളെ ഒരുപോലെ നേരിട്ട വ്യക്തിയാണ് സുരേഷ് ഗോപി. ഒരു നേര്‍ത്ത ചിരിയോടെ എല്ലാ പിണക്കങ്ങളും മാറ്റാന്‍ ആഗ്രഹിക്കുന്നൊരാളാണ്. സുരേഷ് ഗോപി ചൂടായ ഒരു സംഭവവുമുണ്ടായി ‘ എന്നും ഷാജി കൈലാസ് പറയുന്നു.

ഒരിക്കല്‍ ലൊക്കേഷന്‍ സമയത്ത് കൂളിംഗ് ഗ്ലാസ് കിട്ടിയില്ല, ആരോ ശരിയായിട്ട് വന്നില്ല, കോസ്റ്റിയൂം തന്നില്ല എന്നൊക്കെ പരാതി പറഞ്ഞിരുന്നു. പക്ഷേ എല്ലാം ഒരു പത്ത് മിനിറ്റ് കൊണ്ട് ശരിയാകും. ഒന്നും മനസ്സില്‍ വെ്ച്ച് നടക്കുന്ന സ്വഭാവം സുരേഷ് ഗോപിക്ക് ഇല്ല. വളരെ നിഷകളങ്കനായതുകൊണ്ടായിരിക്കാം അദ്ദേഹം പെട്ടന്ന് പിണങ്ങുന്നതെന്നും ഇണങ്ങുന്നതും ഷാജികൈലാസ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് മറ്റാരെക്കാളും എന്റെയടുത്ത് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘നീ എന്താടാ അതൊന്നും നോക്കാത്തത്,’ എന്നൊക്കെ പറയും. എന്റെ കല്ല്യാണസമയത്ത് പോലും എന്റെ കൂടെ ഉണ്ടായിരുന്ന ഉറ്റ സുഹൃത്തുക്കളിലൊരാളാണ് സുരേഷ് ഗോപി. എല്ലാ കാര്യത്തിലും എനിക്ക് കട്ടസപ്പോര്‍ട്ട് നല്‍കുന്ന വ്യക്തിയാണ്. ഒരു ആര്‍ട്ടിസ്റ്റ് സംവിധായകന്‍ എന്നതിനപ്പുറത്തേക്ക് എപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാനാണ് ഞങ്ങള്‍ക്കിഷ്ടമെന്നും ഷാജി കൈലാസ് വ്യക്തമാക്കുന്നു.

സുരേഷ് ഗോപി-ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തിയ ചിത്രങ്ങളാണ് ഭരത്ചന്ദ്രന്‍ ഐ.പി.എസ്, തലസ്ഥാനം, മാഫിയ, ഏകലവ്യന്‍ എന്നിവ. ഈ ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായി മാറിയ ചിത്രങ്ങളാണ്. ശക്തമായ കഥാപാത്രങ്ങളില്‍ സുരേഷ് ഗോപി തന്റെ കരിയറില്‍ തിളങ്ങിയതും ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകളിലൂടെയാണ്.